Author: Updates

ഉത്തരേന്ത്യയിൽ രക്ഷയില്ലായെന്നു മനസിലാക്കി വീണ്ടും വയനാട് പിടിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ നേരിടാൻ ബിജെപിയുടെ സ്‌ഥാനാർഥി ആയി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ പേര് നിർദ്ദേശിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൽഡിഎഫിനായി സിപിഐ നേതാവ് ആനി രാജയും മത്സരിക്കാൻ ഇറങ്ങുമ്പോൾ ബിജെപി സംസ്ഥാന അധ്യക്ഷനെ വച്ച് തന്നെ നീക്കം നടത്തുകയാണ് കേന്ദ്ര നേതൃത്വം. വിസിറ്റിങ്ങ് വിസക്കാരായ ആനി രാജയ്ക് രാഹുൽ ഗാന്ധിക്കും ഇടയിലേകു സ്‌ഥിരം വിസക്കാരനായി താൻ ഇറങ്ങുന്ന എന്ന കുറിക്കു കൊള്ളുന്ന പരാമര്ശവുമായിട്ടാണ് സുരേന്ദ്രൻ വയനാട് എത്തുന്നത് . കോൺഗ്രസിന്റെ മുഖമായ രാഹുൽ ഗാന്ധി ,മറ്റെവിടെയും ജയ്ക്കില്ലന്നു ഉറപ്പു ഉള്ളത് കൊണ്ടാണ് വയനാട് എത്തിയിരിക്കുന്നത് എന്ന് എല്ലാവര്ക്കും ഉറപ്പാനു .കഴിഞ്ഞ അഞ്ചു വർഷത്തെ രാഹുൽ ഗാന്ധിയുടെ പ്രവർത്തത്തിൽ വയനാട് സംതൃപ്തമല്ല .ഈ സാഹചര്യത്തിൽരാഹുൽ ഗാന്ധിക്കെതിരെ ശക്തനായ സ്ഥാനാർഥിയെ നിർത്തണമെന്ന ആലോചനയിൽനിന്നാണ് സുരേന്ദ്രന്റെ പേര് ഉയർന്നുവന്നതെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് തന്നെ ആണ് ഈ നിർദ്ദേശവും.പുതുതായി ബിജെപിലേക്കു എത്തിയ പലരുടെയും…

Read More

വിരൽ തുമ്പിൽ വിവരങ്ങൾ ഉണ്ടായിട്ടും മാധ്യമങ്ങൾ എന്തിനാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് .മുഖ്യമന്ത്രി ആയിരിക്കെ അറസ്റ്റ് ചെയ്യപ്പെടുന്ന ആദ്യത്തെ മുഖ്യമന്ത്രി അല്ല അരവിന്ദ് കേജരിവാൾ .പക്ഷെ മാധ്യമങ്ങൾ സ്ഥാപിക്കാൻ ശ്രമിക്കുന്നത് ആദ്യമായി അറസ്റ്റ് ചെയ്യപ്പെട്ട മുഖ്യമന്ത്രി കെജ്രിവാൾ എന്നാണ് .കുറ്റക്കാരായി ജയിലിൽ അടക്കപ്പെട്ടവർ ജയിലിലേക് പോകും മുന്നേ മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കാനുള്ള മാന്യത കാണിച്ചു എന്ന് വേണമെങ്കിലും പറയാം. എലെക്ഷൻ അടുത്തിരിക്കെ കേന്ദ്രഭരണകൂടത്തിനെതിരെ ജനങ്ങളെ തിരിക്കുകയാണ് ചില മാധ്യമങ്ങളുടെ ലക്‌ഷ്യം .അരവിന്ദ് കെജ്രിവാൾ അല്ലെങ്കിൽ പിന്നെ ആരാവും ആദ്യമായി അറസ്റ്റ് ചെയ്യപ്പെട്ട മുഖ്യ മന്ത്രി ? അധികാരത്തിലിരിക്കെ ശിക്ഷിക്കപ്പെട്ട് തൻ്റെ സ്ഥാനം നഷ്‌ടപ്പെടുന്ന ആദ്യത്തെ മുഖ്യമന്ത്രിയാണ് അന്തരിച്ച മുൻ തമിഴ്നാട് മുഖ്യ മന്ത്രി ജയലളിത.അഴിമതിക്കേസിൽ കുറ്റാരോപിതയാകുകയും ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്തു .2014 ജയലളിത കുറ്റക്കാരി എന്ന് കണ്ടെത്തുകയും നാല് വർഷത്തെ തടവിന് ശിക്ഷിക്കപ്പെടും ചെയ്തു , ഇത് അവരെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കുന്നതിലേക്ക് നയിച്ചു. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ഡൽഹി…

