മനുഷ്യരുടെ പുരോഗതി ആരംഭിക്കുന്നത് തന്നെ മനുഷ്യന്‍ ചക്രം കണ്ടെത്തിയതോടെയാണ്. ഭാരമുള്ള വസ്തുക്കളെ സ്വന്തമായി വലിച്ചു കൊണ്ടോ അല്ലെങ്കില്‍ മൃഗങ്ങളുടെ സഹായത്താല്‍ വലിച്ച് നീക്കിയോ ആണ് നമ്മുടെ പൂര്‍വികര്‍ ഗതാഗതാവശ്യങ്ങള്‍ നിറവേറ്റിയത്. എന്നാല്‍ പിന്നീട് മനുഷ്യര്‍ തന്റെ ബുദ്ധി ശക്തിയാല്‍ ആകാശത്തിലും കരയിലും കടലിലും തന്റെ ഗതാഗത സങ്കേതങ്ങള്‍ വികസിപ്പിച്ചു. കഴിഞ്ഞ അഞ്ച് സഹസ്രാബ്ദങ്ങള്‍ക്കിടയില്‍ ഗതാഗതോപാധികളും അതുപോലെ ഗതാഗതാവശ്യങ്ങളും മനുഷ്യന് വര്‍ദ്ധിച്ചു.
ഇന്ന് മനുഷ്യര്‍ ബഹിരാകാശ ശഞ്ചാരത്തിന്റെ പ്രരംഭ പാതയിലാണ്. ഗ്രഹാന്തരയാത്രകള്‍ക്ക് അവര്‍ ഒരുങ്ങുന്നു. കഴിഞ്ഞ അമ്പത് വര്‍ഷത്തിനിടയില്‍ വിമാനങ്ങളുടെ നിര്‍മ്മാണത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായിരിക്കുന്നു. ആവി യന്ത്രത്തില്‍ തുടങ്ങിയ ഇലട്രിക്, ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ സാങ്കേതിക വിദ്യയിലാണ് ഇന്ന് എത്തിനിക്കുന്നത്. ദിവസവും സാങ്കേതിക വിദ്യയില്‍ വലിയ മാറ്റങ്ങളും സംഭവിക്കുന്നു. ഗതാഗ ചരിത്രത്തിന് മനുഷ്യന്റെ അത്ര ചരിത്രം ഉണ്ടെങ്കിലും അതിന്റെ വളര്‍ച്ച വളരെ പതിയെ മാത്രമായിരുന്നു,
പുരാതന റോമക്കാര്‍ സൈനിക നീക്കത്തിന് കല്ല് പാകിയ റോഡ് നിര്‍മ്മിച്ചതായി അറിയാം. എന്നാല്‍ റെയില്‍ വേയുടെ ചരിത്രം 500 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആരംഭിക്കുന്നത്. അത് തന്നെ തുടക്കത്തില്‍ ഖനികളില്‍ നിന്ന് തൊട്ട് അടുത്ത നദിക്കരയിലേക്ക് കല്‍ക്കരി എത്തിക്കുന്നതിനായിരുന്നു. അവ തടികൊണ്ട് നിര്‍മ്മിച്ച റെയിലുകളായിരുന്നു. ആവി എഞ്ചിനും ഉരുക്ക് കൊണ്ട് നിര്‍മ്മിച്ച റെയില്‍ സംവിധാനങ്ങളും എത്തുന്നത് 19-ാം നൂറ്റാണ്ടിലാണ്. അതേസമയം 1903ല്‍ മാത്രമാണ് റൈറ്റ് സഹോദരന്‍മാര്‍ വിമാനത്തിന്റെ ആദ്യ രൂപം നിര്‍മ്മിച്ചത്.
