സാന്റോ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചോരന് റിലീസിനു തയ്യാറെടുക്കുമ്പോഴാണ് അതിലെ ഗാനം ‘നോക്കല്ലേട്ടോ’ ഇപ്പോള്‍ വൈറലായിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി 20 ലക്ഷത്തിലതികം പേരാണ് ഗാനം യുട്യൂബില്‍ കണ്ടത്. മലയളാത്തനിമയുള്ള ഗാനങ്ങള്‍ അന്യമാകുമ്പോള്‍ മലയാളികളെ സംബന്ധിച്ചിടത്തോളം ഇന്റിമസിയുടെ ആഴം പ്രതിഫലിപ്പിക്കുന്ന ‘ട്ടോ’ എന്ന രസികന്‍ അക്ഷരത്തിലാണ് പാട്ടിലെ ഓരോ വരിയും അവാസാനിക്കുന്നത്.
ലൈഫ് മെഡിക്കല്‍ യൂണിവേഴ്സിറ്റി എന്ന കണ്ടുപിടുത്തവുമായി ജനശ്രദ്ധ നേടിയെടുത്ത പ്രവീണ്‍ റാണയാണ് ചോരന് എന്ന് പേരിട്ടിരിക്കുന്ന ഈ സിനിമയുടെ നായകന്. സിനോജ് അങ്കമാലിയും രമ്യ പണിക്കരും ചേര്‍ന്നഭിനയിക്കുന്ന സസ്പെന്‍സ് ത്രില്ലറാണ് ചോരന്. അപ്രതീഷിതമായി ഒരിടത്തു പെട്ടുപോവുകയും കൊടും അനീതിക്ക് ദൃക്സാക്ഷിയാകേണ്ടിയും വരുന്ന ഒരു കള്ളന്റെ കഥയാണ് സിനിമ.
കലാഭവന്‍ മണി പാടി പ്രസിദ്ധമാക്കിയ നാടന്‍പാട്ടുകളുടെ രചനയിലൂടെ പേരു കേള്‍പ്പിച്ച ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരനാണ് ഗാനം രചിച്ചിരിക്കുന്നത്. മലയാളികള്‍ക്ക് ഇതുവരെ പരിചയമില്ലാത്ത ഹൃദയാവര്‍ജകമായ അനുനാസിക സ്വരത്തില്‍ നോക്കല്ലേട്ടോ പാടിയിരിക്കുന്നത് പുതുഗായകനായ അന്തോണി ദാസന്.