Read More

കോൺഗ്രസിനെ ശക്തമായി എതിർത്തിരുന്ന നയങ്ങളായിരുന്നു ആം ആദ്മി പാർട്ടിയുടേത് .2013ൽ ഡൽഹിയിൽ എഎപി സർക്കാർ രൂപീകരിച്ചപ്പോൾ കോൺഗ്രസ് പുറത്തു നിന്നുള്ള പിന്തുണ പ്രഖ്യാപിച്ചിരുന്നു .എന്നാൽ ആ സൗഹൃദം അധിക കാലം നീണ്ടില്ല.കഴിഞ്ഞ ലോക്സഭാതിരഞ്ഞെടുപ്പിലും എഎപിയെ ഒപ്പം കൂട്ടാന് കോൺഗ്രസ് ശ്രമിച്ചെങ്കിലും ആം ആദ്മി കൈകൊടുക്കാൻ തയ്യാറല്ലായിരുന്നു . എന്നാൽ ഇന്ത്യ മുന്നണിയുടെ രൂപീകരണ സമയത്തും ആദ്യം ആം ആദ്മി പാർട്ടി അപസ്വരങ്ങളുമായി മുന്നോട്ട് പോയ് . എന്നാൽ പതിയെ കോൺഗ്രെസ്സിനോടുള്ള ആ ശത്രുത മാറി. ഇന്ത്യ മുന്നണിയുടെ രൂപീകരണ ചർച്ചകളിൽ ആത്മാർഥമായി കോൺഗ്രസിനൊപ്പം നിന്ന് എഎപി വ്യത്യസ്തത നേടി .ഒപ്പമുണ്ടായിരുന്നവരൊക്കെ മുന്നണി വിട്ടു ബിജെപി പാളയത്തിലേക് പോയപ്പോയും ഇന്ത്യ സഖ്യത്തിൽ സീറ്റ് തർക്കങ്ങളുണ്ടായപ്പോഴുമെല്ലാം ആം ആദ്മി പാർട്ടി ,കോൺഗ്രസിനൊപ്പം നിന്ന് . നിധീഷ് കുമാറിന്റെ ബിജെപി കൂടുമാറ്റവും മമതയുടെ രാഷ്ട്രീയകളികളുംകോൺഗ്രസിനെതളർത്തിയിടത്തൊക്കെ കോൺഗ്രസിനൊപ്പം നിന്നത് എഎപി ആയിരുന്നു .മമത ബാനർജി സീറ്റ് വിഭജനത്തിനു തയ്യാറാവാതെ ബംഗാളിലെ മുഴുവൻ സീറ്റുകളിലും സ്വന്തം സ്ഥാനാർഥികളെ നിർത്തിയപ്പോഴും…

