Author: Updates

നാം എല്ലാവരും ബില്‍ ഗേറ്റ്‌സിനെ അറിയുക ലോകത്തിലെ പ്രധാനപ്പെട്ട വ്യവസായി ആയിട്ടും മൈക്രോസോഫ്റ്റിന്റെ സ്ഥാപകനായിട്ടുമാണ് എന്നാല്‍ ഇതിനും എല്ലാം അപ്പുറം തികഞ്ഞ ഒരു മനുഷ്യ സ്‌നേഹി കൂടിയാണ് അദ്ദേഹം. ലോകത്തെ സമ്പന്നരുടെ പട്ടികയില്‍ അധിക കാലം താന്‍ ഉണ്ടാകില്ലെന്നും തന്റെ സമ്പത്ത് ബില്‍ ആന്‍ഡ് മെലിഡാ ഫൗണ്ടേഷ് നല്‍കുമെന്ന് 2022-ല്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു. ലോകത്ത് കഷ്ടത അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. അതേസമയം ബില്‍ ഗേറ്റ്‌സിനെ സംബന്ധിച്ച് നിരവധി വാര്‍ത്തകള്‍ ദിവസവും പുറത്ത് വരാറുണ്ട്. അദ്ദേഹത്തിന്റെ സ്വത്തുമായി ബന്ധപ്പെട്ട കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. എല്ലാ വര്‍ഷവും ബില്‍ ഗേറ്റ്‌സിനോട് ചോദ്യം ചോദിക്കുവനായി അദ്ദേഹം റെഡ്ഡിറ്റില്‍ ബില്‍ ഗേറ്റ്‌സ് എന്ന പരിപാടി സംഘടിപ്പിക്കുന്നു. എന്ത് ചോദ്യം വേണമെങ്കില്‍ ജനങ്ങള്‍ക്ക് അദ്ദേഹത്തോട് ചോദിക്കാം. കഴിഞ്ഞ വര്‍ഷവും പരിപാടി നടന്നു അതില്‍ ഉയര്‍ന്ന ഒരു ചോദ്യം മാത്രം വലിയ ചര്‍ച്ചയായി. അമേരിക്കയില്‍ മാത്രം 2,75,000 ഏക്കര്‍ ഭൂമിയാണ് ബില്‍ ഗേറ്റ്‌സിന്റെതായി…

Read More

നദിയില്‍ കൂടിയുള്ള ലോകത്തെ ഏറ്റവും ദൈര്‍ഘ്യമുള്ള ആഡംബര ഉല്ലാസ നൗക ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. 51 ദിവസം എടുത്ത് ഇന്ത്യയിലേയും ബംഗ്ലാദേശിലെയും അഞ്ച് സംസ്ഥാനങ്ങള്‍ പിന്നിട്ടാണ് യാത്ര. ഈ യാത്രയില്‍ 50 വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാം. ഈ ദിവസങ്ങളില്‍ ഉല്ലാസ നൗക 3200 കിലോമീറ്റര്‍ പിന്നിടും. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതോടെ ഗംഗാവിലാസ് ക്രൂയിസ് യാത്രയ്ക്ക് തുടക്കമായി. ലോകത്ത് ഏറ്റവും കൂടുതല്‍ വിദേശ സഞ്ചാരികള്‍ എത്തുന്ന രാജ്യങ്ങളില്‍ 22-ാം സ്ഥാനത്താണ് ഇന്ത്യ. ഗംഗാവിലാസ് ക്രൂയിസ് യാത്ര ആരംഭിച്ചതോടെ ഇത് കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുമെന്ന പ്രതിക്ഷയിലാണ് സര്‍ക്കാര്‍. നിലവില്‍ ജി ഡി പിയുടെ 9.2 ശതമാനമാണ് ടൂറിസം രാജ്യത്തിന് സംഭാവന ചെയ്യുന്നത്. ടൂറിസം മേഖലയിലെ കൂടുതല്‍ ചലനാത്മകമായ സാധ്യതകള്‍ പരീക്ഷിക്കുന്നതിന്റെ ഭാഗമായി നദീജല ക്രൂയിസ് ടൂറിസത്തിന്റെ പുത്തന്‍ ഏടുകള്‍ മറിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. 12 മീറ്റര്‍ വിസ്താരവും 62 മീറ്റര്‍ നീളവുമാണ് കപ്പലിനുള്ളത്. അത്യാധുനിക ആഡംബര സൗകര്യങ്ങള്‍ എം…

