തിരുവനന്തപുരം. പത്തനംതിട്ടയില്‍ നിന്നും കാണായതായ വിദ്യാര്‍ഥിനി ജസ്ന മരിയ ജെയിംസിന്റെ നിരോധാനക്കേസില്‍ വഴിത്തിരിവായി മോഷണക്കേസ് പ്രതിയുടെ മൊഴി. തിരോധാനത്തെക്കുറിച്ച് അറിയാമെന്ന് മോഷണക്കേസിലെ പ്രതി സി ബി ഐയ്ക്ക് മൊഴി നല്കി. മോഷണക്കേസ് പ്രതി ജയിലില്‍ ഒപ്പം കഴിഞ്ഞ മറ്റൊരു പ്രതിയോടാണ് വെളിപ്പെടുത്തല്‍ നടത്തിയത്.
ഇയാള്‍ ഒഴിവിലാണെന്നാണ് വിവരം. 2018 മാര്‍ച്ച് 22 രാവിലെ എരുമേലിയിലെ വീട്ടില്‍ നിന്ന് ഇറങ്ങിയ ജസ്നയെ പിന്നീട് കാണാതാകുകയായിരുന്നു. ജസ്ന വിവാഹം കഴിച്ച് വിദേശത്തേക്ക് പോയെന്ന ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍ തെറ്റാണെന്ന് സി ബി ഐ കണ്ടെത്തിയിരുന്നു. ഇതിനിടെയാണ് നാല് മാസങ്ങള്‍ക്ക് മുന്‍പ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സി ബി ഐയ്ക്ക് ഫോണ്‍ സന്ദേശമെത്തുന്നത്. പോക്സോ കേസില്‍ പ്രതിയായ കൊല്ലം സ്വദേശിക്ക് ജസ്ന കേസിനെക്കുറിച്ച് പറയാനുണ്ടെന്നായിരുന്നു സന്ദേശം. സി ബി ഐ ഉദ്യോഗസ്ഥര്‍ ജയിലിലെത്തി പ്രതിയുടെ മൊഴിയെടുത്തു.
മൊഴിയിലെ പ്രധാന ഭാഗം ഇങ്ങനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ യുവാവ് രണ്ടു വര്‍ഷം മുന്‍പ് മറ്റൊരു കേസില്‍ പ്രതിയായി കൊല്ലം ജില്ലാ ജയിലില്‍ കഴിഞ്ഞിരുന്നു. പത്തനംതിട്ട സ്വദേശിയും മോഷണക്കേസ് പ്രതിയുമായ യുവാവായിരുന്നു സെല്ലില്‍ കൂടെക്കഴിഞ്ഞിരുന്നത്. ജയിലില്‍ വച്ച് ജസ്നയ്ക്ക് എന്ത് സംഭവിച്ചുവെന്ന് തനിക്ക് അറിയാമെന്ന് യുവാവ് പറഞ്ഞിരുന്നുവെന്നായിരുന്നു വെളിപ്പെടുത്തല്‍.
പ്രതി നല്കിയ മേല്‍വിലാസം വഴി അന്വേഷിച്ച സി ബി ഐ മൂന്ന് കാര്യങ്ങള്‍ സ്ഥിരീകരിച്ചു. ഇങ്ങനെയൊരു പ്രതി കൊല്ലം ജില്ലാ ജയിലില്‍ കഴിഞ്ഞിട്ടുണ്ട് മൊഴി നല്കിയ പ്രതിക്കൊപ്പമായിരുന്നു ജയില്‍വാസം പത്തനംതിട്ടയിലെ മേല്‍വിലാസവും ശരിയാണ്. എന്നാല്‍ ജയിലില്‍ നിന്നിറങ്ങിയ ശേഷം ഇയാള്‍ ഒളിവിലാണ്.