Read More

മോദി കി ഗ്യാരന്റിയുമായി ബിജെപിയും ന്യായ ഗ്യാരന്റിയുമായി കോൺഗ്രസ്സും തിരഞ്ഞെടുപ്പ് പോർക്കളത്തിലേക്കു ഇറങ്ങിയിരിക്കുന്നു.ബിജെപിയുടെയും കോൺഗ്രസിന്റെയും അമരക്കാർ ആയി നരേന്ദ്രമോദിയും രാഹുൽ ഗാന്ധിയും. പ്രധാനമന്ത്രി കസേര മാത്രം സ്വപ്നം കണ്ടു ജീവിക്കുന്ന രാഹുൽ ഗാന്ധിക്കു ഒരിക്കലെങ്കിലും നരേന്ദ്രമോദിയെ തോൽപിക്കാൻ കഴിയുമോ ?ഇല്ല എന്ന് രാഹുൽ ഗാന്ധിക്കു മാത്രമല്ല കോൺഗ്രെസ്സ്പാർട്ടിക്കും ഉറപ്പാണ് .രാജാവാഴ്ചപോലെ ഇന്ത്യയുടെ അധികാരം കാലാകാലങ്ങളായി കൈമാറി വന്ന നെഹ്‌റു കുടുംബത്തിലെ രാജകുമാരൻ .കുഞ്ഞായിരുന്നപ്പോൾ തന്നെ രാഹുൽ ഗാന്ധി കേട്ട് വളർന്നത് ഭാവി പ്രധാനമന്ത്രി എന്ന വാഴ്ത്തുപാട്ടുകൾ ആവാം. വളരെ കുട്ടി ആയിരുന്നപ്പോൾ മുതൽ , കോൺഗ്രസ് പാർട്ടിക്കാർ പോലും രാഹുൽ ഗാന്ധിയെ കണ്ടിരുന്നത് ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി ആയി തന്നെ അല്ലെ.രാഷ്ട്രീയ പാരമ്പര്യവും പോരിന് കോൺഗ്രസ് എന്ന വലിയ സൈന്യവും ഉണ്ടായിട്ടും നരേന്ദ്രമോദി എന്ന സാധാരണക്കാരന് മുന്നിൽ രാഹുൽ ഗാന്ധി പരാജയപ്പെട്ടു. രാഹുൽ ഗാന്ധി മാത്രം അല്ല കോൺഗ്രസ് എന്ന രാഹുൽ ഗാന്ധിയുടെ പടയും ക്ഷയിച്ചില്ലാതായിക്കൊണ്ടിരിക്കുന്നു . എന്തൊക്കെയാവും രാഹുൽഗാന്ധിയുടെ തോൽവിയുടെ…

Read More

ഇലെക്ഷൻ കാലം എന്നാൽ വൈകുന്നേരങ്ങൾ ഉല്ലാസപ്രദമാക്കുന്ന കവലപ്രസംഗങ്ങളുടെ കൂടെ കാലം ആണ് . എതിരാളിയെ മലർത്തിയടിക്കാൻ പതിനെട്ടല്ല പതിനെട്ടായിരം അടവുകളുമായി മുന്നണികൾ കവലയിലേക്കിറങ്ങും .പരസ്പരം കരിവാരി തേയ്ക്കാനുള്ള അവസരങ്ങളൊന്നും ആരും പാഴാക്കാറില്ല. കവല പ്രസംഗക്കാർക് ഒരു പ്രതേകത ഉണ്ട് ,കഴിഞ്ഞ കാലം നാടിനും നാട്ടുകാർക്കും ഗുണമുള്ള എന്തൊക്കെ കാര്യങ്ങൾ ചെയ്തു എന്നതിനേക്കാൾ എല്ലാവര്ക്കും പറയാൻ താല്പര്യം എതിർപക്ഷക്കാരുടെ കുല്സിതങ്ങൾ തന്നെ ആവും. അഥവാ തങ്ങൾ ചെയ്ത നല്ല കാര്യം ആരെങ്കിലും പറഞ്ഞാൽ തന്നെ അവിടെയും ഉണ്ട് വമ്പൻ ട്വിസ്റ്റ് .വിശക്കുന്നവന് ഒരു നേരത്തെ ഭക്ഷണം കൊടുത്തിട്ടു വിളിച്ചു പറയുന്ന വൃത്തികെട്ട വികസനത്തിന്റെ രാഷ്ട്രീയം. അല്ലെങ്കിൽ എതിർ പാർട്ടിയിലെ നേതാവ് ദൈവത്തിനു നേർച്ചയായി സമർപ്പിച്ച പശുവിനു എത്ര പല്ലു ഉണ്ട് എന്ന കണക്കെടുപ്പിന്റെ വെറുപ്പിക്കുന്ന രാഷ്ട്രീയം .കവല പ്രസംഗങ്ങൾ ഉഷാറാക്കുന്ന പല ചൂടൻ വിഷയങ്ങളും ചർച്ച ചെയ്യും. എരിവും പുളിയും കൂടിയാൽ കേൾക്കാൻ ആള് കൂടും എന്നതാണ് മറ്റൊരു പ്രതേകത. കവലപ്രസംഗികര് വിളിച്ചു…

