കേന്ദ്രസര്‍ക്കാര്‍ കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതോടെ വലിയ മാറ്റങ്ങളാണ് കശ്മീരില്‍ സംഭവി്കുന്നത്. അതിന് ഒരു ഉദാഹരണാണ് കാശ്മീര്‍ താഴ്വരയില് 30 വര്‍ഷത്തിന് ശേഷം വീണ്ടും തീയേറ്ററുകള്‍ തുറന്നത്. നിരവധി തീയേറ്ററുകളാണ് കശ്മീരില്‍ സിനിമ പ്രദര്‍ശനവുമായി എത്തുന്നത്. മലയാളികളുടെ പ്രീയ നടിയും നര്‍ത്തകിയുമായ ശോഭനയും ഭോജ്പുരി നടനും എംപിയുമായ രവി കിഷന്റെയും നേതൃത്വം നല്കുന്ന സ്റ്റാര്‍ട്ടപ്പും കശ്മീരില്‍ സിനിമ തീയേറ്ററുകള്‍ തുറന്നു. രാഹുല്‍ ജാദൂസാണ് സ്റ്റാര്‍ട്ടപ്പ് സ്ഥാപകന്‍.
കഴിഞ്ഞമാസമാണ് ശോഭനയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ജാദൂസ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനി ദക്ഷിണ കശ്മീരിലെ പുല്‍വാമ, ഷോപിയാന്‍ എന്നിവിടങ്ങളില്‍ രണ്ട് മിനി തീയേറ്ററുകള്‍ ആരംഭിച്ചത്. 50 മുതല്‍ 80 വരെ സീറ്റ് ക്രമീകരിച്ചിരിക്കുന്ന തീയേറ്ററുകള്‍ കശ്മീരില്‍ മാത്രം 25 എണ്ണം ആരംഭിക്കുവനാണ് ശോഭനയുടെ തീരുമാനം. തീവ്രവാദികളുടെ ആക്രമണ ഭീതി കണക്കിലെടുത്താണ് തീയേറ്ററുകള്‍ 90 കളില്‍ അടച്ച് പൂട്ടിയത്. മിനി തീയേറ്റര്‍ കൂടാതെ മള്‍ട്ടിപ്ലക്സും ജാദൂസ് കശ്മീരില്‍ ആരംഭിക്കും.
ട്രിച്ചി ഐഐടിയിലെ പൂര്‍വ വിദ്യാര്‍ഥിയായ രാഹുല്‍ ജാദൂസ് 2018 ലാണ് ജാദൂസ് എന്ന പേരില്‍ സ്റ്റാര്‍ട്ട് അപ്പ് ആരംഭിക്കുന്നത്. തുടര്‍ന്ന് കമ്പനിയിലെ ആദ്യ നിക്ഷേപകര്‍ എന്ന നിലയില്‍ ശോഭനയും ഭോജ്പുരി നടനും എംപിയുമായ രവി കിഷനും നിക്ഷേപം നടത്തി. രാജ്യത്തെ വിവിധ നഗരങ്ങളില്‍ മിനി തീയേറ്ററുകള്‍, വിആര്‍ കഫേകള്‍ എന്നിവ സ്ഥാപിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. അതേസമയം കശ്മീരില്‍ സിനിമ പ്രദര്‍ശനം ഇല്ലാത്ത സമയത്ത് തീയേറ്ററുകള്‍ മത്സര പരീക്ഷയ്ക്കായുള്ള കോച്ചിംഗ് സെന്ററായി ഉപയോഗിക്കുവാനും തീരുമാനിച്ചിട്ടുണ്ട്.
നിലവില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി 20 സ്ക്രീനുകളാണ് സ്ഥാപനത്തിന് ഉള്ളത്. കശ്മീരില്‍ 25 സ്ക്രീനുകളും രാജ്യത്തിന്റെ വിവിധ ഭഗങ്ങളില്‍ 25 മിനി തീയേറ്ററും ജാദൂസ് ആരംഭിക്കും. ഒരോ തീയേറ്ററുകള്‍ക്കും 50 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയാണ് മുതല്‍ മുടക്ക്. ഇന്ത്യയ്ക്ക് പുറമെ നേപ്പാളിലും ജാദൂസ് പ്രവര്‍ത്തിക്കുന്നുണ്ട്.