ഫോസില്‍ ഇന്ധനത്തില്‍ ഓടുന്ന കാറുകള്‍ നിര്‍മ്മിക്കുവാന്‍ ആരംഭിച്ചതോടെ കാറുകളുടെ നിര്‍മ്മാണത്തിലും വിപണനത്തിലും വലിയ മാറ്റങ്ങള്‍ക്ക് വഴിവെച്ചു. അക്കാലത്ത് സാധാരണക്കാരായ ആളുകള്‍ക്ക് കാര്‍ മേടിക്കുവാന്‍ കഴിയില്ലായിരുന്നു. എന്നാല്‍ വില കുറഞ്ഞ കാറുകള്‍ ഇറക്കിയതോടെ സമൂഹത്തില്‍ ഇത് വലിയ മാറ്റങ്ങള്‍ക്ക് തിരികൊളുത്തി. എന്നാല്‍ ഇതിന്റെ പര്‍ശ്വഫലമാണ് ഇപ്പോഴത്തെ ചര്‍ച്ചകളില്‍ കൂടുതലും. അന്തരീക്ഷ മലിനീകരണവും വലിയ തോതിലുള്ള ട്രാഫിക് പ്രശ്‌നങ്ങളും വര്‍ദ്ധിച്ചു.
അതുകൊണ്ട് തന്നെ നമുക്ക് കൂടുതല്‍ ഊര്‍ജസ്രോതസ്സുകള്‍ കണ്ടെത്തണം. പുതിയ രീതിയില്‍ ഭൗതികവും സാങ്കേതികവുമായ അടിസ്ഥാന സൗകര്യങ്ങളും ഗതാഗത രീതികളും കണ്ടെത്തേണ്ടിയിരിക്കുന്നു. ഇനിയുള്ള മുന്നേറ്റങ്ങളുടെ അടിസ്ഥാനം തന്നെ വിവര സാങ്കേതിക വിദ്യയായിരിക്കും. കംപ്യൂട്ടറുകളുടെ സഹായത്തോടെ മനുഷ്യന് അസാധ്യമായ പല കാര്യങ്ങളും ഇന്ന് ചെയ്യുന്നുണ്ട്. ഫോസില്‍ ഇന്ധനങ്ങള്‍ ഉയര്‍ത്തുന്ന പാരിസ്ഥിതിക ഭീഷണി മറികടക്കുവാന്‍ വൈദ്യുതി വാഹനങ്ങളിലേക്കും. ഹൈഡ്രജന്‍ വാഹനങ്ങളിലേക്കും മാറേണ്ടിയിരിക്കുന്നു. എ ഐ സാങ്കേതിക വിദ്യാ അടിസ്ഥാനമാക്കിയുള്ള വാഹനങ്ങള്‍ പരീക്ഷണ ഘട്ടത്തിലുമാണ്.
മാഗ്ലെവ് ട്രെയിനുകള്‍
മാഗ്നെറ്റിക് ലെവിറ്റേഷന്‍ എന്നതിന്റെ ചുരുക്കപ്പേരാണ് മാഗ്ലെവ്. കാന്തിക മണ്ഡലങ്ങളുടെ പരസ്പര വകര്‍ഷണമോ ആകര്‍ഷണമോ ഉപയോഗപ്പെടുത്തി റെയിലില്‍ നിരങ്ങുന്നതിന് പകരം വായുവില്‍ പൊന്തിനിന്ന് ചലിക്കുന്ന ട്രെയിനുകളാണ് ഈ സാങ്കേതിക വിദ്യയില്‍ ഉള്ളത്. ഇത് 80 തുകളില്‍ പ്രാവര്‍ത്തികമാക്കപ്പെട്ട സാങ്കേതിക വിദ്യയാണ്. എന്നാല്‍ ലോകത്ത് വിലരലില്‍ എണ്ണാവുന്ന ട്രെയിലുകള്‍ മാത്രമാണ് ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തുക്കുന്നത്. ചൈന, ജപ്പാന്‍, സൗത്ത് കൊറിയ എന്നിരാജ്യങ്ങളിലാണ് ഈ ട്രെയിനുകള്‍ വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നത്.