Read More

തൃശൂര്‍. നടന്‍ കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന് നേരെ ജാതി അധിക്ഷേപം നടത്തിയ കലാമണ്ഡലം സത്യഭാമയ്ക്കുനേരെ വ്യാപക പ്രതിഷേധം. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സത്യഭാമയുടെ വിവാദ പരാമര്‍ശം. ഇയാള്‍ക്ക് കാക്കയുടെ നിറമാണെന്നും പുരുഷന്മാര്‍ മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും സത്യഭാമ പറഞ്ഞു. മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന ആള്‍. ഇയാളെ കണ്ടുകഴിഞ്ഞല്‍ കാക്കയുടെ നിറമാണെന്നും. എല്ലാം കൊണ്ടും കാല്‍ അകത്തിവെച്ച് കളിക്കേണ്ട കലാരൂപമാണ് മോഹിനിയാട്ടം. ഒരു പുരുഷന്‍ കാലും കവച്ചുവെച്ചു മോഹിനിയാട്ടം കളിക്കുന്നയത്രേം അരോചകമായിട്ട് ഒന്നുമില്ല. തന്റെ അഭിപ്രായത്തില്‍ മോഹിനിയാട്ടം ആണ്‍പിള്ളേര്‍ കളിക്കണമെങ്കില്‍ അതുപോലെ സൗന്ദര്യമുണ്ടാകണം. അണ്‍ കുട്ടികളില്‍ നല്ല സൗന്ദര്യമുള്ളവരുണ്ട്. ഇവനെ കണ്ടാല്‍ പെറ്റ തള്ള സഹിക്കില്ലെന്നും സത്യഭാമ പറഞ്ഞു. അതേസമയം സോഷ്യല്‍ മീഡിയയില്‍ സത്യഭാമയുടെ പരാമര്‍ശത്തിനിടെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. രാമകൃഷ്ണനു പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തി. സംഭവത്തില്‍ പ്രതികരിച്ച് രാമകൃഷ്ണനും സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടു.

Read More

കേരളത്തിൽ താമര വിരിയില്ല .ദക്ഷിണേന്ത്യയിൽ ബിജെപിയെ നിലം തൊടീക്കില്ല എന്ന പതിവ് വീരവാദങ്ങൾ അന്തരീക്ഷത്തിൽ ഉയർന്നു തന്നെ നിൽക്കുമ്പോഴും കേരളത്തെയും തമിഴ്നാടിനെയും താമരക്കുമ്പിളിൽ ആക്കാൻ ഉള്ള ശ്രമങ്ങൾ കേന്ദ്ര ബിജെപി നടത്തുന്നുണ്ട്. നരേന്ദ്രമോദിയുടെ തുടർച്ചയായ സന്ദർശനവും റോഡ്ഷോയുമെല്ലാം ആ പദ്ധതിയുടെ ഭാഗം തന്നെ ആണ് . തമിഴ്നാടിനെ കേരളത്തേക്കാൾ പ്രാധാന്യത്തോടെ കാണുന്നു .തമിഴ്നാട് പിടിക്കാൻ ഉള്ള ബിജെപി നീക്കം കേരളത്തിലേതിനേക്കാൾ തമിഴ്നാട്ടിൽ ശക്തവും ആണ് .എന്തുകൊണ്ടാവും മോദിയുടെ കണ്ണുകൾ തമിഴ് നാടിനു മീതെ വീണത് .എന്തായാലും അത് വെറുതെ അല്ല അതിനു പിന്നിൽ ഒരു വലിയ ലക്‌ഷ്യം ഉണ്ട്. ഇന്ത്യയിൽ ആദ്യ തിരഞ്ഞെടുപ്പിൽ പതിനേഴു കോടി വോട്ടർമാരായിരുന്നു .ആദ്യ തിരഞ്ഞെടുപ്പിന് ശേഷം ഏഴു പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു .ഈ ഏഴു പതിറ്റാണ്ടു പിന്നിടുമ്പോൾ രാജ്യത്തെ വോട്ടർമാർക്കിടയിൽ ഉണ്ടായിരിക്കുന്ന വർദ്ധനവ് അഞ്ചിരട്ടിയാണ് .ഇപ്പോൾ നടക്കുന്നപതിനെട്ടാം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കണക്കുകൾ പ്രകാരം 98 കോടി വോട്ടർമാരാകും വോട്ട് രേഖപ്പെടുത്തുക. പൗരന്മാർക്കെല്ലാം വോട്ടവകാശത്തിൽ തുല്യപ്രാധാന്യം ആണ്. എന്നാൽ…

