മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന് മണിയന് പിള്ള രാജുവിന്റെ മകനും യുവനടനുമായ നിരഞ്ജ് മണിയന് പിള്ള രാജു വിവാഹിതനാകുന്നു. നിരഞ്ജിന്റെ വധുവായി എത്തിന്നത് ഫാഷന്‍ഡിസൈനറായ നിരഞ്ജന വിനോദാണ്. വിനോദ് ജി പിള്ളയുടെയും സിന്ധു വിനോദിന്റെയും മകളായ നിരഞ്ജന കൈത്തറി വസ്ത്രങ്ങള്‍ക്കായുള്ള അല എന്ന സ്ഥാപനത്തിന്റെ ഉടമയാണ്.
ഫാഷന്‍ ഡിസൈനിങ്ങില്‍ ഡല്‍ഹി പേള്‍സ് ഫാഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ബ്ലാക്ക് ബട്ടര്‍ഫ്ളൈ എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജ് സിനിമയില്‍ എത്തുന്നത്. ഇരുവരുടെയും വിവാഹം ഡിസംബര്‍ ആദ്യ ആഴ്ചയാണെന്നാണ് വിവരം.