കാസര്‍കോട്. പെണ്മക്കള്ക്ക് സ്വത്തവകാശം ഉറപ്പാക്കാന്‍ വീണ്ടും വിവാഹിതരായ അഭിഭാഷകനും നടനുമായ സി ഷുക്കൂറിനെതിരെ ഭീഷണി. സോഷ്യല്‍ മീഡിയവഴിയാണ് ഭീഷണി ലഭിച്ചത്. കാഞ്ഞങ്ങാട്ടെ വീടിന് പോലീസ് സുരക്ഷ ഉറപ്പാക്കി. പെണ്മക്കള്ക്ക് സ്വത്തവകാശം ഉറപ്പാക്കുവാന്‍ ഷുക്കൂറും ഭാര്യ ഷീനയും കഴിഞ്ഞ ദിവസം വിവാഹിതരായിരുന്നു.
മതപരമായ ആചാര പ്രകാരം വിവാഹം കഴിച്ച പെണ്മക്കള് മാത്രമുള്ള മാതാപിതാക്കള്‍ മരണപ്പെട്ടാല്‍ അവരുടെ സ്വത്തില്‍ ഒരു വിഹിതം മക്കള്‍ക്ക് പറമേ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും കൂടെ അവകാശപ്പെട്ടതാണെന്ന മുസ്ലീം പിന്തുടര്ച്ച നിയമത്തിലെ അപാകത ചീണ്ടിക്കാട്ടിയാണ് ഇരുവരും വിവാഹം രജിസ്ട്രര്‍ ചെയ്തത്.