കൊച്ചി. കുവൈത്ത് ദുരന്തത്തില്‍ മരിച്ച 23 മലയാളികള്‍ അടക്കം 31 പേരുടെ മൃതദേഹങ്ങള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്, കേന്ദ്രമന്ത്രിമാരായ കീര്‍ത്തി വര്ധന് സിങ്, സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാര്‍ പ്രതിപക്ഷ നേതാവ്, തമിഴ്നാട് മന്ത്രി കെ എസ് മസ്താന് എംപിമാര്‍ എംഎല്‍എമാര്‍ എന്നിവര്‍ ആദരാഞലി അര്‍പ്പിച്ചു.
പോലീസ് അകമ്പടിയോടെയാണ് മരിച്ച വരുടെ മൃതദേഹങ്ങള്‍ വീടുകളില്‍ എത്തിക്കുന്നത്. 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേനയുടെ പ്രത്യേക വിമാനം രാവിലെ പത്തരയോടെയാണ് കൊച്ചി വിമാനത്താവളത്തില്‍ എത്തിയത്.