Read More

മലയാള സിനിമയിലെ യുവ നടിമാരില്‍ മുന്നിരയിലുള്ള നടിയാണ് ഗ്രേസ് ആന്റണി. സിനിമയില്‍ നിറഞ്ഞ് നില്‍ക്കുമ്പോള്‍ പിന്നിട്ട കാലത്തെക്കുറിച്ച് തുറന്ന് പറയുകയാണ് ഗ്രേസ്. ആദ്യമായി ഓഡിഷനുപോയ അനുഭവമാണ് ഗ്രേസ് പങ്കുവെയ്ക്കുന്നത്. ആദ്യമായി പോയ ഓഡിഷന്‍ ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിന്റെതായിരുന്നു വെന്ന് ഗ്രേസ് ആന്റണി പറയുന്നു. പിന്നീട് ആ ചിത്രത്തില്‍ അഭിനയിക്കുവാന്‍ അവസരം ലഭിച്ചു. ഇതിന് കൊടുത്തില്ലെങ്കില്‍ ശരിയാകില്ലെന്ന് ദൈവത്തിന് തോന്നിക്കാണും. പപ്പയാണ് കൂടെ വന്നത്. വലിയൊരു ഹാളാണ്. പത്തറുപത് കുട്ടികളും അവരുടെ പാരന്റ്സുമുണ്ട് സ്‌ക്രിപ്റ്റ് തന്നു. സിനിമയില്‍ ചെയ്ത സീന്‍ തന്നെയായിരുന്നു അത് ചെയ്യാന്‍ പറഞ്ഞു. എന്തെങ്കിലും വ്യത്യസ്തമായിട്ട് ചെയ്യണമെന്ന് മനസ്സില്‍ തോന്നു. ആ പ്രായത്തില്‍ ആ ബുദ്ധി എങ്ങനെ വന്നുവെന്ന് അറിയില്ല. പപ്പ ഒരു സൈഡിലിരുന്ന് കാണുന്നുണ്ട്. എല്ലാ പാരന്റ്സും അവരവരുടെ കുട്ടികള്‍ നന്നായി ചെയ്യുന്നത് കണ്ട് ആസ്വദിക്കുന്നത്. പക്ഷെ ചിരി എവിടേയുമില്ല. ഞാന്‍ കയറി. നല്ല വെറുപ്പിച്ച് പാടി. എല്ലാവരും ചിരിച്ചു തുടങ്ങി. അപ്പോഴാണ് നമ്മള്‍ ചെയ്താല്‍ ആള്‍ക്കാര്‍…

Read More

മലയാളികളുടെ പ്രീയ നടന്‍ മോഹന്‍ലാലിന് വളര്‍ത്ത് മൃ?ഗങ്ങളോട് വലിയ സ്‌നേഹമാണ്. അദ്ദേഹത്തിന്റെ വീട്ടില്‍ നിരവധി വളര്‍ത്തു മൃ?ഗങ്ങള്‍ ഉണ്ട്. പലപ്പോഴും തന്റെ വീട്ടിലെ വളര്‍ത്തു നായയുടെയും പൂച്ചയുടെയും എല്ലാം ഫോട്ടോസും വീഡിയോസും മോഹന്‍ലാല്‍ പങ്കുവയ്ക്കാറുണ്ട്. വീട്ടിലെ വളര്‍ത്തു പൂച്ചയ്ക്കൊപ്പമുള്ള ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് താരം. സിംബ എന്നാണ് പൂച്ചയുടെ പേര്. സിംബ സെയ്സ് ഹലോ എന്നാണ് ചിത്രത്തിന് മോഹന്‍ലാല്‍ നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. ചിത്രത്തിന് താഴെ നിരവധി കമന്റ് ആണ് വരുന്നത്. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും ഷാജി കൈലാസും ഒന്നിക്കുന്ന എലോണ്‍ ആണ് മോഹന്‍ലാലിന്റെ പുതിയ ചിത്രം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം. മുന്‍പ് ഷാജി കൈലാസിന്റെ സിനിമകളായ ടൈം, സൗണ്ട് ഓഫ് ബൂട്ട്, മദിരാശി, ജിഞ്ചര്‍ എന്നീ സിനിമകള്‍ക്ക് രചന നിര്‍വ്വഹിച്ച രാജേഷ് ജയരാമനാണ് തിരക്കഥ ഒരുക്കുന്നത്.

