Author: Updates
താന്‍ ബോഡി ഷെയ്മിങ്ങിന് സോഷ്യല്‍ മീഡിയയിലൂടെ മാത്രമല്ല ടി വി ചാനലുകളിലൂടെയും ഇരയാകുന്നതായി ഹണി റോസ്. സ്ത്രീകള്‍ തന്റെ ശരീരത്തെക്കുറിച്ച് പറഞ്ഞു പരിഹസിക്കുമ്പോഴാണ് കൂടുതല്‍ സങ്കടം തോനുന്നതെന്ന് ഹണി റോസ് പറയുന്നു. തനിക്ക് എതിരെ വരുന്ന ട്രോളുകള്‍ പലപ്പോഴും കണ്ട് ആസ്വദിക്കാറുണ്ട്. എന്നാല്‍ അത് അതിരുവിടുമ്പോള്‍ പ്രതികരിക്കാതിരിക്കുവാന്‍ സാധിക്കില്ലെന്നും ഹണി റോസ് പറയുന്നു. താന്‍ അതിഭീകരമായ നിലയിലാണ് ബോഡി ഷെയ്മിങ്ങിന് ഇരയാകുന്നത്. ഒരു സ്ത്രീക്കെതിരെ അതിഭീകരമായ രീതിയില്‍ ബോഡി ഷെയ്മിങ്ങ് നടന്നാല്‍ കേള്‍ക്കാന്‍ അത്രസുഖകരമല്ല. തുടക്കത്തില്‍ വലിയ വിഷമം തോന്നിയിരുന്നു. എന്ത് കൊണ്ടായിരിക്കും തന്നെ ഇത്തരത്തില്‍ കളിയാക്കുന്നതെന്ന്. വീട്ടുകാര്‍ക്കും ഇതില്‍ വലിയ വിഷമം തോന്നിയിരുന്നു. എന്നാല്‍ പിന്നീട് താനും വീട്ടുകാരും ഇക്കാര്യം ശ്രദ്ധിക്കാതായെന്ന് ഹണി റോസ് പറയുന്നു. എന്നാല്‍ ഒരു സ്ത്രീയുടെ ശരീരത്തെ കളിക്കാക്കുന്നത് ഒരു സ്ത്രീ തന്നെയാണെങ്കിലോ. ഇപ്പോള്‍ താന്‍ അഭിമുഖീകരിക്കുന്ന പ്രശ്നവും ഇതാണ്. അടുത്തിടെ ഒരു ചാനല്‍ അവതാരിക അതിഥിയായി എത്തിയ നടനോട് ചോദിച്ചു. ഹണി റോസ് മുന്‍പിലൂടെ…
ആളുകളെ ഭീതിയിലാഴ്ത്തുന്ന അരിക്കൊമ്പന് അശ്വിന്റെ വീട്ടു മുറ്റത്ത് ശാന്തനായി ഉറങ്ങുകയാണ്. അശ്വിന്റെ വീട്ടിലെ അരിക്കൊമ്പനെ കാണുവാന്‍ നിരവധി പേരാണ് എത്തുന്നത്. 10 ക്ലാസ് പരിക്ഷ കഴിഞ്ഞ് തുടര്‍ പഠനത്തിനായി കാത്തിരിക്കുന്ന അശ്വിന് ഇതിനോടകം നിരവധി ശില്പങ്ങള് നിര്‍മിച്ചിട്ടുണ്ട്. ആനകളോടുള്ള സ്നേഹമാണ് അരിക്കൊമ്പന്റെ കൊച്ച് ശില്പം നിര്‍മിക്കാന്‍ അശ്വിന് പ്രേരണയായത്. അരിക്കൊമ്പനെ മാത്രമല്ല ഈ കൊച്ച് മിടുക്കന് നിര്‍മിച്ചിട്ടുള്ളത്. പാമ്പാടി രാജനും, ആനകളെ കൊണ്ടു പോകാന്‍ ഉപയോഗിക്കുന്ന വാഹനങ്ങളും മരത്തിലെ കൊത്തു പണികളും അശ്വിന് മനോഹരമായി ചെയ്യുന്നു. പൂര്‍ണ്ണമായും മണ്ണില്‍ നിര്‍മ്മിക്കുന്നതാണ് അശ്വിന്റെ ശില്പങ്ങള്. ഇതിന് മുകളില്‍ സിമന്റ് പൂശി മനോഹരമാക്കുകയും ചെയ്യുന്നു. അരിക്കൊമ്പന് തെയ്യില തോട്ടത്തില്‍ ഉറങ്ങുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇതാണ് അരിക്കൊമ്പനെ തന്റെ വീട്ട് മുറ്റത്ത് നിര്‍മ്മിക്കുവാന്‍ അശ്വനെ പ്രേരിപ്പിച്ചത്. അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്നും വനം വകുപ്പ് പിടിച്ച് ലോറിയില്‍ കയറ്റി കൊണ്ടുപോകുന്ന മാതൃകയും നിര്‍മിച്ചിട്ടുണ്ട്. ഒപ്പം തെര്‍മോക്കോള്‍ ഉപയോഗിച്ച് നാട്ടാനകളായ പാമ്പാടി രാജന്, തെച്ചിക്കോട്ട്…
