ബഹിരാകാശ മേഖലയില്‍ ലോകത്തിലെ മുന്നിര രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. മറ്റ് ആരുടെയും സഹായമില്ലാതെ തന്നെ സ്വന്തമായി വികസിപ്പിച്ച സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് ഇന്ത്യയുടെ മുന്നേറ്റം. ഇന്ന് ബഹിരാകാശ മേഖലയില്‍ അത്ഭുതങ്ങല്‍ സൃഷ്ടിക്കുന്ന രാജ്യമായി ഇന്ത്യ കുറഞ്ഞ കാലത്തിനുള്ളില്‍ മാറിയിരിക്കുന്നു. ഇസ്‌റോയുടെ പുതിയ വിക്ഷേപണത്തോടെ ആഗോള വിപണിയില്‍ ഇന്ത്യ ശക്തമായ സാന്നിധ്യമായി മറിക്കഴിഞ്ഞു. ഇന്ത്യ ഇന്ന് വലിയ നേട്ടങ്ങളാണ് നേടുന്നത്. സൗരോര്‍ജ്ജ മേഖലയിലും ബഹിരാകാശ മേഖലയിലും അത്ഭുതങ്ങള്‍ സൃഷ്ടിക്കുകയാണ് ഇന്ത്യ.
മുമ്പ് ബഹിരാകാശ മേഖല സര്‍ക്കാര്‍ സംവിധാനത്തില്‍ മാത്രമാണ് ഒതുങ്ങി നിന്നിരുന്നത്. ഇത് ബഹിരാകാശ മേഖലയുടെ വളര്‍ച്ചയെ ബാധിക്കും എന്ന് മനസ്സിലാക്കിയ സര്‍ക്കാര്‍ അത് സ്വകാര്യ മേഖലയിലേക്ക് തുറന്ന് കൊടുത്തിരിക്കുകയാണ്. ഇതിന്റെ ഭലമായി നിരവധി കമ്പനികള്‍ ഇന്ന് ഈ മേഖലയില്‍ ഗവേഷണം നടത്തി വരുന്നു. സ്റ്റാര്‍ട്ടപ്പുകളും മറ്റ് സ്ഥാപനങ്ങളും ഈ മേഖലയില്‍ വലിയ കണ്ടുപിടുത്തങ്ങള്‍ നടത്തിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു.
പലപ്പോഴും ഇയര്‍ന്ന് കേള്‍ക്കുന്ന ചോദ്യമാണ് ബഹിരാകാശ ഗവേഷണം കൊണ്ട് സാധാരണക്കാരന് എന്ത് ലഭിക്കുവാന്‍ എന്ന്. പക്ഷേ ഇത് തുറന്ന് തരുന്ന വലിയ സാധ്യതകള്‍ മനസ്സിലാക്കത്തവരാണ് ഇത്തരം ചോദ്യങ്ങളുമായി എത്തുന്നത്. ബഹിരാകാശ മേഖലയില്‍ വലിയ നിക്ഷേപങ്ങളാണ് ഇന്ന് ലോകത്തിന്റെ പല ഭാഗത്തും നടക്കുന്നത്. അടിസ്ഥാന സൗകര്യ മേഖലയില്‍ ഉള്‍പ്പെടെ ഇത് വലിയ മുന്നേറ്റത്തിന് കളമൊരുക്കുന്നു.
ഇന്ത്യയില്‍ ബഹിരാകാശ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകളുടെ 2021 വര്‍ഷത്തെ വളര്‍ച്ച 198.67 ശതമാനമാണ്. 11 റൗണ്ടുകളിലായി 67.2 മില്യണ്‍ ഡോളര്‍ വിവിധ സ്റ്റാര്‍ട്ട്പ്പുകള്‍ നേടുകയും ചെയ്തു. അതേസമയം 2020ല്‍ ഇത് 22.5 മില്യന്‍ ഡോളറിന്റേതായിരുന്നു. ബഹിരാകാശ മേഖല സ്വകാര്യവത്കരിച്ചതിന് പിന്നാലെ 2019ല്‍ 11 സ്റ്റാര്‍ട്ട്പ്പുകള്‍ ഉണ്ടായിരുന്നതില്‍ നിന്നും 2021 ആയപ്പോള്‍ 47 ആയി വര്‍ദ്ധിച്ചു.