തിരുവനന്തപുരം. ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്ക് മുന്നറിയിപ്പ് നോട്ടിസ് നൽകിത്തുടങ്ങി , പുതുതായി സ്ഥാപിച്ച 726 റോഡ് ക്യാമറകളിൽനിന്ന് ലഭിക്കുന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആണ് നോട്ടീസ് .മേയ് 19 വരെ ബോധവൽക്കരണ നോട്ടിസാണ് നൽകുന്നതെന്ന് കെൽട്രോൺ ഉദ്യോഗസ്ഥർ പറഞ്ഞു .മേയ് 19 വരെ പിഴ ഒഴിവാക്കാനും സർക്കാർ തീരുമാനിച്ചിരുന്നു . നോട്ടിസ് അയയ്ക്കുന്നത് ബോധവൽക്കരണത്തിന്റെ ഭാഗമായതിനാൽ ക്യാമറകളിൽ പതിയുന്ന നിയമലംഘനങ്ങളുടെ ദൃശ്യം ഉണ്ടാവില്ല എന്നും കെൽട്രോൺ അധികൃതർ പറഞ്ഞു.
കേന്ദ്ര കൺട്രോൾ റൂമിലേക്കാണ് ക്യാമറകൾ പകർത്തുന്ന നിയമലംഘനങ്ങളുടെ ചിത്രം അയയ്ക്കുന്നത്.അവിടന്ന് കംപ്യൂട്ടറിൽ ദൃശ്യങ്ങൾ പരിശോധിച്ച് ഉറപ്പു വരുത്തിയശേഷം മാത്രമായിരികും വാഹന ഉടമയ്ക്ക് മുന്നറിയിപ്പ് നോട്ടിസ് നൽകുക .കേന്ദ്ര സർക്കാരിന്റെ ഐടിഎംഎസ് (ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് മാനേജ്മെന്റ് സിസ്റ്റം) സർവറിലേക്ക് പിഴ ഈടാക്കാൻ സർക്കാർ തീരുമാനിക്കുന്ന തീയതി മുതൽ ചിത്രങ്ങൾ അപ്ലോഡ് ചെയ്യും .
അപ്ലോഡ് ചെയുന്ന ഡേറ്റ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ ഡൗൺലോഡ് ചെയ്തു പരിശോധിക്കുമെന്നു കെൽട്രോൺ അധികൃതർ പറഞ്ഞു. പരിശോധിക്കുന്ന ഡാറ്റാസിൽ നിന്നും നിയമലംഘനങ്ങൾ സ്ഥിതീകരിച്ചാൽ ഇ–ചെലാൻ അയയ്ക്കാനായി ഐടിഎംഎസ് സർവറിലേക്ക് അയയ്ക്കും. വാഹൻ സോഫ്റ്റ്വെയറിൽനിന്ന് വാഹനത്തിന്റെ വിവരങ്ങൾ ലഭിക്കും. വാഹന ഉടമകളുടെ ഫോൺ നമ്പരിലേക്കും എസ്എംഎസ് പോകും. അതോടൊപ്പം തന്നെ സർക്കാരിന്റെ കൺട്രോൾ റൂമിലേക്ക് ചെലാൻ കോപ്പി സെൻറ് ചെയ്യും . ഉദ്യോഗസ്ഥരുടെ ഒപ്പ് രേഖപ്പെടുത്തി ചെലാന്റെ കോപ്പി എടുത്ത് തപാലിൽ അയയ്ക്കും.
25 ലക്ഷംവരെ ചെലാനുകൾ ഒരു മാസത്തിൽ അയയ്ക്കാൻ കഴിയും. ഇതിനു മാത്രം ആയി കൺട്രോൾ റൂമുകളിൽ 70 ജീവനക്കാരെ നിയമിച്ചിട്ടുണ്ട് . കൂടുതൽ ജീവനക്കാരെ നിയമികേണ്ടി വരുമെന്നും അതിനു വേണ്ട നടപടികൾ തുടങ്ങിയിട്ടുണ്ട് എന്നും കെൽട്രോൺ അധികൃതർ പറഞ്ഞു. പുതുതായി സ്ഥാപിച്ച 726 ക്യാമറകളിൽ 8 ക്യാമറകളാണ് അമിതവേഗം കണ്ടെത്തുന്നത് . 4 എണ്ണം വാഹനങ്ങളിലും 4 എണ്ണം വിവിധ ജംക്ഷനുകളിലുമാണ് സ്ഥാപിച്ചിരിക്കുന്നത്. ഹെൽമറ്റ്– സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ, ഡ്രൈവിങ്ങിനിടയിലെ മൊബൈൽ ഉപയോഗം, തെറ്റായ ദിശയിലെ പാർക്കിങ്, ചുവപ്പ് ലൈറ്റ് മറികടക്കൽ തുടങ്ങിയ നിയമലംഘനങ്ങൾ രേഖപ്പെടുത്തുന്നത് ബാക്കിയുള്ള ക്യാമറകളിലാണ്.