കൊച്ചി. സ്ത്രിത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടി സ്വാസിക, ബീനാ ആന്റണി ഭര്‍ത്താവും നടനുമായ മനോജ് എന്നിവര്‍ക്കെതിരെ കേസെടുത്ത് പോലീസ്. യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന ആലുവ സ്വദേശിയായ നടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ബീനാ ആന്റണിയെ ഒന്നാം പ്രതിയാക്കിയും ഭര്‍ത്താവ് മനോജിനെ രണ്ടാം പ്രതിയാക്കിയും നടി സ്വാസികയെ മൂന്നാം പ്രതിയാക്കിയുമാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.
പോലീസ് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. നടന്മാര്‍ക്കെതിരെ പരാതി നല്‍കിയതിന്റെ വൈരാഗ്യത്തില്‍ തന്നെ യൂട്യൂബ് ചാനലിലൂടെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് നടിയുടെ പരാതി. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്ത് വിട്ടതിന് ശേഷമാണ് നടി പരാതിയുമായി രംഗത്തെത്തിയത്.
ഇതിന് പിന്നാലെയാണ് പരാതി നല്‍കിയ നടിക്കെതിരെ ബീനയും മനോജും സ്വാസികയും രംഗത്തെത്തിയത്. അതേസമയം ബാലചന്ദ്രമേനോനും നടിക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.