തുടര്‍ന്ന് തനിക്ക് നഷ്ടമായ അധികാരം തിരിച്ച് പിടിക്കുവാന്‍ വള്ളുവക്കോനാതിരി ശ്രമിച്ചിരുന്നു. നേരിട്ട് സാമൂതിരിയുമായി യുദ്ധം ചെയ്യുവാന്‍ വള്ളുവക്കോനാതിരിക്ക് കഴിഞ്ഞിരുന്നില്ല കാരണം സാമൂതിരി വലിയ ശക്തമായിരുന്നു. പിന്നീട് ചാവേറുകള്‍ എന്ന ആശയം ഉടലെടുത്തു. വള്ളുവക്കോനാതിരിക്കായി മരണം വെ പോരാടാന്‍ സന്നദ്ധനായ ധീരയോദ്ധാക്കളെ തിരഞ്ഞെടുത്ത് സാമൂതിരിയെ വധിക്കുവാന്‍ മാമാങ്ക ആഘോഷത്തിലേക്ക് അയക്കുമായിരുന്നു. അവരെ ചാവേറുകള്‍ എന്ന് വിളിച്ചു. കേരള ചരിത്രത്തിലെ ആദ്യത്തെ ചാവേറുകളും ഇവര്‍ തന്നെ.
ഹൈദരാലിയുടെ മലബാര്‍ ആക്രമണത്തിന് ശേഷം സാമൂതിരി വംശത്തിന്റെ രാഷ്ട്രീയ സാമ്പത്തിക പ്രസക്തി ചോദ്യം ചെയ്യപ്പെടുകയും പിന്നീട് ബ്രീട്ടീഷുകാര്‍ മലബാറില്‍ സ്വാധീനം നേടിയതോടെ ഇത് നിലച്ചുപോയി. 1755 ലാണ് അവസാന മാമാങ്കം നടന്നതായി പറയപ്പെടുന്നത്. മാമാങ്കത്തിന്റെ അവശേഷിപ്പുകളായി നിരവധി സ്മാരകങ്ങളും ഇന്നും തിരുനാവയില്‍ കാണാം.