Author: Updates

മ്യൂസിയത്തില്‍ വെച്ചാല്‍ ജനം ഇരച്ച് കയറുമെന്ന് മന്ത്രിമാര്‍ പറഞ്ഞ നവകേരള ബസില്‍ കേറാന്‍ ആളില്ലെന്ന് റിപ്പോര്‍ട്ട്. ബസ് ബെംഗളൂരു- കോഴിക്കോട് റൂട്ടിലാണ് സര്‍വീസ് നടത്തുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് വലിയ സംഭവമാണെന്നും ബസില്‍ യാത്രക്കാര്‍ കയറുമെന്നുമുള്ള പ്രതീക്ഷയോടെയാണ് കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിച്ചത്. ഈ മാസം നവകേരള ബസ് ലാഭത്തില്‍ ഓടിയത് ഒറ്റ ദിവസം മാത്രമാണ്. ജൂലൈ ഒന്നു മുതലുള്ള കണക്കെടുത്താല്‍ ഏഴിന് മാത്രമാണ് ബസ് ലാഭത്തിലോടിയത്. ആളില്ലാത്തതിനാല്‍ ബുധനും വ്യാഴവും സര്‍വീസ് നടത്തിയില്ല. ബസില്‍ കോഴിക്കോട് നിന്നും ബെംഗളൂരു വരെ ടിക്കറ്റ് നിരക്ക് 1240 രൂപയാണ്. ബസില്‍ ആകെ 25 സീറ്റുകളാണ് ഉള്ളത്. രണ്ട് ട്രിപ്പിലും യാത്രക്കാര്‍ നിറഞ്ഞാല്‍ 62000 രൂപയാണ് കെഎസ്ആര്‍ടിസിക്ക് ലഭിക്കുക. എന്നാല്‍ ചിലവ് 40000 രൂപയോളം വരും. ബസില്‍ സീറ്റ് നിറഞ്ഞോടിയ ഒറ്റ ദിവസം പോലുമില്ല. കോഴിക്കോട് നിന്നും മറ്റ് ബസുകള്‍ക്ക് 700 രൂപാണ് ബെംഗളൂരുവിലേക്കുള്ള ടിക്കറ്റ് നിരക്ക്. എന്നാല്‍ 1240 രൂപയാണ് നവകേരള ബസിലെ…

Read More

തിരുവനന്തപുരം. വിഴിഞ്ഞം തുറമുഖത്ത് എത്തിയ ആദ്യ ചരക്കുകപ്പല്‍ സാന്‍ ഫെര്‍ണാണ്‍ഡോയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഔദ്യോഗിക സ്വീകരണം നല്‍കി. വിഴിഞ്ഞം പദ്ധതിയിലൂടെ ലോക നാവിക ഭൂപടത്തില്‍ ഇന്ത്യയുടെ സ്ഥാനം ഒന്നാമതെത്തും. കേരളത്തിലെ തീരദേശ ഗ്രാമമായ വിഴിഞ്ഞത്തിന്റെ സ്ഥാനം ഇനി സിംഗപ്പൂര്‍, ദുബായ്, സലാല എന്നി വന്‍കിട തുറമുഖങ്ങള്‍ക്കൊപ്പമായിരിക്കും. വിഴിഞ്ഞം തുറമുഖം ഇന്ത്യയിലും കേരളത്തിലും എന്തൊക്കെ മാറ്റങ്ങള്‍ക്കായിരിക്കും തുടക്കം കുറിക്കുക. സുഗന്ധ വ്യഞ്ജനങ്ങളുടെ നാട് എന്ന പേരിലാണ് ആദ്യം കേരളം ലോക നാവിക ഭൂപടത്തില്‍ ഇടം പിടിച്ചത്. യൂറോപ്പില്‍ നിന്നും ലോകത്തിന്റെ പല ഭാഗത്ത് നിന്നും കേരളത്തിലേക്ക് പുരാതന കാലം മുതലെ വ്യാപാരികള്‍ എത്തിയിരുന്നു. ലോകത്ത് മദര്‍ഷിപ്പുകള്‍ അടുപ്പിക്കാന്‍ സാധിക്കുന്ന 50 തുറമുഖങ്ങളാണുള്ളത്. ഇന്ത്യയ്ക്ക് സ്വന്തമായി മദര്‍ഷിപ്പുകള്‍ അടുപ്പിക്കാന്‍ സാധിക്കുന്ന തുറമുഖം ഇല്ലാത്തത് വലിയ നഷ്ടമാണ് ഉണ്ടാക്കിയിരുന്നത്. ഇതുമൂലം ഇന്ത്യയ്ക്ക് കൊളംബോ, സിംഗപ്പൂര്‍, ദുബായ് എന്നി തുറമുഖങ്ങളെ ആശ്രയിക്കേണ്ടി വന്നിരുന്നു. ഈ പോരായ്മയാണ് വിഴിഞ്ഞം തുറമുഖത്തിലൂടെ രാജ്യം മറികടക്കുന്നത്. കേരളത്തിന്റെ സാമ്പത്തിക,…