ചന്ദ്രന് ഭൂമിയുടെ ഏക ഉപഗ്രഹമാണെന്നാണ് നാം സ്കൂളുകളില്‍ പഠിച്ചിരിക്കുന്നത് എന്നാല്‍ ചന്ദ്രന് മാത്രമല്ല മറ്റൊരു അര്‍ദ്ധ ചന്ദ്രനും ഭൂമിക്കൊപ്പം ഉണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍.ഹവായിലെ ഹാലേകാല അഗ്നിപര്‍വ്വതത്തിന് മുകളില്‍ സ്ഥാപിച്ച പാന്‍ സ്റ്റാര്‍സ് ടെലിസ്കോപ്പ് ഉപയോഗിച്ചാണ് ജ്യോതി ശാസ്ത്രജ്ഞര്‍ 2023 എഫ്ഡബ്ലിയു 13 എന്ന പേര് നല്കിയ അര്‍ദ്ധ ചന്ദ്രനെ കണ്ടെത്തിയത്. അതേസമയം അര്‍ദ്ധ ചന്ദ്രന് എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത്. ഭൂമിയെ ഭ്രമണം ചെയ്യുന്ന ബഹിരാകാശ ഗോളമാണെങ്കിലും ഗുരുത്വാകര്‍ഷണത്തില്‍ സൂര്യനുമായി ബന്ധിപ്പിച്ചിരിക്കുന്ന ഗോളങ്ങളാണ്. എഫ്ഡബ്ലിയു 13 ഭൂമിക്കൊപ്പം ബിസി 100 മുതലെങ്കിലും ഉണ്ടെന്നാണ് ശാസ്ത്ര ലോകം കരുതുന്നത്. 1500 വര്‍ഷം എങ്കിലും ഇത് ഭൂമിക്കൊപ്പം സഞ്ചരിക്കും. അതേയത് 3700 വരെയെങ്കിലും ഇത് ഭൂമിക്കൊപ്പം സഞ്ചരിക്കും. 469219 കാമോഓലേവ എന്ന ഭൂമിക്കടുത്തുള്ള മറ്റൊരു ചെറിയ അര്‍ദ്ധചന്ദ്രനും 2023 എഫ്ഡബ്ലിയു 13നും ഭൂമിക്ക് ഭീഷണിയല്ലെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. അതേസമയം ചന്ദ്രന് ഭൂമിക്ക് ചുറ്റും ഭ്രമണം ചെയ്യുമ്പോള്‍. 2023 എഫ്ഡബ്ലിയു 13 ഭൂമിയുടെ ആകര്‍ഷണമുണ്ടാകുന്ന ഹില്‍…
മരുന്നുകൾ മാർക്കറ്റിൽ രണ്ടു തരത്തിലാണ്ത് ലഭിക്കുന്നത് ജനറിക് മരുന്നുകളും ബ്രാൻഡ് മരുന്നുകളും. എന്താണ് ഇവാ തമ്മിലുള്ള വ്യതാസം. നിങ്ങൾ ആശുപത്രികളിൽ മെഡിക്കൽ റീപെറാസെന്ററ്റീവ്സ് നെ കണ്ടിട്ടില്ലെ, എന്തായിരിക്കും അവരുടെ ജോലി. ഇവർ ഏതെങ്കിലും കമ്പനികളുടെ ജോലിക്കാരവും അവരുടെ മരുന്നുകൾ ഡോക്ടർസിനു പരിചയപ്പെടുത്താനും ഡോക്ടർസിനെ കൊണ്ട് അത് പ്രെസ്ക്രൈബ് ചെയ്യപ്പിക്കാനുമാണ് ഇവർ എത്തുന്നത്. ഇതിനു എതിരെ കേന്ദ്ര സർക്കാർ ഉത്തരവ് ഇറക്കിയിരിക്കുകയാണ്. കേന്ദ്രസർക്കാരിന് കീഴിലുള്ള ആശുപത്രികളിലെയും