ന്യൂഡല്‍ഹി. നികുതി ക്രമക്കേടുകള്‍ സംബന്ധിച്ച് ആരോപണങ്ങളെ തുടര്‍ന്ന് ബി ബി സിയുടെ ഡല്‍ഹി, മുംബൈ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. രാജ്യത്ത് വലിയ വിവാദം ഉണ്ടാക്കിയ ബി ബി സിയുടെ ഗുജറാത്ത് കലാപം സംബന്ധിച്ച ഡ്യോക്യുമെന്ററി ആഴ്ചകള്‍ക്ക് മുമ്പാണ് പുറത്ത് വന്നത്.
ബി ബി സിയുടെ ഓഫീസുകളില്‍ അന്താരാഷ്ട്ര നികുതിയടക്കമുള്ള ക്രമക്കേടുകള്‍ സംബന്ധിച്ച ആരോപണങ്ങളില്‍ സര്‍വേ നടത്തിയെന്നാണ് ആദായ നികുതി വകുപ്പ് പ്രതികരിച്ചത്. അതേസമയം ബി ബി സിയില്‍ ജോലി ചെയ്യുന്ന ചിലരുടെ ഫോണുകളും ലാപ്ടോപ്പുകളും പിടിച്ചെടുത്തുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. റെയ്ഡില്‍ ചില രേഖകളും കണ്ടെത്തിയിട്ടുണ്ട്.
പരിശോധന പൂര്‍ത്തിയാകുന്നതുവരെ ഓഫീസ് സീല്‍ ചെയ്തു. എന്നാല്‍ റെയ്ഡല്ല സര്‍വേയാണെന്നാണ് നികുതി വകുപ്പ് വ്യക്തമാക്കി. നടപടി പൂര്‍ത്തിയാകുന്ന മുറയ്ക്ക പിടിച്ചെടുത്ത ഫോണുകളും ലാപ്ടോപ്പം തിരികെ നല്‍കും റെയ്ഡില്‍ 20 ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.