മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത ഭഷ്യസംസ്‌കരണ രീതിയാണ് വാക്യം ഫ്രൈഡ്. മികച്ച ഗുണ നിലവാരത്തോടെ രുചിയില്‍ ഒരു മാറ്റവും ഇല്ലാതെ പച്ചക്കറികളും പഴ വര്‍ഗ്ഗങ്ങളും സംസ്‌കരിക്കുവാന്‍ ഈ രീതിയിലൂടെ സാധിക്കും. ഈ രീതിയിലുള്ള ഭക്ഷ്യ സംസ്‌കരണവുമായി മുന്നോട്ട് വന്നിരിക്കുകയാണ് വയനാട് സ്വദേശികളായ മൂന്ന് ചെറുപ്പക്കാര്‍. ഐടി രംഗത്ത് നിന്നാണ് മൂവര്‍ സംഘം സംരംഭത്തിലേക്ക് എത്തുന്നത്. വയനാടന്‍സ് എന്ന ബ്രാന്‍ഡിന് കീഴില്‍ വാക്വം ഫ്രൈഡ് ചക്ക ചിപ്‌സ് ഉള്‍പ്പെടെ നിരവധി വൈറൈറ്റി ഉല്‍പ്പന്നങ്ങളാണ് സ്ഥാപനം പുറത്തിറക്കുന്നത്.
വളരെ വിത്യസ്തമായ ഈ സംരംഭവുമായി മുന്നോട്ട് വന്നിരിക്കുന്നത് സഹോദരങ്ങളായ ജിതിന്‍കാന്ത്, നിതിന്‍ കാന്ത് എന്നിവരും ഇവരുടെ സുഹൃത്തായ അരുണ്‍ ചന്ദ്രനുമാണ്. ഇവരുടെ സംരംഭത്തില്‍ ചില സുഹൃത്തുക്കളുടെ നിക്ഷേപം കൂടെ എത്തിയപ്പോള്‍ വലിയ വളര്‍ച്ചയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ന് വനാടന്‍സ്. കേരളത്തില്‍ വലിയ തോതില്‍ ലഭിക്കുന്ന ചക്ക ഉപയോഗിച്ചുള്ള ഉത്പന്നങ്ങളാണ് ഇവര്‍ കൂടുതലും വിപണിയില്‍ എത്തിക്കുന്നത്.
എണ്ണ ഉപയോഗിച്ച് പാകം ചെയ്ത് എടുക്കുന്ന ഉത്പന്നങ്ങളാണ് ഇന്ന് വിപണിയില്‍ കൂടുതല്‍. ഇത് ആരോഗ്യ പരമായ നിരവധി പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ചക്ക ഉപയോഗിച്ച് ഉണ്ടാക്കുന്ന ഉത്പന്നങ്ങള്‍ക്ക് കേരളത്തിലും കേരളത്തിന് പുറത്തും വലിയ സ്വീകാരിതയാണ് ഉള്ളത്. ഇത് മനസ്സിലാക്കിയ ഈ യുവ സംരംഭകര്‍ അതിനാല്‍ വ്യത്യസ്തമായ വാക്വം ഫ്രൈഡ് ചക്ക വിപണിയില്‍ എത്തിക്കുന്നത്. വിദേശ വിപണി കേന്ദ്രീകരിച്ചാണ് വയനാടന്‍സ് ഉത്പന്നം പുറത്തിറക്കുന്നത്.
വാക്വം ഫ്രൈഡില്‍ ചക്കയുടെ പോഷക ഗുണം നഷ്ടപ്പെടാതെ ചക്ക ചിപ്‌സ് തയ്യാറാക്കുവാന്‍ സാധിക്കും. 60 ഡിഗ്രി താപനില ക്രമീകരിച്ച് വറുത്തെടുത്ത ചിപ്‌സില്‍ എണ്ണയുടെ കുറഞ്ഞ ഒരു അംശം മാത്രമേ കാണു. അതേസമയം ചക്കയുടെ പോഷക ഗുണം നഷ്ടപ്പെടുകയുമില്ല. വാക്വം ഫ്രൈഡ് ടെക്‌നോളജി സ്ഥാപിക്കുന്നതിന് വലിയ മുതല്‍ മുടക്ക് ആവശ്യമായിട്ടുണ്ട്. ഗുണനിലവാരം ഉറപ്പാക്കുന്ന പായ്ക്കിങ് സംവിധാനങ്ങളും നൈട്രജന്‍ ഫില്ലിങ് സംവിധാനം ഉള്‍പ്പെടെയാണ് ഒരുക്കിയിരിക്കുന്നത്. അതിനാല്‍ ഉത്പന്നങ്ങളുടെ വിലയില്‍ മാറ്റവും പ്രതീക്ഷിക്കാം. നിരവധി വാക്വം ഫ്രൈഡ് ഉത്പന്നങ്ങളാണ് വയനാടന്‍സ് പുറത്തിറക്കുന്നത്.
പച്ചക്കറികള്‍, ചക്ക, ചക്കപ്പൊടി, ചക്കക്കുരുപ്പൊടി, ചക്ക പള്‍പ്പ് എന്നിവയുള്‍പ്പെടെ വയനാടന്‍സ് വിപണിയിലെത്തിക്കുന്നു. വാക്വം ഫ്രൈഡ് ചക്കയും പച്ചക്കറികളുമാണ് വയനാടന്‍സ് ബ്രാന്‍ഡിന്റെ മുഖമുദ്ര. ഗുണമേന്മയുള്ള ഉത്പന്നങ്ങളാണ് വയനാടന്‍സിന് വിദേശ വിപണിയില്‍ കൂടുതല്‍ സ്വീകാരിമാക്കുന്നതും. കേരളത്തില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമാണ് ഇവര്‍ ചക്ക ശേഖരിക്കുന്നത്. ഒരേയിനം ചക്കയില്‍ നിന്നും ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെ അഞ്ച് ഏക്കറില്‍ പ്ലാവ് കൃഷിയും ഈ ചെറുപ്പക്കാര്‍ ആരംഭിച്ചു.