സോഷ്യല്‍ മീഡിയ ഏറെ ചര്‍ച്ച ചെയ്യുന്ന സംഭവമാണ് ഷെഫീക്കിന്റെ സന്തോഷം എന്ന പുതിയ സിനിമയുമായി ബന്ധപ്പെട്ട് ബാലയും ഉണ്ണി മുകുന്ദനും തമ്മിലുള്ള തര്‍ക്കം. ഓരോ ദിവസം പിന്നിടുമ്പോഴും ഇരുവരും തമ്മില്‍ തര്‍ക്കം രൂക്ഷമാകുകയാണ്. ഇതിനിടെ ഇരുവരുടെയും സുഹൃത്തായ ടിനി ടോം ബാലയ്ക്കും ഉണ്ണി മുകുന്ദനും ഒപ്പം ഉള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ഈ സമയവും കടന്ന് പോകും എപ്പോഴും സുഹൃത്തുക്കളായിരിക്കണമെന്നാണ് ടിനി ടോം ചിത്രത്തിന് അടിക്കുറിപ്പായി നല്‍കിയത്.
ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം നിര്‍മാതാവായ ഉണ്ണി മുകുന്ദന് തന്നില്ലെന്നാണ് നടന് ബാല പറയുന്നത്. തനിക്ക് പുറമേ സാങ്കേതിക പ്രവര്‍ത്തകര്‍ക്കും പണം ലഭിച്ചില്ലെന്ന് ബാല അവകാശപ്പെടുന്നു. ബാലയുടെ പ്രതികരണത്തെ തുടര്‍ന്ന് വലിയ ചര്‍ച്ചയാണ് നടന്നത്. എന്നാല്‍ ഇതിലെ എല്ലാം ശക്തമായി എതിര്‍ത്ത് ഉണ്ണി മുകുന്ദനും രംഗത്തെത്തിയിരുന്നു. അതേസമയം ആരോപണത്തില്‍ ഉറച്ച് നില്ക്കുന്നതായി ബാല പറയുന്നു.