ഡോക്ടർമാർ ജനറിക് മരുന്നുകൾ നിർദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കണമെന്നും ഇല്ലെങ്കിൽ അവർക്കെതിരെ നടപടിയെടുക്കുമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി. ആശുപത്രി പരിസരങ്ങളിലേക്കുള്ള മെഡിക്കൽ പ്രതിനിധികളുടെ സന്ദർശനം പൂർണമായും വെട്ടിക്കുറച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാനും അവരോട് ആവശ്യപ്പെട്ടു. എന്തിനായിരിക്കും കേന്ദ്ര സർക്കാർ എങ്ങനെ ഒരു ഉത്തരവ് ഇറക്കിയിയ്ക്കുന്നത്. അത് അറിയണം എങ്കിൽ ജനറിക് മരുന്നുകളും ബ്രാൻഡ് മരുന്നുകളും തമ്മിലുള്ള വ്യതാസം അറിയണം. ഒരു കമ്പനി ഒരു മരുന്ന് പുതുതായി കണ്ടുപിടിച്ചു അത് മാർക്കറ്റിൽ ഇറക്കുന്നതിനു മുൻപ് പല തരത്തിലുള്ള പഠനത്തിലൂടെയും പരീക്ഷണത്തിലൂടെയും കടന്നു…
ബിഗ് ബോസ് സീസണ് 5 കാണുമ്പോള്‍ ബോറടിക്കുന്നുവെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. 60 ദിവസങ്ങള്‍ പിന്നിട്ടെങ്കിലും കാര്യമായ ചലനങ്ങള്‍ ഒന്നും സൃഷ്ടിക്കുവാന്‍ ബിഗ് ബോസിന് സാധിച്ചില്ല. ബിഗ് ബോസില്‍ അഖില്‍ മാരാര്‍, റിനോഷ് തുടങ്ങിയവര്‍ക്കെതിരെ സംസാരിക്കുവാന്‍ മറ്റൊരു മത്സരാര്ഥികളും തയ്യാറാകുന്നില്ലത്തതിനാല് റിനോഷ് പല ഗെയിമുകളും വിജയിക്കുന്നു. സാഗര്‍ സൂര്യ ബിഗ് ബോസ് ഹൗസില്‍ നിന്നും പുറത്തുപോകേണ്ടിവന്നത് പലരും വിട്ട് കൊടുത്ത് സമാധാനത്തിന്റെ വഴിയെ നീങ്ങിയതും നോമിനേഷന് ചെയ്തതുകൊണ്ടുമാണ്. കാരണം എവിക്ഷന് നേരിടാന്‍ എത്തിയ ആറ് പേരും ശക്തരായ മത്സരാര്‍ഥികളായിരുന്നു. സുരക്ഷിതമായി കളിച്ചത് കൊണ്ട് ചിലര്‍ നോമിനേഷനില്‍ ഉള്‍പ്പെടാതെ തടിതപ്പി. ശോഭ വിട്ടുകൊടുക്കാതെ തര്‍ക്കിച്ചത് കൊണ്ടാണ് സാഗറും ശോഭയ്ക്കും നോമിനേഷന് വന്നത്. അതേസമയം സാഗര്‍ പുറത്തായെന്ന് കേട്ടപ്പോള്‍ പലര്‍ക്കും ഞെട്ടലാണ് ഉണ്ടായത്. സെറീന എന്ന മത്സരാര്‍ഥിയെ പലരും ശ്രദ്ധിച്ച് തുടങ്ങിയതും സാഗറുമായുശള്ള കോമ്പോ ആരംഭിച്ചതിന് പിന്നാലെയാണ്. ഇരുവരും തമ്മില്‍ പ്രണയമാണോ എന്ന സംശയിക്കുന്ന തരത്തിലായിരുന്നു പെരുമാറ്റം. അതേസമയം നദിറ സാഗറിനോടുള്ള പ്രണയം വെളിപ്പെടുത്തായതോടെ സാഗറിന്റെ…
