കെ പി ഉമ്മര്‍ മലയാള സിനിമ ലോകത്തെ എക്കാലത്തെയും അതുല്ല്യ പ്രതിഭ. പഴയ കാലസിനിമകളില്‍ കര്‍ക്കശ്യക്കാരനായ വില്ലന്റെ വേഷമായിരുന്നു അദ്ദേഹത്തിന്. എന്നാല്‍ സിനിമയിലെ ആ കര്‍ക്കശക്കാരന്‍ സുഹൃത്തുക്കളുടെ മുന്നില്‍ സ്‌നേഹസമ്പന്നനായ നായകനായിരുന്നു. സുഹൃത്തുക്കളോടുള്ള സ്‌നേഹം കൊണ്ട് തന്നെ അവസാന കാലം തന്റെ ജന്മനാട്ടില്‍ തന്നെ ജീവിച്ച് തീര്‍ക്കുവനാണ് അദ്ദേഹം ആഗ്രഹിച്ചത്.
എന്നാല്‍ ആ അതുല്ല്യ പ്രതിഭയുടെ ആഗ്രഹം ബാക്കിയാക്കി അദ്ദേഹം വിടവാങ്ങി. 21 വര്‍ഷങ്ങള്‍ പിന്നിടുകയാണ് ആ വിടവ് മലയാള സിനിമ ലോകത്ത് സംഭവിച്ചിട്ട്. സിനിമ ലോകത്തെ തിരക്കില്‍ നിന്നും വെള്ളിത്തിരയുടെ പതുപതുപ്പില്ലാത്ത വിശ്രമ ജീവിതത്തിലേക്ക് കടന്നപ്പോള്‍ അദ്ദേഹം വല്ലാത്ത മടുപ്പ് അനുഭവിച്ചിരുന്നതായി സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നു. ആ സമയങ്ങളില്‍ സുഹൃത്തുക്കളോടൊപ്പം മിണ്ടിയും പറഞ്ഞും ഇരിക്കുവാനും സ്‌നേഹം പങ്കിടുവാനുമാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നതെന്ന് പറയുന്നു.
തനിക്ക് ഏറ്റവും പ്രീയപ്പെട്ട കോഴിക്കോട്ടെക്ക് താമസം മാറുവാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു. ഇതിനായി ചെന്നൈയിലെ വീടും സ്ഥലവും വീറ്റ് കോഴിക്കോട്ടേക്ക് വന്ന് താമസിക്കുവനായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. സ്‌കൂള്‍ കാലം മുതുള്ള വലിയ സുഹൃത്തുക്കള്‍ അദ്ദേഹത്തിന് കോഴിക്കോട് ഉണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ആ ആഗ്രഹം മാത്രം എന്തുകൊണ്ടോ നടക്കാതെ പോയെന്ന് മകന്‍ റഷീദ് ഉമ്മര്‍ ഓര്‍ക്കുന്നു. അതേസമയം സിനിമയിലെ സൗഹൃദവും സിനിമ കാര്യങ്ങളും ഒന്നും വീട്ടില്‍ ഉമ്മര്‍ ചര്‍ച്ച ചെയ്തിരുന്നില്ല. വീട്ടില്‍ കൂട്ടികളുടെ കാര്യങ്ങള്‍ എല്ലാം ശ്രദ്ധയോടെ നോക്കിയിരുന്ന അച്ഛനായിരുന്നു അദ്ദേഹം. ഒരു കാര്യത്തിനും നിര്‍ബന്ധിക്കാത്ത എന്നാല്‍ എല്ലാ കാര്യങ്ങളും വ്യക്തമായി നിരീക്ഷിക്കുന്ന പിതാവായിരുന്നു അദ്ദേഹം.
ഇഷ്ടമുള്ള വസ്ത്രങ്ങള്‍ വാങ്ങുവാന്‍ 10000 രൂപ എല്ലാ വര്‍ഷവും മക്കള്‍ക്ക് നല്‍കിയിരുന്നു. ഇത് 1970കളില്‍ വലിയ തുകയായിരുന്നുവെന്ന് മകന്‍ ഓര്‍ക്കുന്നു. എന്നാല്‍ ബിഎ കഴിഞ്ഞ് അഡ്വക്കേറ്റ് ആവണമെന്ന ആഗ്രഹം പറഞ്ഞപ്പോള്‍ അദ്ദേഹം എതിര്‍ത്തിരുന്നു. എം കോമിന് പോകുവാന്‍ നിര്‍ബന്ധിച്ചു. കളരി പഠിക്കുന്നതിനുള്ള ആഗ്രഹം പറഞ്ഞപ്പോഴും അദ്ദേഹം എതിര്‍ത്തിരുന്നതായി മകന്‍ ഓര്‍ക്കുന്നു.