ഒരേ സമയം ഏറ്റവും കൂടുതല്‍ കടലാസു തോണികള്‍ നിര്‍മിച്ച ഗിന്നസ് ലോക റെക്കോര്‍ഡ് ഇനി കട്ടക്ക് നഗരസഭയ്ക്ക് സ്വന്തം. കട്ടക്കിലെ പ്രസിദ്ധമായ ബാലിയാത്ര ഉത്സവത്തോടനുബന്ധിച്ചു മുനിസിപ്പല്‍ കോര്‍പറേഷന്‍ സംഘടിപ്പിച്ച പരിപാടിയിലാണ് 35 മിനിറ്റില്‍ 22,473 ഒറിഗാമി കടലാസു തോണികള്‍ നിര്‍മിച്ച് റെക്കോര്‍ഡിട്ടത്.
ഒഡിഷയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള 2121 കുട്ടികള്‍ പതിനൊന്നെണ്ണം വീതം കടലാസു തോണികളാണ് നിര്‍മിച്ചത്. ബാരാബതി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗിന്നസ് റെക്കോര്‍ഡ് അധികൃതര്‍ കട്ടക്ക് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ സുബാഷ് ചന്ദ്ര സിംഗിന് സാക്ഷ്യപത്രം കൈമാറി.