വള്ളുവക്കോനാതിരിക്കു വേണ്ടി വള്ളുവനാടന്‍ സേനാനികളുടെ പോരാട്ടമാണ് മാമാങ്കത്തെ വ്യത്യസ്തമാക്കുന്നതും ഒരു ചരിത്ര സംഭവം എന്ന നിലയില്‍ ഓര്‍മ്മയില്‍ വരുന്നതും. ചാവേറുകളായിട്ടാണ് വള്ളുവനാടന്‍ സേനാനികള്‍ എത്തിയിരുന്നത്. ഇത് മാമാങ്കത്തിന് വലിയ രാഷ്ട്രീയ പ്രധാന്യം കൈവരുന്നതിന് സഹായിച്ചു. ഫ്രാന്‍സിസ് ഡേയുടെ അഭിപ്രായ പ്രകാരം ചേരമാന്‍ പെരുമാള്‍ മാര്‍ 12 വര്‍ഷമാണ് ഭരണം നടത്തിയിരുന്നത്. അതിന് ശേഷം ഇവര്‍ സ്വന്തം കഴുത്ത് വെട്ടി ആത്മഹത്യ ചെയ്യുന്നതാണ് പതിവ്.
ഇങ്ങനെ മരിക്കുന്ന പെരുമാളിന്റെ അവസാന അത്താഴം കെങ്കേമമായി ആഘോഷിക്കുകയും യാത്രയയപ്പ് നടത്തുകയും ചെയ്യുന്നു. ഈ സമയം തിരുനാവായ ണല്പ്പുറത്ത് നാട്ടുകൂട്ടം ഒത്തുചേര്‍ന്ന് പുതിയ പെരുമാളിനെ തിരഞ്ഞെടുക്കും. ദിവസങ്ങള്‍ നീണ്ടു നില്ക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രീയയുടെ ഭാഗമായിട്ടാണ് മാമാങ്ക ആഘോഷവും വികസിച്ചത്. അവസാനം ഉയര്‍ത്തിക്കെട്ടിയ പീഠത്തില്‍ പെരുമാള്‍ സ്വന്തം കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്യുന്നു. അതിന് ശേഷം ആത്മഹത്യ ചെയ്യുന്ന പെരുമാളിന്റെ ശരീരം ദഹിപ്പിക്കുന്നു. ഈ വലിയ ഉത്സവത്തിലേക്ക് കേരളത്തിന്റെ പുറത്ത് നിന്നും കടല്‍ കടന്ന് പോലും കച്ചവടക്കാര്‍ എത്തിയിരുന്നതായി പറയപ്പെടുന്നു.
കാലം പിന്നിട്ടതോടെ വലിയ വാണിജ്യ പ്രധാന്യം നേടിയ മാമാങ്കം നടത്തുവാനുള്ള അവകാശത്തിനും യുദ്ധങ്ങള്‍ ആരംഭിച്ചു. ചേര സാമ്രാജ്യത്തിന്റെ അവസാനത്തോടെ വള്ളുവക്കോനാതിരി മാമാങ്കത്തിന്റെ നടത്തിപ്പ് കൈക്കലാക്കി. 1124ല്‍ ചേരമാന്‍ പെരുമാളിന്റെ ഭരണം അവസാനിച്ചതോടെ മാമാങ്കം നടത്തുവാനുള്ള അധികാരം സ്വന്തമാക്കിയ വള്ളുവക്കോനാതിരി 360 വര്‍ഷം മാമാങ്കം നടത്തി. 30 മാമാങ്കം ഈ കാലയളവില്‍ നടന്നിരുന്നു. പിന്നീട് സാമൂതിരി മാമാങ്കത്തിന്റെ അവകാശം നേടുന്നതിനായി വള്ളുവക്കോനാതിരിയുമായി പല യുദ്ധങ്ങളും നടത്തി. 1485ല്‍ വള്ളുവക്കോനാതിരിയെ തോല്‍പ്പിച്ച് സാമൂതിരി നേടി.