ബസുകള്‍ക്കും ഉണ്ട് ഒരു കഥ പറയാന്‍. ആദ്യമായി ബസുകള്‍ ഓടി തുടങ്ങിയത് 1662 ല്‍ പാരീസിലാണ്. ലോക പ്രസിദ്ധ തത്വചിന്തകനാ ബ്ലെയ്‌സ് പാസ്‌കകലിന്റെ ബുദ്ധിയില്‍ ഉദിച്ചതാണ് പൊതു ജനസഞ്ചാരത്തിനായി ഒരു വാഹന സര്‍വീസ്. സുഹൃത്തായ റോമെസ് പ്രഭുവുമായി ചേര്‍ന്ന് ആദ്യമായി വാഹന സര്‍വീസ് ആരംഭിച്ചു.
ആദ്യ കാല ബസുകള്‍ 8 പേര്‍ക്ക് സഞ്ചരിക്കാവുന്നവ ആയിരുന്നു.’കരേസസ് എസിങ്ക് സോള്‍ഡ്’ എന്നായിരുന്നു അവയെ വിളിച്ചിരുന്നത്. പ്രഭു കുടുംബത്തിലുള്ളവര്‍ക്ക് മാത്രമല്ല ഫ്രാന്‍സിലെ ലൂയി പതിനാറാമന്‍ ചക്രവര്‍ത്തിയും കാര്‍ ഉപേക്ഷിച്ച് ഈ ബസില്‍ യാത്ര ചെയ്യാന്‍ ഇഷ്ടമായിരുന്നു. പക്ഷേ ഈ ആവേശം അധിക നാള്‍ നീണ്ടുനിന്നില്ല.
പ്രഭുക്കന്‍മാര്‍ക്കു പതിയെ ബസ് യാത്രയിലെ താല്പര്യം കുറഞ്ഞു. അങ്ങനെ പാവം ബസുകള്‍ നിരത്തില്‍ നിന്ന് അപ്രത്യക്ഷമായി തുടങ്ങി. പിന്നീട് 200 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം 1819 ലാണ് ബസുകള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. ബസ് എന്ന പേരിനു പിന്നിലും രസകരമായ ഒരു കഥയുണ്ട്. സ്റ്റാനിസ്ലാസ് ബോഡ്‌റി എന്ന വ്യക്തി ഫ്രാന്‍സിലെ നാന്റസ് നഗരത്തിനടുത്ത് പൊതുജനങ്ങള്‍ക്കായി കുളിമുറി നടത്തിയിരുന്നു.
ഇവിടെ കുളിക്കാന്‍ എത്തുന്നവര്‍ക്കായി ഒരു വലിയ കുതിര വണ്ടി സര്‍വീസും ഉണ്ടായിരുന്നു. മറ്റുള്ളവര്‍ക്കു കൂടി ഇത് ഉപയോഗപെടത്താന്‍ ഒരു സ്ഥിരം സര്‍വീസ് എന്ന ആശയം ബോഡ്‌റിക്കുണ്ടായി. തന്റെ പുത്തന്‍ ആശയം പൊതു ജനങ്ങളെ അറിയിക്കാനായി വണ്ടിയുടെ മേല്‍ ‘ഓംമ്‌നി ബസ്’ എന്ന് എഴുതി വച്ചു. ‘എല്ലാവര്‍ക്കും വേണ്ടിയുള്ളത് ‘ എന്നാണ് ഈ ലാറ്റിന്‍ വാക്കിന്റെ അര്‍ത്ഥം.
ഏതാനും വര്‍ഷങ്ങക്കു ശേഷം ഈ വാഹനം ലണ്ടനിലും പ്രചാരത്തിലെത്തി. ഇംഗ്ലീഷുകാര്‍ ഓംമ്‌നി ഒഴിവാക്കി വെറും ‘ബസ്’ എന്ന് വിളിച്ചു തുടങ്ങി. 18 പേര്‍ക്ക് മാത്രം കയറാവുന്ന കുതിര വണ്ടികളായിരുന്നു അക്കാലത്ത് ഉപയേഗിച്ചിരുന്നത്. പിന്നീട് 1831 ല്‍ കുതിരകളുടെ സഹായമെല്ലാതെ ഓടുന്ന ബസുകള്‍ ഇംഗ്ലണ്ടില്‍ ആരംഭിച്ചു. നീരാവി ഉപയോഗിച്ച് പ്രവര്‍ത്തിച്ചിരുന്ന ഈ ബസുകള്‍ ‘ഇന്‍ഫന്റ്’ എന്നാണ് അറിയപ്പെട്ടിരുന്നത്.
ജര്‍മനിയിലാണ് പെട്രോള്‍ ഇന്ധനമായ ബസുകളുടെ തുടക്കം. 1895 ല്‍ പെട്രോള്‍ ബസുകള്‍ ഓടി തുടങ്ങി. ആദ്യ കാല പെട്രോള്‍ ബസുകള്‍ കയറ്റം കയറാന്‍ ബുദ്ധിമുട്ടുള്ളവയായിരുന്നു. കാലത്തിന്റെ മാറ്റം ബസുകളുടെ മാറ്റങ്ങള്‍ക്കും കാരണമായി. പുതിയ ടെക്‌നോനോളജി പ്രധാനം ചെയ്യുന്ന ഹൈടെക് ബസുകള്‍ ഉള്ള ഇക്കാലത്ത് പഴയ ഓമ്‌നി കുതിര വണ്ടി ബസുകളുടെ കഥ പലര്‍ക്കും അറിയല്ല.