Read More

നിരവധി പ്രകൃതി ദുരന്തങ്ങള്‍ സംഭവിച്ചിട്ടുള്ള ഉത്തരാഖണ്ഡിലെ ജോഷിമഠ് എന്ന പുണ്യ ഭൂമി ഇന്ന് വീണ്ടും ഒരു പ്രതിസന്ധിയിലാണ്. ജോഷിമഠിന്റെ വലിയ ഒരു ഭാഗം പൂര്‍ണമായും ഇടിഞ്ഞുതാഴുമെന്നാണ് ഐ എസ് ആര്‍ ഒ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. 2022 ഡിസംബര്‍ 27 മുതല്‍ 2023 ജനുവരി 8 വരെ 12 ദിവസത്തിനുള്ളില്‍ 5.4 സെന്റീമീറ്റര്‍ ഭൂമി ഇടിഞ്ഞുതാണുവെന്നാണ് ഐ എസ് ആര്‍ ഒ കണ്ടെത്തിയത്. അതേസമയം ഭൂമി ഇടിഞ്ഞുതാഴുന്ന വേഗത കൂടുന്നതായി ഐ എസ് ആര്‍ ഒ വ്യക്തമാക്കി. കഴിഞ്ഞ ഏപ്രില്‍ മുതല്‍ നവംബര്‍ വരെ 8.9 സെന്റീമീറ്റര്‍ മാത്രം ഇടിഞ്ഞു താഴ്ന്ന അവസ്ഥയില്‍ നിന്നും 12 ദിവസത്തിനുള്ളില്‍ 5,4 സെന്റീമീറ്ററിലേക്ക് വേഗത കൂടി. ഐ എസ് ആര്‍ ഒയുടെ നേതൃത്വത്തിലുള്ള എന്‍ ആര്‍ എസ് സിയാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. കാര്‍ട്ടോസാറ്റ് 2 എസ് ഉപഗ്രഹം ഉപയോഗിച്ചായിരുന്നു പഠനം. ജോഷിമഠിലെ സൈന്യത്തിന്റെ ഹെലിപ്പാഡും നരസിംഹ സ്വാമി ക്ഷേത്രവും ഉള്‍പ്പെടെ നഗരം…

Read More

ലോകകപ്പിന് പിന്നാലെ ഫുട്‌ബോള്‍ ലോകത്തേക്ക് പ്രവേശിക്കുകയാണ് അറബ് രാജ്യങ്ങള്‍. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി ക്ലബ്ബായ അല്‍ നാസറിലേയ്ക്ക് എത്തിയ തോടെ അറബ് ഫുട്‌ബോള്‍ ലോക ശ്രദ്ധയിലേക്ക് എത്തും എന്ന കാര്യത്തില്‍ ഉറപ്പായി. ക്രിസ്റ്റ്യാനോ അറബ് ക്ലബ്ബിലേയ്ക്ക് എത്തിയതിന് പിന്നാലെ ലയണല്‍ മെസിയെ സ്വന്തമാക്കാനുള്ള നീക്കം അല്‍ഹിലാല്‍ ക്ലബ് നടത്തിയെന്ന തരത്തിലുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു. ഇതിനിടയില്‍ തന്നെ ക്രിസ്റ്റ്യാനോയ്ക്ക് മുന്‍പ് മെസിയെയാണ് ക്ലബ്ബിലെത്തിക്കാന്‍ ശ്രമിച്ചിരുന്നത് എന്ന് അല്‍ നാസര്‍ പരിശീലകനും വെളിപ്പെടുത്തിയതും വലിയ ചര്‍ച്ചയായി. കരിയറിലെ ഏറ്റവും വലിയ നേട്ടമായ ലോകകപ്പ് നേടിയ മെസി നിലവിലെ ക്ലബ്ബായ പി എസ് ജിയുമായി കരാര്‍ പുതുക്കിയിട്ടില്ലെന്നാണ് വിവരം. പല തരത്തിലുള്ള വര്‍ത്തകള്‍ പുറത്തുവരുന്നതിനിടയില്‍ മെസിക്കായി അല്‍ ഹിലാല്‍ മോഹവില വാഗ്ദാനം ചെയ്തുവെന്നാണ് വിവരം. പുറത്ത് വരുന്ന വിവര പ്രകാരം മെസിക്ക് അല്‍ ഹിലാല്‍ വാഗ്ദാനം ചെയ്തത് 2445 കോടി രൂപയാണ്. ലോകത്തില്‍ തന്നെ ഒരു ഫുട്‌ബോള്‍ താരത്തിന് ലഭിക്കുന്ന ഏറ്റവും വലിയ…