Read More

ന്യൂഡല്‍ഹി. കശ്മീരില്‍ വിനോദസഞ്ചാരികളുടെ തിരക്ക്. ഇത്തവണ റെക്കോര്‍ഡ് ടൂറിസം ബ്രേക്കിംഗ് സീസണാണ് പ്രതീക്ഷിക്കുന്നതെന്ന് ജമ്മു കാശ്മീര്‍ ടൂറിസം സെക്രട്ടറി. അമര്‍നാഥ് യാത്രയുടെ സമീപകാല തുടക്കം വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ പെട്ടന്നുള്ള വര്‍ദ്ധനവിന് കാരണമായി. ശ്രീനഗറില്‍ താമസിക്കാന്‍ സ്ഥലം ലഭിക്കുന്നതിനും ബുദ്ധിമുട്ടുകള്‍ നേരിട്ടതായിട്ടാണ് വിവരം. ജി 20 ജമ്മു കശ്മീരില്‍ നടന്നതോടെയാണ് വലിയ മാറ്റത്തിന് കാരണമായി വന്നത്. ഇത് ജമ്മു കശ്മീരിനെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമെന്ന് ധാരണ ഗണ്യമായി വര്‍ദ്ധിച്ചു. വിനോദസഞ്ചാരം വര്‍ദ്ധിപ്പിക്കുവാന്‍ സര്‍ക്കാര്‍ വന്‍ പദ്ധതികളാണ് കശ്മീരില്‍ നടപ്പാക്കിയത്. ഇത് പൂര്‍ണമായും വിജയിച്ചു വെന്നാണ് വിനോദസഞ്ചാരികളുടെ തിരക്ക് വ്യക്തമാക്കുന്നത്.

Read More

തിരുവനന്തപുരം. വൈദ്യുതി ബില്‍ കുറയുന്നത് സ്വപ്‌നം കണ്ട് സോളാറിലേക്ക് മാറിയ ഉപഭോക്താക്കള്‍ക്ക് കെഎസ്ഇബിയുടെ അടി. പുരപ്പുറ സോളാര്‍ വൈദ്യുതി നിരക്ക് കൂട്ടിയത് ആശ്വാസമാണെങ്കിലും വൈദ്യുതി ബാങ്കിംഗ് പീരിയഡ് ഒക്ടോബറില്‍ നിന്നും മാര്‍ച്ചിലേക്ക് മാറ്റിയിനാല്‍ കമ്മീഷന്‍ ഇടപാട് ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയായി. വൈദ്യുതി ബില്‍ കുറയ്ക്കാന്‍ സോളാറിലേക്ക് മാറിയ ജനങ്ങളെ പറ്റിച്ചതായിട്ടാണ് ആക്ഷേപം. ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന വൈദ്യുതി കെഎസ്ഇബി ബാങ്ക് ചെയ്യുകയാണ് ചെയ്യുന്നത്. മുമ്പ് ഒക്ടോബറില്‍ അതുവരെ ബാങ്കിലുള്ള വൈദ്യുതിയുടെ പണം നല്‍കിയാല്‍ നവംബര്‍ മുതലുള്ള പണം ബാങ്കില്‍ കടക്കും. അത് ഫെബ്രുവരി മുതല്‍ ജൂണ്‍ വരെയുള്ള വേനല്‍ മാസങ്ങളില്‍ ഉപയോഗിക്കാം. മാര്‍ച്ച് 31ലേക്ക് ബാങ്കിംഗ് പീരീഡ് മാറ്റിയതോടെ ഈ നേട്ടം ഇല്ലാതാകും. മാര്‍ച്ചിന് ശേഷം സോളാര്‍ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബാക്കി ഉണ്ടാകില്ല. അതേസമയം ലാഭമില്ലെന്നാണ് കെഎസ്ഇബിയുടെ വാദം. പകല്‍ ഉപഭോക്താക്കള്‍ നല്‍കുന്ന വൈദ്യുതിക്ക് വില കുറവാണെന്നും രാത്രി പകരം നല്‍കുന്ന വൈദ്യുതി പുറത്തു നിന്നും അമിത വിലയ്ക്ക് വാങ്ങുന്നാണെന്നുമാണ് കെഎസ്ഇബിയുടെ പറയുന്നത്.

