എല്ലാ സ്ഥാനങ്ങൾക്കും പല വിധത്തിലുള്ള അച്ചടക്ക നടപടികൾ ഉണ്ടാവും. കമ്പനിയ്ക്കും ജീവനക്കാരെ എടുക്കുന്നതിന് അവരുടേതായ മാനദണ്ഡങ്ങളും നിയമ വശങ്ങളും അടിസ്ഥാനമാക്കി ആവും. കമ്പനിയുടെ ഇത്തരത്തിലുള്ള പോളിസികൾ ജീവനക്കാർ പാലിക്കേണ്ടതും നിര്ബന്ധമാണ്. മിക്കവാറും കമ്പനികൾ തങ്ങളുടെ മാനദണ്ഡങ്ങൾ നേരത്തെ തന്നെ ജീവനക്കാരെ അറിയിക്കാറുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാനു അത്തരത്തിൽ ഒരു മാനദണ്ഡം. ഒരു കമ്പനി തൊഴിലന്വേഷിക്കുന്നവരോട് ആവശ്യപ്പെട്ട വിചിത്രമായ ഒരു പോളിസി ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
ഒരു റെഡിറ്റ് പ്രൊഫൈലാണ് ഒരു സ്ഥാപനം ജോലിക്ക് എടുക്കുന്നതിന് മുമ്പായി തനിക്കയച്ച ഇ-മെയിലിൻറെ ഫോട്ടോ സോഷ്യൽ മീഡിയയിലൂടെ പങ്കിട്ടത്. സംഗതി എപ്രകാരം ആണ് ജോലി വേണമെങ്കിൽ ഓഫീസിൽ നിർബന്ധമായും ‘വീഗൻ’ ആകണം, അതായത് സസ്യാഹാരം മാത്രമേ കഴിക്കാൻ പാടുള്ളൂ ,ഇതാണ് ആ സ്ഥാപനം മുന്നോട്ടുവയ്ക്കുന്ന മാനദണ്ഡം.
ഓഫീസിന് പുറത്ത് എന്ത് കഴിച്ചാലും പ്രശ്നമില്ല, എന്നാൽ ഓഫീസിൽ ഈ മാനദണ്ഡം നിർബന്ധമായും പാലിക്കണം എന്നാണിവർ വ്യക്തമാക്കിയിരിക്കുന്നത്. ജോലിക്ക് അപേക്ഷിച്ചപ്പോൾ വന്ന മെയിലാണ് എപ്രകാരം സന്ദേശം ലഭിച്ചത് , ഒന്നുകിൽ നമ്മൾ ബലമായി ഈ നിയമത്തിന് വിധേയമാകേണ്ടി വരും, അല്ലെങ്കിൽ ഇവിടെ ജോലി കിട്ടില്ല എന്നല്ലേ ഇതിനർത്ഥം എന്ന ചോദ്യവുമായാണ് ഈ വ്യക്തി ഫോട്ടോ പങ്കിട്ടിരിക്കുന്നത്.