Read More

വ്യക്തമായ ഉദ്ദേശത്തോടെ കേന്ദ്ര ബി ജെ പി നേതൃത്വം അവതരിപ്പിക്കുന്ന സ്ഥാനാർഥിയാണ് രാജീവ് ചന്ദ്രശേഖർ .രാജീവ് ചന്ദ്രശേഖർ നാളുകൾക്കു മുന്നേ തന്നെ തിരുവനന്തപുരം പിടിക്കാനുള്ള നീക്കങ്ങൾ തുടങ്ങിയിരുന്നു .പക്ഷെ അതൊന്നും മാധ്യമങ്ങൾ കണ്ടില്ലെ.പി സി ജോർജ് അടക്കമുള്ള പല പ്രമുഖ നേതാക്കളെയും ബിജെപിലേക്കു എത്തിച്ചതിനു പിന്നിൽ aപിന്നിൽ രാജീവ് ചന്ദ്രശേഖറിന് വലിയ പങ്കുണ്ട് . നമ്മൾ വോട്ട് ചെയ്തു ജയിപ്പിക്കുന്ന സ്ഥാനാർഥിയെ കൊണ്ട് സമൂഹത്തിനും നാടിനും സംസ്ഥാനത്തിനും മാത്രം അല്ല ഇന്ത്യ മഹാരാജ്യത്തിനെങ്കിലും എന്തെങ്കിലും പ്രയോജനം ഉണ്ടാവുമോ ഒരിക്കൽ പോലും ചിന്തിക്കാതെ വോട്ട് ചെയ്യുന്നവരാണ് മലയാളികൾ ..തിരുവനന്തപുറത്തു ശശിതരൂരിന്റെ നേരിടാൻ ഒരു ബിജെപിയുടെ താര സ്ഥാനാർഥി വരും .എന്നൊക്കെ കഥകൾ ഇറക്കി മലയാള മാധ്യമങ്ങൾ റേറ്റിംഗ് കൂട്ടാൻ മത്സരിച്ചു .ഇപ്പോഴിതാ ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരിക്കുന്നു .ശശി തരൂറിനെ നേരിടാൻ രാജീവ് ചന്ദ്ര ശേഖറിന് കഴിയില്ല എന്ന തരത്തിലുള്ള ക്യാപ്സ്യൂളുകൾ ദിവസം ആറു നേരം വച്ച് വിഴുങ്ങാൻ ഓൺലൈൻ മാധ്യമങ്ങളും സോഷ്യൽ മീഡിയ…