തിരുവനന്തപുരം. സംസ്ഥാനത്ത് വേനല്‍ അവധിക്ക് ശേഷം സ്കൂളുകളും കോളേജുകളും വ്യാഴാഴ്ച തുറക്കുകയാണ്. വിദ്യാര്‍ഥികള്‍ സ്കൂളുകളിലും കോളേജുകളിലും പോയി തുടങ്ങുമ്പോള്‍ മറ്റൊരുകൂട്ടര്‍ കൂടി കുട്ടികളെ കെണിയില്‍ വീഴ്ത്താന്‍ എത്തും. വിദ്യാര്‍ഥികളെ ഇരകളാക്കാന്‍ തക്കം പാര്‍ത്തിരിക്കുകയാണ് ലഹരി മാഫിയ. ആദ്യം സൗജന്യമായി ലഹരി നല്കി ലഹരിക്ക് അടിമയാക്കുന്ന കുട്ടികളെ പിന്നീട് ലഹരി കടത്തുകരായും സംഘം മാറ്റുന്നു. സംസ്ഥാനത്ത് നിരവധി വിദ്യാര്‍ഥികള്‍ ഇത്തരത്തില്‍ ലഹരി സംഘത്തിന്റെ കെണിയില്‍പ്പെട്ട വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇത് ആശങ്കയോടെ വേണം മാതാപിതാക്കള്‍ നോക്കികാണുവാന്‍. സംസ്ഥാനത്ത് നഗര ഗ്രാമ വ്യത്യാസം ഇല്ലാതെ 1,140 സ്കൂളുകളില്‍ ലഹരി ഇടപാട് നടക്കുന്നതായി എക്സൈസ് കണ്ടെത്തിയിരുന്നു. കോളേജുകളിലും ലഹരി ഉപയോഗം വര്‍ധിക്കുകയാണ്. സര്‍ക്കാര്‍ കുട്ടികളെ രക്ഷിക്കുവാനുള്ള പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ വൈകരുതെന്നാണ് അധ്യാപകരും രക്ഷിതാക്കളും ആവശ്യപ്പെടുന്നത്. ആണ്, പെണ് ഭേദമില്ലാതെയാണ് കുട്ടികള്‍ ലഹരി മാഫിയയുടെ കെണിയില്‍ വീഴുന്നത്. പല കുട്ടികളും ലൈംഗിക ചൂഷണത്തിനും ഇരയാകുന്നതായിട്ടാണ് വിവരം. ഏഴാം ക്ലാസ് മുതല്‍ ലഹരിക്കടിമയാണെന്നും 19 കൂട്ടുകാര്‍ ലഹരി ഉപയോഗിക്കുന്നതായി…
മലയാളസിനിമയിലെ പുതുമുഖ നായികമാരില്‍ ശ്രദ്ധേയയാണ് ശ്രുതി രാമചന്ദ്രന്. ദുല്‍ഖര്‍ നായകനായി എത്തിയ ഞാന്‍ എന്ന ചിത്രത്തിലൂടെയാണ് ശ്രുതി 2014ല്‍ മലയാള സിനിമയിലേക്ക് എത്തിയത്. എന്നാല്‍ ജയസൂര്യ ചിത്രം പ്രേതത്തിലെ വേഷമാണ് ശ്രുതിക്ക് മലയാളസിനിമയില്‍ നിരവധി അവസരങ്ങള്‍ നേടിക്കൊടുക്കുന്നതിനും കൂടുതല്‍ ആരാധകരെ ലഭിക്കുന്നതിനും കാരണമായത്. മലയാളത്തിന് മുറമെ തെലുങ്കിലും ശ്രുതി മുഖം കാണിച്ചിട്ടുണ്ട്. നടി എന്നതില്‍ കഴിഞ്ഞ് തിരക്കഥയിലും താരം ഒരു കൈ നോക്കിയിട്ടുണ്ട്. ഇപ്പോളിത തന്റെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും നടി തുറന്ന് പറയുകയാണ്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് ശ്രുതിയും ഫ്രാന്‍സിസും വിവാഹിതരാകുന്നത്. ഇരുവരുടെയും വിവാഹം 2016ലാണ് കഴിഞ്ഞത്. പരസ്പര ബഹുമാനമാണ് കുടുംബജീവിതത്തിന്റെ വിജയരഹസ്യമെന്ന് നടി പറയുന്നു. 