കേരളത്തില്‍ അത്ര പരിചിതമല്ലാത്ത വിളയാണ് ബട്ടര്‍നട്ട് സ്ക്വാഷ്. എന്നാല്‍ ബട്ടര്‍നട്ട് കൃഷിയില്‍ വിജയം നേടിയിരിക്കുകയാണ് കരുമാലൂരിലെ കര്‍ഷകനായ ലാലു. കൃഷി ഓഫിസറാണ് ലാലുവിനോട് ആദ്യമായ ബട്ടര്‍നട്ട് സ്ക്വാഷ് എന്ന വിളയെകുറിച്ച് പറയുന്നത്. പുതിയ പരിക്ഷണങ്ങള്‍ നടത്തുവാന്‍ എന്നും താല്പര്യമുള്ള ലാലു ഇത് ഒരു പരീക്ഷണമായി എറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് ഒരു സ്വകാര്യ കമ്പനിയില്‍ നിന്നും ഇതിന് ആവശ്യമായി വിത്തുകള്‍ വാങ്ങി കൃഷി ആരംഭിച്ചു.
ഒറ്റ നോട്ടത്തില്‍ ചെറിയ മത്തങ്ങയാണെന്ന് തോന്നിക്കുന്ന ബട്ടര്‍നട്ട് അമേരിക്കകാരനാണ്. ലാലു ആദ്യമായി 200 തൈകളാണ് നട്ടുവളര്‍ത്തി. മികച്ച വിളവാണ് ലഭിച്ചത്. 2000 കിലോ വിളവെടുത്തു. ആദ്യ ശ്രമം തന്നെ വിജയത്തിലെത്തിയതോടെ കൂടുതല്‍ കൃഷി ചെയ്യുവാനുള്ള തയ്യാറെടുപ്പിലാണ് ലാലു. തൈ വളര്‍ന്ന് പന്തലിച്ച് 28 ദിവസത്തിന് ശേഷം പൂവിട്ടു.
50 രൂപയ്ക്കാണ് ആദ്യം വില്പന നടത്തിയത്. പിന്നീട് 100 രൂപ വരെ ലഭിച്ചുവെന്ന് ലാലു പറയുന്നു. മത്തനോട് സാമ്യം ഉണ്ടെങ്കിലും അതിലും രുച ബട്ടര്നട്ടിനാണെന്ന് ലാലു പറയുന്നു. പഴുത്ത് കഴിഞ്ഞാല്‍ ബട്ടര്‍നട്ട് പപ്പായ പോലെ മുറിച്ച് കഴിക്കാം.