ഈ സാങ്കേതിക വിദ്യയില്‍ ട്രെയിനെ ഉയര്‍ത്തി നിര്‍ത്തുന്നത്. കാന്തിക വികര്‍ഷണമോ മുകളില്‍ നിന്നുള്ള കാന്തിക ആകര്‍ഷണമോ ആണ് ഉപയോഗിക്കുന്നത്. രണ്ടായാലും അതിചാലകതയുടെ സഹായത്തോടെ മാത്രം നിലനിര്‍ത്താനാവുന്ന ശക്തമായ കാന്തിക മണ്ഡലങ്ങളായിരിക്കും ഉപയോഗിക്കുക. ഈ സാങ്കേതിക വിദ്യയില്‍ മണിക്കൂറില്‍ 500 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിന്‍ ഓടിക്കുവാന്‍ സാധിക്കും. ഉരസല്‍ ഇല്ലാത്തതിനാല്‍ തന്നെ യന്ത്രഭാഗങ്ങളുടെ തേയ്മാനവും കുറയും. ഇന്ധനം ഉപയോഗിക്കാത്തതിനാല്‍ വായുമലിനീകരണം സംഭവിക്കുന്നില്ല. ഈ ട്രെയിനുകള്‍ക്ക് കയറ്റം കയറുവാനും സാധിക്കും. സാധാരണ ട്രെയിനുകള്‍ ഉണ്ടാക്കുന്ന വലിയ ശബ്ദ മലിനീകരണം ഇത്തരം സാങ്കേതിക വിദ്യയില്‍ പൂര്‍ണമായും ഒഴിവാക്കുവാനും കഴിയും. എന്നാല്‍ ഇതിന്റെ അിസ്ഥാന പ്രശ്‌നം പരമ്പരാഗത സംവിധാനത്തിലുടെ ഇതിനെ പ്രവര്‍ത്തിപ്പിക്കുവാന്‍ സാധിക്കില്ല എന്നതാണ്.
Also Read: ബഹിരാകാശ മേഖല യുവാക്കള്‍ക്കും സ്വകാര്യ മേഖലയ്ക്കുമായി തുറക്കുമ്പോള്‍
ഹൈപ്പര്‍ലൂപ്പ്
വായു മര്‍ദം കുറഞ്ഞ ട്യൂബിലൂടെ മനുഷ്യരേയോ ചരക്കോ വഹിച്ച് അതിവേഗത്തില്‍ സഞ്ചരിക്കുന്നതാണ് ഹൈപ്പര്‍ലൂപ്പ്. ഈ ആശയം എലണ്‍ മസ്‌കാണ് ആദ്യമായി പ്രാവര്‍ത്തികമാക്കിയതെങ്കിലും നൂറ്റാണ്ടുകളുടെ പഴക്കം ഉണ്ട് ഈ സാങ്കേതിക വിദ്യയ്ക്ക്. അതിനെ ഓപ്പണ്‍ സോഴ്‌സ് ആക്കുന്നത് വഴി മറ്റ് കമ്പനികളെ ഈ സാങ്കേതിക വിദ്യ സ്വതന്ത്രമായി വികസിപ്പിക്കുവാന്‍ മസ്‌ക് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. സ്‌പെയ്‌സ് എക്‌സ് നടത്തിയ ഹൈപ്പര്‍ലൂപ്പ് മത്സരത്തില്‍ ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റ് ഓഫ് മ്യൂനിച്ച് വികസിപ്പിച്ച ഹൈപ്പര്‍ലൂപ്പ് മണിക്കൂറില്‍ 463 കിലോമീറ്റര്‍ വേഗത കൈവരിച്ചിരുന്നു.
ഹൈപ്പര്‍ലൂപ്പ് സംവിധാനം ഉപയോഗിച്ച് മണിക്കൂറില്‍ 1200 കിലോമാറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുവാന്‍ കഴിയും. വായു നീക്കം ചെയ്ത കുഴലുകളും യാത്രക്കാക്ക് കയറുവാനും ഇറങ്ങുവാനും സാധിക്കുന്ന ടെര്‍മിനലുകളുമാണ് ഇതില്‍ ഉണ്ടാകുക. പോഡുകള്‍ എന്ന് അറിയപ്പെടുന്ന അന്തരീക്ഷ മര്‍ദ്ദം കൃത്രിമമായി നിലനിര്‍ത്തിയ സീല്‍ ചെയ്ത പേടകത്തിലായിരിക്കും സഞ്ചാരം. വായു നീക്കം ചെയ്തതിനാല്‍ വായു പ്രധിരോധം ഉണ്ടാവില്ല എന്നതാണ് ഗുണം.
