Showing 1 of 4
നിരവധി കഥകള്‍ക്കും കെട്ടുകഥകള്‍ക്കും ഇതിവ്രത്തമായ കേരളത്തിന്റെ ചരിത്രത്തില്‍ എക്കാലത്തും എടുത്തുപറയേണ്ട ചരിത്ര സംഭവമാണ് മാമാങ്കം. മാമാങ്കം ഇന്നും നമ്മുടെ മനസ്സില്‍ ഒര്‍മ്മ വരുന്നത് സാമൂതിരിയെ കൊല്ലുവാന്‍ എത്തുന്ന ചാവേറുകളുടെ കഥയാകും. എന്നാല്‍ അത് മാത്രമല്ല മാമാങ്കം തമിഴ്‌നാട്ടില്‍ നിന്നും പൊന്നാനി തുറമുഖം വഴി വിദേശത്ത് നിന്നു പോലും കച്ചവട സംഘങ്ങള്‍ മാമാങ്കത്തിനെത്തിയിരുന്നതായി ചരിത്ര രേഖകളില്‍ പറയിന്നു. നദീതാര ഇത്സവമായിരുന്ന മാമാങ്കം ഭാരതപ്പുഴയുടെ തീരത്ത് ഇന്ന് മലപ്പുറം ജില്ലയിലെ തിരൂരിന് ഏഴു കിലോമീറ്റര്‍ അകലെ തിരുനാവായ എന്ന സ്ഥലത്താണ് അരങ്ങേറിയിരുന്നത്.
Showing 1 of 4