ഇന്ന് കൃഷിയില്‍ മാറ്റിനിര്‍ത്തുവാന്‍ കഴിയാത്ത ഒരു വസ്തുവാണ് ഗ്രോബാഗുകള്‍ എന്നാല്‍ ഇതിന് ഒരു പകരക്കാരനെ കണ്ടെത്തിയിരിക്കുകയാണ് ഇപ്പോള്‍. ഫ്രാന്‍സിസ് എന്ന ആലുക്കാരനാണ് ഗ്രോബാഗിന് പകരക്കാരനെ കണ്ടെത്തിയിരിക്കുന്നത്. ഗ്രോബാഗുകള്‍ പ്ലാസ്റ്റിക്ക് ഉപയോഗിച്ച് നിര്‍മ്മിച്ചതാണ് അതിനാല്‍ തന്നെ വലിയ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കും ഗ്രോബാഗിന്റെ ഉപയോഗം വഴിവെക്കും. ഇത് കണ്ടറിഞ്ഞാണ് ഫ്രാന്‍സീസ് ഗ്രോബാഗിന് ഒരു പകരക്കാരനെ കണ്ടെത്തിയത്.
10 വര്‍ഷമായി ഗ്രോബാഗുകളില്‍ മണ്ണ് നിറച്ചുകൊടുത്ത് കൃഷിഭവനുകളില്‍ വിതരണം ചെയ്യുന്നതിന്റെ ചുമതലക്കാരനായിരുന്നു ഫ്രാന്സസിസ. ഇങ്ങനെ മണ്ണ് നിറയ്ക്കുന്നതിനിടയില്‍ ബാഗുകള്‍ പൊട്ടിപോകുന്നത് പതിവാണ്. ഇത് മൂലം വലിയ നഷ്ടവും മാലിന്യവും വര്‍ധിക്കുന്നു. എന്നാല്‍ ഇതിന് ഒരു പരിഹാരം അന്വേഷിച്ച ഫ്രാന്‍സീസ് എത്തി ചേര്‍ന്നത്. ഡെന്‍സിറ്റി പോളി എത്തിലിന്‍ ചട്ടികളിലാണ്. തുടര്‍ന്ന് ഈ ആശയവുമായി കൊച്ചിയിലെ പോളിമര്‍ എന്‍ഡിനിയറിങ് ആന്‍ഡ് ടെക്നോളജിയെ സമീപിച്ചു.
ഫ്രാസിസിന്റെ ആശയത്തിന്റെ ഗുണം മനസ്സിലാക്കിയ അവര്‍ ചട്ടി നിര്‍മ്മിക്കുന്നതിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും സഹായങ്ങള്‍ ചെയ്യുകയും ചെയ്തു. തുടര്‍ന്ന് കാവേരി മള്‍ട്ടിലയര്‍ യുവി പ്രൊട്ടക്ടഡ് എച്ച് ഡി എന്ന പേരില്‍ ഫ്രാന്‍സിസ് ചട്ടി വിപണിയില്‍ എത്തിച്ചു. കേന്ദ്രസര്‍ക്കാരിന്റെ പോളിമര്‍ ഗവേഷണ വിഭാഗം ചട്ടി പരിശോധിച്ച് ഗുണമേന്മ ഉറപ്പ് വരുത്തി. അഞ്ച് വര്‍ഷം ചട്ടി കേട് കൂടാതിരിക്കും.