Read More

കോട്ടയം. വർഷങ്ങളായി കുഴികൾ രൂപപ്പെട്ട റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് റോഡിലെ കുഴിയിൽ വാഴ നട്ട് ബിജെപി. കുമ്മണ്ണൂർ വെമ്പള്ളി റോഡ് വർഷങ്ങളായി തകർന്ന് വലിയ കുഴികൾ രൂപപ്പെട്ടിട്ടും വേണ്ട നടപടികൾ സ്വീകരിക്കാത്ത എംഎൽഎ ഉൾപ്പെടെ കേരള സർക്കാർ സംവിധാനത്തിൽ പ്രതിക്ഷേധിച്ച് ഇന്ന് ബിജെപി ഈ റോഡിലെ വലിയ കുഴികളിൽ വാഴ നട്ട് പ്രതിക്ഷേധിച്ച്. ജില്ലാ സെക്രട്ടറി സോബിൻലാൽ ഉദ്ഘാടനം ചെയ്തു. ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് വി കെ സദാശിവൻ അദ്ധ്യക്ഷത വഹിച്ചു. കടുത്തുരുത്തി മണ്ഡലം പ്രസിഡന്റ് ഗിരീഷ് കുമാർ ,ജില്ലാ കമ്മറ്റി അംഗം പി. പി രാജേഷ് എന്നിവർ പ്രസംഗിച്ചു. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ സന്തോഷ് കുമാർ , മോഹനൻ തേക്കടയിൽ , സി ജി വിശ്വനാഥൻ , ചന്ദ്രമതി കെ എൻ , ഗായത്രി സിജു, കെ എം വിശ്വനാഥൻ നായർ, യു സി കുട്ടപ്പൻ ,എബ്രാഹം ജോസഫ് തൊണ്ടിക്കൽ , രാജു മുരിക്കനാവള്ളിൽ…

Read More

18-ാം ലോക്‌സഭയുടെ സ്പീക്കറായി ഓം ബിര്‍ലയെ തിരഞ്ഞെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഓം ബിര്‍ലയെ സ്പീക്കറായി തിരഞ്ഞെടുക്കണമെന്ന പ്രമേയം അവതരിപ്പിച്ചത്. തുടര്‍ന്ന് ശബ്ദ വോട്ടോടെയാണ് എന്‍ഡിഎ സ്ഥാനാര്‍ഥിയായ ഓം ബിര്‍ലയെ സ്പീക്കറായി തിരഞ്ഞെടുത്തത്. പ്രതിപക്ഷ സ്ഥാനാര്‍ഥിയായി കൊടിക്കുന്നില്‍ സുരേഷായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. ആദ്യ പ്രമേയം തന്നെ പാസായതിനാല്‍ മറ്റു പ്രമേയങ്ങള്‍ പരിഗണിച്ചില്ല. എന്‍ഡിഎ സ്ഥാനാര്‍ഥിയായ ഓം ബിര്‍ലയുടെ പേര് നിര്‍ദേശിച്ച് 13പ്രമേയങ്ങളാണ് ഉണ്ടായിരുന്നത്. കൊടിക്കുന്നില്‍ സുരേഷിന്റെ പേര് നിര്‍ദേശിക്കുന്ന മൂന്ന് പ്രമേയങ്ങളും ഉണ്ടായിരുന്നു.

Read More

കൊല്‍ക്കത്ത. പശ്ചിമ ബംഗാളില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം. പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുഡില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കാഞ്ചന്‍ജംഗ എക്‌സ്പ്രസും ചരക്കു തീവണ്ടിയും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായിട്ടാണ് വിവരം. അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Read More