അതേസമയം ഇതിന് സംശയത്തോടെ കാണുന്നവരും ഉണ്ട്. അടഞ്ഞ കുഴലിലൂടെ ദീര്‍ഘയാത്ര അത്ര സുഖകരമാവില്ലെന്നാണ് ഇവര്‍ പറയുന്നത്. വൈദ്യുത തടസ്സം സംഭവിച്ചാല്‍ പോഡുകളുടെ അവസ്ഥ എങ്ങനെയായ്രിക്കും എന്ന് ചോദ്യവും ഉയരുന്നുണ്ട്. എന്തായാലും നിരവധി കമ്പനികളാണ് ഈ സാങ്കേതിക വിദ്യയില്‍ പരിക്ഷണം നടത്തുന്നത്.
സ്വയം ചാലിത വാഹനങ്ങള്‍
മനുഷ്യന്റെ ഇടപെടല്‍ ഒഴിവാക്കി സ്വയം കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തിക്കുകയും സഞ്ചരിക്കുകയും ചെയ്യുന്ന വാഹനങ്ങളാണിവ. ഇന്ന് വളരെ അധികം ശ്രദ്ധ ലഭിക്കുന്ന ഒരു മേഖലയാണ് ഓട്ടോണമസ് വെയ്ക്കിള്‍സിന്റെത്. മനുഷ്യന്റെ സഹായം ഇല്ലാതെ സഞ്ചരിക്കുവാന്‍ കഴിയുക എന്നതാണ് ഇതിന്റെ മാനദണ്ഡം.
പറക്കും വാഹനങ്ങള്‍
വിമാനങ്ങള്‍ക്കും ഹെലികോപ്റ്ററുകള്‍ക്കും പുറമെ മറ്റ് പറക്കും വാഹനങ്ങള്‍ നിര്‍മ്മിക്കുവാനുള്ള ഗവേഷണങ്ങള്‍ നടന്ന് വരുകയാണ്. റോഡിലൂടെ സാദാ കാറുകളെപ്പോലെ ഓടുകയും തുടര്‍ന്ന് വേണ്ടിവന്നാല്‍ പറക്കാനും കഴിയുന്ന വാഹനങ്ങള്‍ തുറന്നിടുന്നത് വലിയ സാധ്യതകളാണ്. നിരവധി പരിക്ഷണങ്ങളാണ് ഈ മേഖലയില്‍ നടക്കുന്നത്. ഈ വാഹനങ്ങള്‍ ലംബമായി പറന്ന് ഉയരുവാനും ഇറങ്ങുവാനും കഴിയുന്ന രീതിയിലാകും നിര്‍മ്മിക്കുക.
ഇതിന് പുറമേ വായിവില്‍ പൊന്തിനിന്ന് പറക്കുവാന്‍ സാഹായിക്കുന്ന ഹോവര്‍ ബൈക്കുകള്‍, ബാക്പ്പാക്ക് ഹെലിക്കോപ്റ്റര്‍, ചാര്‍ജിത കണങ്ങളുടെ ബഹിര്‍ഗമനത്താല്‍ മുന്നോട്ട് പോകുന്ന വിമാനങ്ങള്‍ എന്നിങ്ങനെ നിരവധി ഗതാഗത മാര്‍ഗങ്ങളാണ് ഒരു ദിവസവും ശാസ്ത്ര ലോകം മുന്നോട്ട് വയ്ക്കുന്നത്. ഗതാഗതം എന്ന വാക്കിന് ധ്വനിപ്പിക്കുവാന്‍ കഴിയാത്ത എന്നാല്‍ വര്‍ത്തമാനകാലത്തില്‍ തന്നെ പ്രാവര്‍ത്തികമാകുന്ന ഒന്നുണ്ട്, ബഹിരാകാശ ഗതാഗതം. മനുഷ്യര്‍ ബഹിരാകാശത്ത് താമസിക്കുന്നതും അവര്‍ക്കായി ചരക്ക് എത്തിക്കുന്നതും ഇന്ന് സാധാരണ സംഭവമാണ്. ഭാവിയില്‍ ബഹിരാകാശ ഗതാഗതം കൂടുതല്‍ സാങ്കേതിക മുന്നേറ്റത്തിലൂടെ കരുത്താര്‍ജ്ജിക്കും.