16-ാം വയസ്സിലാണ് താന്‍ ഫ്രാന്‍സിസിനെ കണ്ട് മുട്ടുന്നതെന്ന് ശ്രുതി പറയുന്നു. ഞങ്ങള്‍ ഒന്നിച്ചാണ് വളര്‍ന്നത്. ഞങ്ങളുടെ പ്രണയവും അങ്ങനെയായിരുന്നുവെന്നും താരം പറയുന്നു. ഞങ്ങള്‍ ഒരുമിച്ച് വളര്‍ന്നപ്പോള്‍ ഞങ്ങളുടെ കൂടെ വളര്‍ന്നതാണ് ഞങ്ങളുടെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും എന്നാല്‍ റിലേഷന്‍ഷിപ്പും വിവാഹവും രണ്ടാണെന്ന് ഞങ്ങള്‍ മനസ്സിലാക്കിയിരുന്നുവെന്നും ശ്രുതി…
ന്യൂഡല്‍ഹി. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ച പുതിയ പാര്‍ലമെന്റിനെ സുന്ദരമാക്കുന്ന ആഡംബര പരവതാനികള്‍ ഉത്തരപ്രദേശില്‍ നിന്നും നിര്‍മിച്ചത്. ഉത്തരപ്രദേശിലെ 900 വൈദഗ്ദ്ധ്യം നേടിയ തൊഴിലാളികള്‍ 10 ലക്ഷം മണിക്കൂര്‍ തൊഴില്‍ സമയം ചെലവഴിച്ചാണ് പരവതാനി നിര്‍മിച്ചത്. ആദ്യം ചെറിയ പരവതാനികള്‍ നിര്‍മിച്ച് കൂട്ടിപ്പിടിപ്പിച്ചാണ് വലിയ പരവതാനിയാക്കിമാറ്റിയത്. രാജ്സഭയിലേക്കും ലോക്സഭയിലേക്കുമായി 150 പരവതാനികളാണ് നെയ്ത്തുകാര്‍ നിര്‍മിച്ചത്. പിന്നീട് പരവതാനികള്‍ കൂട്ടിചേര്‍ത്ത് എടുക്കുകയായിരുന്നു. കൂട്ടിചേര്‍ത്ത പരവതാനികളുടെ വലുപ്പം 35000 ചതുരശ്രയടി വരും. ലോക്സഭയിലേക്ക് പച്ച നിറത്തിലും രാജ്യസഭയിലേക്ക് ചുവപ്പ് നിറത്തിലുമാണ് പരവതാനികള്‍ നിര്‍മിച്ചത്. ദേശീയ പുഷ്പമായ താമരയെ പ്രമേയമാക്കി രാജ്യസഭയെ അലങ്കരിച്ചപ്പോള്‍ ലോക്സഭയെ മനോഹരമാക്കിയത് മയിലിനെ പ്രമേയമാക്കിയാണ്. പുതിയ പാര്‍ലമെന്റിലെ പരവതാനികള്‍ നെയ്തെടുത്തത് ഉത്തര്‍ പ്രദേശിലെ ഭഡോസിയില് നിന്നും മിര്‍സാപുരില്‍ നിന്നുമുള്ള നെയ്ത്തുകാരാണ്. ഉത്തരപ്രദേശില്‍ പ്രവര്‍ത്തിക്കുന്ന ഒബീത്തീ കാര്പ്പറ്റ്സ് എന്ന കമ്പനിക്കായിരുന്നു നിര്‍മാണ ചുമതല. ഏഴ് മാസം എടുത്താണ് പരവതാനിയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
പെട്രോളുമായി കൊച്ചിയില്‍ നിന്ന് മറയൂരിലേക്ക് യാത്ര ചെയ്യുന്ന ലോറിയുടെ ഡ്രൈവിംഗ് സീറ്റില്‍ വീട്ടമ്മ. മാറി ഓടിക്കാന്‍ ഭര്‍ത്താവും മകളും തയ്യാറായിരിക്കുന്നു. കോലഞ്ചേരി പുളിക്കായത്ത് കുടുംബത്തിന്റെ ജിവിതം ഇങ്ങനെയാണ്. ആഴ്ചയില്‍ നാല് ട്രിപ്പാണ് ഇവര്‍ നടത്തുന്നത്. അനന്തകൃഷ്ണനും ഭാര്യ സൗമ്യയും മകള്‍ ലക്ഷ്മിയുമാണ് 200 കിലോമീറ്ററോളം ലോറിയില്‍ സഞ്ചരിക്കുന്നത്. ഒരു ട്രിപ്പിന് 1800 രൂപയാണ് ഇവര്‍ക്ക് കൂലി