Read More

ലോകത്തിലെ ഏറ്റവും ധനികരായ നടന്മാരുടെ പട്ടികയില്‍ ഇടം നേടി ഷാരൂഖ് ഖാന്‍. ലോകത്ത് എല്ലാ സ്ഥലങ്ങളിലും ആരാധകരുള്ള നടന്‍ കൂടിയാണ് ഷാരൂഖ്. വേള്‍ഡ് ഒഫ് സ്റ്റാറ്റിസ്റ്റിക് പുറത്തുവിട്ട പട്ടികയില്‍ നാലാം സ്ഥാനത്താണ് ഷാരൂഖ്. ഹോളിവുഡ് നടനായ ജെറി സീല്‍ഫെല്‍ഡാണ് ഒന്നാം സ്ഥാനത്ത്. ടൈലര്‍ പെറി, ഡ്വെയ്ന്‍ ജോണ്‍സണ്‍ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനം നേടിയത്. ടോം ക്രൂസ്, ജാക്കി ചാന്‍, ജോര്‍ജ്ജ് ക്ലൂണി, റോബട്ട് ഡി നിറോ എന്നിവരും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. പട്ടികയില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ താരമാണ് ഷാരൂഖ് ഖാന്‍. വേള്‍ഡ് ഒഫ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്ക് പ്രകാരം 770 മില്ല്യണ്‍ ഡോളറാണ് ഷാരൂഖ് ഖാന്റെ ആസ്തി. ടോം ക്രൂസ്, ജാക്കി ചാന്‍, ജോര്‍ജ്ജ് ക്ലൂണി, റോബട്ട് ഡി നിറോ എന്നിവരും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. പട്ടികയില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ നടനാണ് ഷാരൂഖ് ഖാന്‍. വേള്‍ഡ് ഒഫ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്ക് പ്രകാരം 770…

Read More

ബെംഗളൂരു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിക്കിടെ കര്‍ണാടകയില്‍ സുരക്ഷാ വീഴ്ച. പ്രധാനന്ത്രിയുടെ വാഹന റാലിക്കിടെ മോദിയുടെ അടുത്തേക്ക് ഒരു വ്യക്തി മാലയുമായി ഓടിയെത്തുകയായിരുന്നു. ഇയാള്‍ പ്രധാനമന്ത്രിക്ക് തൊട്ട് അടുത്ത് എത്തിയപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചുമാറ്റി. കര്‍ണാടകയിലെ ഹുബ്ബാലിയിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ദേശീയ യുവജനോത്സവം ഉദ്ഘാടനം ചെയ്യുവാന്‍ എത്തിയ മോദി വിമാനത്താവളം മുതല്‍ റെയില്‍വേ സ്‌പോര്‍ട്‌സ് ഗ്രൗണ്ട് വരെയാണ് റാലി നടത്തിയത്. വാഹനത്തിന്റെ ഫുട്‌ബോര്‍ഡില്‍ കയറി നിന്നാണ് പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധ ചെയ്തത്. ബാരിക്കേഡ് ചാടികടന്ന യുവാവ് പ്രധാനമന്ത്രിക്ക് തൊട്ട് അടുത്തുവരെ എത്തി. സുരക്ഷ ഉദ്യോഗസ്ഥര്‍ പിടികൂടുന്നതിന് മുമ്പ് ഇയാള്‍ മാല പ്രധാനമന്ത്രിക്ക് നല്‍കി. പ്രധാനമന്ത്രി മാല വാങ്ങി വാഹനത്തില്‍ വെയ്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. https://twitter.com/ANI/status/1613490811689406469?s=20&t=sbaEwZLp9wHMI8zaEOVL5Q