തൃശൂര്‍. ലോക്‌സഭാ തിരഞ്ഞൈടുപ്പ് വിജയത്തിന് ശേഷം ലൂര്‍ദ് മാതാ പള്ളിയില്‍ മാതാവിന് സ്വര്‍ണ്ണക്കൊന്ത സമര്‍പ്പിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യമായിട്ടാണ് അദ്ദേഹം പള്ളിയില്‍ എത്തിയത്. മാതാവിന് സ്വര്‍ണ്ണക്കൊന്തയും പൂമാലയും സമര്‍പ്പിച്ച സുരേഷ് ഗോപി നന്ദി സൂചകമായി നന്ദിയില്‍ പാടുന്നു ദൈവമേ എന്ന ഗാനവും ആലപിച്ചു. ബി ജെ പി പ്രവര്‍ത്തകരുടെയും പള്ളിയിലെ മുഴുവന്‍ ആളുകളുടെയും സാന്നിധ്യത്തിലായിരുന്നു കൊന്ത മാതാവിനെ സുരേഷ് ഗോപി അണിയിച്ചത്. മകളുടെ വിവാഹത്തിന് മുമ്പായി ലൂര്‍ദ് മാതാവിന് സ്വര്‍ണ്ണക്കിരീടം സുരേഷ് ഗോപി സമര്‍പ്പിച്ചിരുന്നു. വിജയത്തിനുള്ള നന്ദി ഹൃദയത്തിലാണെന്നും അത് ഉല്‍പ്പന്നങ്ങളിലില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഭക്തി പരമായ നിര്‍വ്വഹണത്തിന്റെ മുദ്രകള്‍ മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.

Read More

കൊച്ചി. കുവൈത്ത് ദുരന്തത്തില്‍ മരിച്ച 23 മലയാളികള്‍ അടക്കം 31 പേരുടെ മൃതദേഹങ്ങള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രിമാരായ കീര്‍ത്തി വര്‍ധന്‍ സിങ്, സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാര്‍ പ്രതിപക്ഷ നേതാവ്, തമിഴ്‌നാട് മന്ത്രി കെ എസ് മസ്താന്‍ എംപിമാര്‍ എംഎല്‍എമാര്‍ എന്നിവര്‍ ആദരാഞലി അര്‍പ്പിച്ചു. പോലീസ് അകമ്പടിയോടെയാണ് മരിച്ച വരുടെ മൃതദേഹങ്ങള്‍ വീടുകളില്‍ എത്തിക്കുന്നത്. 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേനയുടെ പ്രത്യേക വിമാനം രാവിലെ പത്തരയോടെയാണ് കൊച്ചി വിമാനത്താവളത്തില്‍ എത്തിയത്.

Read More

തിരഞ്ഞെടുപ്പിന് പിന്നാലെ യു പിയില്‍ കോണ്‍ഗ്രസിനെതിരെ പ്രതിഷേധവുമായി സ്ത്രീകള്‍. തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഒരു ലക്ഷം രൂപ വീതം നല്‍കുമെന്ന് കോണ്‍ഗ്രസ് വനിതകള്‍ക്ക് വാഗ്ദാനം ചെയ്തിരുന്നു. ഇത് സംബന്ധിച്ച കാര്‍ഡുകളും കോണ്‍ഗ്രസ് പല വീടുകളിലും വിതരണം ചെയ്തു. എന്നാല്‍ വിജയിച്ചതോടെ നേതാക്കളെ കാണാതായി. വാഗ്ദാനം ചെയ്ത പണം ആവശ്യപ്പെട്ടാണ് സ്ത്രീകള്‍ ലഖ്‌നൗവിലെ കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ പ്രതിഷേധം ആരംഭിച്ചത്. തിരഞ്ഞെടുപ്പിന് മുന്നോടിയായ ദരിദ്രകുടുംബത്തിലെ സ്ത്രീകള്‍ക്ക് ഓരോ വര്‍ഷവും ഒരു ലക്ഷം രൂപ വീതം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് നിരവധി വീടകളില്‍ ഗ്യാരന്റി കാര്‍ഡ് വിതരണം ചെയ്തിരുന്നു. കടുത്ത ചൂടിലും ലഖ്‌നൗവിലെ കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ സ്ത്രീകള്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു. പ്രതിഷേധവുമായി എത്തിയത് മുസ്ലീം സ്ത്രീകളാണ്. കോണ്‍ഗ്രസ് 80 ലക്ഷം വീടുകളില്‍ 25 ഗ്യാരണ്ടികളാണ് വാഗ്ദാനം ചെയ്തത്. തിരഞ്ഞെടുപ്പില്‍ ആറ് സീറ്റിലാണ് കോണ്‍ഗ്രസ് യുപിയില്‍ വിജയിച്ചത്. ഇവിടുത്തെ സ്ത്രീകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ നേതാക്കള്‍ പലരെയും കാണാന്‍ പോലും ഇല്ലെന്നാണ് സ്ത്രീകള്‍ പറയുന്നത്.

Read More