ലഭിക്കുന്നത്. കൊച്ചിയില്‍ നിന്നും ഫുള്‍ ലോഡ് കയറ്റിയാല്‍ മറയൂരിലേക്ക് യാത്ര ആരംഭിക്കകയായി. എന്നാല്‍ എത്ര നിസാരമല്ല മറയൂര്‍ യാത്ര. മലമുകളിലേക്ക് ലോറിയുമായി പോകാന്‍ നല്ല കൈവഴക്കം വേണം. അനന്തകൃഷ്ണന് ആദ്യം കെമിക്കല്‍ ടാങ്കറുകളാണ് ഓടിച്ചിരുന്നത്. പിന്നീട് മറയൂര്‍ ഫ്യൂവല്‍സില്‍ എത്തുകയായിരുന്നു. കോവിഡ് കാലത്ത് സഹായിയാരുന്ന വ്യക്തി വരാതായതോടെ ഭാര്യ സൗമ്യയെ അനന്തകൃഷ്ണന് കൂടെ കൂട്ടി. സൗമ്യയ്ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരുന്നെങ്കിലും ഹെവി ലൈസന്‍സ് ഇല്ലായിരുന്നു. തുടര്‍ന്ന് അനന്തകൃഷ്ണന് ധൈര്യം പകര്‍ന്നതോടെ ഹെവി ഹസാര്‍ഡ് ലൈസന്‍സുകളും സൗമ്യ നേടിഎടുത്തു. തീര്‍ന്നില്ല മകള്‍ ലക്ഷ്മി അച്ഛനും അമ്മയും…
ന്യൂഡല്‍ഹി. ചരിത്രം തിരുത്തി പ്രദാനമന്ത്രി നരേന്ദ്രമോദി. സ്വതന്ത്ര ഇന്ത്യയില്‍ പണിതീര്‍ത്ത രാജ്യത്തിന്റെ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ഹോമത്തിനും പൂജയ്ക്കും ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോല്‍ സ്ഥാപിച്ചു. തുടര്‍ന്ന് സര്‍വമത പ്രാര്‍ഥനയും നടന്നു. രാവിലെ 7.30ഓടെ പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ എത്തിയതോടെയാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചത്. ചടങ്ങുകളുടെ ഭാഗമായിരുന്ന ഹോമം പൂജ എന്നിവ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് എക്കാലത്തും വിസ്മരിച്ച രാജ്യത്തിന്റെ അധികാരംബ്രിട്ടീഷുകാരില് നിന്നും രാജ്യത്തിന് കൈമാറിയ ചെങ്കോല്‍ പ്രധാനമന്ത്രി ലോക്സഭയില്‍ സ്പീക്കറുടെ ചെയറിന് അടുത്തായി സ്ഥാപിച്ചു. തുടര്‍ന്ന് പാര്‍ലമെന്റ് കെട്ടിടത്തിന്റെ നിര്‍മാണത്തില്‍ പങ്കെടുത്ത തൊഴിലാളികളെ അദ്ദേഹം ആരിച്ചു. തുടര്‍ന്ന് സര്‍വമത പ്രാര്‍ഥനയും നടന്നു. ഉദ്ഘാടനത്തിന്റെ പ്രധാന ചടങ്ങുകള്‍ ഉച്ചയ്ക്ക് 12നാണ് ആരംഭിക്കുന്നത്. സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ചില പ്രതിപക്ഷ പാര്‍ട്ടികള്‍ ചടങ്ങ് ബഹിഷ്കരിച്ചപ്പോള്‍ 25 പാര്‍ട്ടികല്‍ ചടങ്ങില്‍ പങ്കെടുക്കും. അതേസമയം രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ചടങ്ങില്‍ പങ്കെടുക്കുന്നില്ല. ഇരുവരുടെയും സന്ദേശം ചടങ്ങില്‍ വായിക്കും.