Read More

നമ്മുടെ നാട്ടില്‍ എങ്ങോട്ട് നോക്കിയാലും ഒരു ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് കാണുവാന്‍ സാധിക്കും. ഇന്ന് കേരളത്തിലെ കൊച്ച് ഗ്രാമങ്ങളില്‍ പോലും അറേബ്യന്‍ വിഭവങ്ങളായ അല്‍ഫഹാമും ഷവര്‍മയും ഷവായിക്കുമാണ് ആവശ്യക്കാര്‍ കൂടുതല്‍. എന്നാല്‍ ഇതിനൊടൊപ്പം തരുന്ന മയോണൈസാണ് യഥാര്‍ഥ വില്ലന്‍. എന്നാല്‍ മയോണൈസില്‍ അടങ്ങിയിരിക്കുന്ന വില്ലനെ പലപ്പോഴും ഭക്ഷണം കഴിക്കുന്നവര്‍ അറിയുന്നില്ല. മയോണൈസില്‍ അടങ്ങിയിരിക്കുന്നതില്‍ 80 ശതമാനം എണ്ണയാണെന്നും അതില്‍ അടങ്ങിയിരിക്കുന്നത് ഉയര്‍ന്ന കലോറിക് വാല്യു വാണെന്നും ആരും തിരിച്ചറിയുന്നില്ല. കുട്ടികള്‍ അടക്കം വലിയ താല്പര്യത്തോടെ കഴിക്കുന്ന ഈ മയോണൈസും ചുട്ട മാംസ വിഭവങ്ങളില്‍ നിന്നും ശരീരത്തിലേക്ക് എത്തുന്ന കൊഴുപ്പിന്റെ അളവ് കൂടി നാം മനസ്സിലാക്കേണ്ടതാണ്. വീടുകളില്‍ മയോണൈസ് നിര്‍മ്മിക്കുന്നത് പച്ച മുട്ട ഉപയോഗിച്ചാണ് ഇത് വലിയ തോതില്‍ ഭക്ഷ്യ വിഷബാധയ്ക്ക് കാരണമാകുന്ന ഒന്നാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ഭക്ഷ്യ വിഷബാധ സംഭവിക്കുന്നത് സാല്‍മൊണെല്ല എന്ന ബാക്ടീരിയ കാരണമാണ്. പച്ച മുട്ട ചേര്‍ത്തുണ്ടാക്കുന്ന മയോണൈസില്‍ പഴകും തോറും ഈ ബാക്ടീരിയ പെരുകുന്നു, ഇത്…

Read More

ന്യൂഡൽഹി. വിദേശ ഇന്ത്യക്കാർക്ക് യു പി ഐ ഉപയോഗിച്ച് പണം അയക്കാൻ അവസരമൊരുങ്ങുന്നു. ആദ്യഘട്ടത്തിൽ പത്ത് വിദേശ രാജ്യങ്ങളിൽനിന്ന് യു പി ഐ. ഉപയോഗിച്ചുള്ള പണം കൈമാറ്റത്തിന് ഉടൻ അനുമതി ലഭിക്കും. എൻ ആർ ഇ, എൻ ആർ ഒ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ച് വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാർക്ക് പണം കൈമാറ്റം ചെയ്യുവാൻ സാധിക്കും. ഇനിമുതൽ എത് രാജ്യത്താണോ ആ രാജ്യത്തെ കൺട്രി കോഡുള്ള മൊബൈൽ നമ്പർ ഉപയോഗിച്ച് ഇടപാട് നടത്താം. ഇന്ത്യൻ മൊബൈൽ നമ്പർ ഉപയോഗിക്കാതെത്തന്നെ വിദേശികളായ ഇന്ത്യക്കാർക്ക് ഡിജിറ്റൽ പണമിടപാട് നടത്താൻ അനുവദിക്കുന്ന സംവിധാനം കൊണ്ടുവരണമെന്ന് നേരത്തേ എൻ പി സി ഐ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. ആദ്യ ഘട്ടത്തിൽ പത്ത് രാജ്യങ്ങളിലെ ഇന്ത്യക്കാർക്കാണ് പണമിടപാട് സാധ്യമാവുക. യു എ ഇ., സൗദി അറേബ്യ, ഖത്തർ, ഒമാൻ, യു.എസ്.എ., യു.കെ., സിങ്കപ്പൂർ, കാനഡ, ഓസ്‌ട്രേലിയ, ഹോങ് കോങ് എന്നിവയാണ് ആദ്യ ഘട്ടത്തിൽ ഉൾപ്പെട്ട രാജ്യങ്ങൾ.

Read More