Read More

അധ്യാപകര്‍ക്ക് വസ്ത്രധാരണത്തിൽ പുതിയ നിർദ്ദേശങ്ങളുമായി മഹാരാഷ്ട്ര സർക്കാർ .അധ്യാപികമാര്‍ ഷാളോടു കൂടിയ ചുരിദാര്‍ അല്ലെങ്കില്‍ സാരി ധരിക്കണം എന്നാണ് നിർദ്ദേശം . ജീന്‍സ് ,ടീഷര്‍ട്ട്, മറ്റ് ഫാന്‍സി വസ്ത്രങ്ങള്‍ തുങ്ങിയവ അനുവദനീയമല്ല. പുരുഷ അധ്യാപകര്‍ക്ക് ടക്ക് ഇന്‍ ചെയത ഷര്‍ട്ടും പാന്റുമാണ് ധരിക്കേണ്ടത്. നിർദ്ദേശങ്ങൾ അടങ്ങിയ പുതിയ സര്‍ക്കുലര്‍ വെള്ളിയാഴ്ച്ച പുറത്ത് വിടും.അധ്യാപകര്‍ സ്കൂളിലേക് വരുമ്പോൾ പ്രസന്നവും മാന്യതയുമുള്ള വസ്ത്രം ആവണംധരിക്കേണ്ടത് എന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. ഡ്രസ്സ് കൊഡും ആയി ബന്ധപ്പെട്ട് 9 മാര്‍ഗരേഖകളാണ് നല്‍കിയിട്ടുള്ളത്. പുതിയ സർക്കുലർ പൊതുവിദ്യാലയങ്ങള്‍ക്കും സ്വകാര്യ വിദ്യാലയങ്ങള്‍ക്കും ബാധകമാണ്. മഹാരാഷ്ട്ര സർക്കാരിന്റെ ഈ നീക്കത്തെ വിമർശിച്ചു കൊണ്ട് അദ്ധ്യാപകരും വിദ്യാഭ്യാസ വിദ്യാഭ്യാസ വിദഗ്ദരില്‍ ചിലരും രംഗത്തെത്തിയിട്ടുണ്ട് . വസ്ത്രധാരണത്തില്‍ വളരെയധികം ശ്രദ്ധപുലര്‍ത്താറുള്ളവരാണ് അധ്യാപകർ എന്നും.സ്കൂളിൽ മാത്രം അല്ല പൊതുവിടങ്ങളിലും അത് അങ്ങനെ തന്നെ അന്ന് എന്നും അവർ അവകാശപ്പെട്ടു . സംസ്ഥാന സര്‍ക്കാരിന് അധ്യാപകരുടെ വസ്ത്രധാരണത്തില്‍ ഇടപെടേണ്ട ആവശ്യമില്ല. എന്ത് ധരിക്കണമെന്ന് തീരുമാനിക്കുന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ…

Read More

തിരുവനന്തപുരം∙ സൈബർ പോരാളികൾ ഇനി കുടുങ്ങും .സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചരണം നടത്തുന്നവരൊക്കെ ഇനി അഴി എണ്ണേണ്ടി വന്നേക്കാം.പാർട്ടികൾക്കോ മത്സരിക്കുന്ന സ്ഥാനാർഥിക്കോ എതിരെ സമൂഹമാധ്യമങ്ങളിൽ വ്യാജമായ ആരോപണങ്ങൾ പോസ്റ്റ് ചെയ്യുന്നവർ കുടുങ്ങും .തെളിവില്ലാതെ ആരോപണങ്ങൾ പോസ്റ്റ് ചെയ്യുന്നവർക്കെതിരെ നടപടി ഉണ്ടാവും . ഇത്തരത്തിലുള്ള പരാതി ലഭിച്ചാൽ ഉടനെ ആളെ പിടികൂടാനും തെളിവ് ആവശ്യപ്പെടാനുമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. തെളിവില്ലെങ്ങിൽ കേസ് ചാർജ് ചെയ്യും . ഇത്തരം പോസ്റ്റുകൾ ഇടുന്നവർ മാത്രം അല്ല കുടുങ്ങുന്നത് ,അത് പങ്കുവയ്ക്കുന്നതും കുറ്റകരമാകും. തിരഞ്ഞെടുപ്പിന്റെ ഭാഗമായി സൈബർ പോരാളികൾ സജീവമാണ് .രാഷ്ട്രീയപാർട്ടികളുടെയും സൈബർ പോരാളികൾ സജീവമായതോടെയാണ്കമ്മിഷനും പിടിമുറുക്കിയത്. പൊലീസിനോട് പ്രത്യേക സൈബർ ടീം തയ്യാറാക്കാനും നിരീക്ഷണം ഉറപ്പാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ചു. ഇതിനായി നിയോയ്ക്കപ്പെട്ട ടീമിൽ എസ്പി, മേഖലാ ഐജി–ഡിഐജി, പൊലീസ് ആസ്ഥാനത്ത് സൈബർ ഓപ്പറേഷൻ ഡിവിഷൻ എന്നിവർക്കാണു ചുമതല. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിലെ 171(ജി) പ്രകാരമാണ് നടപടി. രാജ്യദ്രോഹപരമായതും വർഗീയമായഅക്രമങ്ങൾക്ക് വഴിവയ്ക്കുന്നതുമൊക്കെയായ പോസ്റ്റുകളും ഈ പരിധിയിൽ പെടും എല്ലാ ജില്ലയിലും…

Read More