തിരുവനന്തപുരം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും വ്യാജ രേഖ ചമച്ച് പണം തട്ടിക്കുന്നതായി വിജിലന്‍സ്. ഇതുമായി ബന്ധപ്പെട്ട കാര്യത്തില്‍ വിജിലന്‍സ് കളക്ടറേറ്റുകളില്‍ പരിശോധന നടത്തി. ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഇത്തരത്തില്‍ ദുരിതാശ്വാസ നിധിയില്‍ നിന്നും തട്ടിപ്പ് നടത്തുന്നെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കായി കളക്ടേറ്റുകള്‍ കേന്ദ്രീകരിച്ചാണ് അപേക്ഷ സ്വീകരിക്കുന്നത്.
തട്ടിപ്പിനായി ഏജന്റുമാര്‍ മുഖേനയാണ് വ്യാജ രേഖകള്‍ തയ്യാറാക്കുന്നതും പണം തട്ടുന്നതെന്നാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. അനര്‍ഹരായ ആളുകളുടെ പേരില്‍ അപേക്ഷ നല്‍കുന്നതാണ് തട്ടിപ്പ് രീതി. ഇതിനായി വ്യാജ രേഖകളും ഫോണ്‍ നമ്പറും ബാങ്ക് അക്കൗണ്ടും നല്‍കും. എന്നാല്‍ ഏജന്റിന്റേതാണ് ബാങ്ക് അക്കൗണ്ട് നമ്പരും ഫോണ്‍ നമ്പരും.
പണം ദുരിതാശ്വാസ നിധിയില്‍ നിന്നും ലഭിച്ച ശേഷം ഉദ്യോഗസ്ഥരും അപേക്ഷ സമര്‍പ്പിച്ച വ്യക്തിയും ഏജന്റും ചേര്‍ന്ന് വീതിച്ച് എടുക്കുകയാണ് ചെയ്യുന്നത്. കളക്ടറ്റേുകള്‍ ലഭിക്കുന്ന അപേക്ഷകള്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് അര്‍ഹരെ കണ്ടെത്തി ദുരിതാശ്വാസ നിധിയ്ക്കായി സെക്രട്ടറിയേറ്റിലേക്ക് അയയ്ക്കുകയാണ് പതിവ്. തുടര്‍ന്ന് പണം അപേക്ഷിക്കുന്ന വ്യക്തിക്ക് ലഭിക്കും.
എന്നാല്‍ സി എം ആര് ഡി എഫ് കൈകാര്യം ചെയ്യുന്ന കളക്ടറേറ്റിലെ ഉദ്യേഗസ്ഥര്‍ ഏജന്റുമാരുമായി ചേര്‍ന്ന് പണം വാങ്ങി വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റുകളടക്കം നല്കി പണം തട്ടുകയാണെന്നാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്.