തിരുവനന്തപുരം. സംസ്ഥാനത്ത് മദ്യത്തിനും പാല്‍, തൈര്, നെയ്യ് എന്നിവയ്ക്ക് വില വര്‍ധിപ്പിച്ചു. ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ വില്‍പന നികുി നാല് ശതമാനവും ബവ്‌റിജസ് കോര്‍പറേഷനുള്ള കൈകാര്യച്ചെലവ് ഒരു ശതമാനവും ഉയര്‍ത്തുവനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. 10രൂപ മുതല്‍ മദ്യത്തിന് വില വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് വിദേശ മദ്യം നിര്‍മ്മിക്കുകയും വില്‍ക്കുകയും ചെയ്യുന്ന ഡിസ്റ്റിലറികളില്‍ നിന്ന് ഈടാക്കുന്ന അഞ്ച് ശതമാനം നികുതി ഒഴിവാക്കി.
ഇത്തരത്തില്‍ നികുതി ഒഴിവാക്കിയ നഷ്ടം നികത്തുവനാണ് ഇപ്പോഴത്തെ വില വധര്‍ധനവ്. വില്‍പ നികുതി വര്‍ധയ്ക്കുള്ള ബില്‍ ഡിസംബര്‍ അഞ്ചിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ കൊണ്ടുവരും. നിലവില്‍ വിദേശ മദ്യത്തിന് കേരളത്തില്‍ 247 ശതമാനമാണ് വില്‍പ നികുതി. വില വര്‍ധനവ് കൂടി വരുന്നതോടെ 251 ശതമാനമായി ഇത് ഉയരും. 1000 രൂപ വിലയുള്ള മദ്യത്തിന് 2510 രൂപ വില്‍പന നികുതി ഈടാക്കും. രാജ്യത്തെ മദ്യത്തിന് ഏറ്റവും ഉയര്‍ന്ന നികുതി കേരളത്തിലാണ്.
ഡിസംബര്‍ ഒന്ന് മുതല്‍ മില്‍മ പാലിന്റെ വില ലീറ്ററിന് ആറ് രൂപ കൂടും. ഇതില്‍ 5.02 രൂപ ക്ഷീര കര്‍ഷകര്‍ക്ക് ലഭിക്കും എന്നാണ് സര്‍ക്കാര്‍ പറയുന്നത്. പാല്‍ വില വര്‍ധിക്കുന്നതിനൊരപ്പം തൈര്, നെയ്യ് എന്നിവയ്ക്കും വില വര്‍ധിക്കും. സംസ്ഥാനത്ത് പാല്‍ ഉല്‍പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിക്കുന്നത് മൂന്ന് വര്‍ഷത്തിന് ശേഷമാണ്. നാല് രൂപയാണ് 2019ല്‍ അവസാനമായി കൂട്ടിയത്.