ന്യൂഡല്‍ഹി. ഡിജിറ്റല്‍ കറന്‍സി ഇടപാടുകള്‍ ലോക്ത്ത വളര്‍ന്ന് വരുമ്പോള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന ഡിജിറ്റല്‍ കറന്‍സിയായ ഇ റുപ്പീ റീട്ടെയ്‌ലിന്റെ പരീക്ഷണങ്ങള്‍ ആരംഭിച്ചു. ആദ്യ ഘട്ട പരീക്ഷണം ഭാഗമായി മുംബൈ, ബെംഗളൂരു, ഭൂവനേശ്വര് എന്നി നഗരങ്ങളില്‍ ഡിസംബര്‍ ഒന്നിന് നടക്കും. തുടര്‍ന്ന് കൊച്ചി, അഹമ്മദാബാദ്, ഗാങ്‌ടോക്ക്, ഗുവാഹത്തി, ഹൈദരാബാദ്, ഇന്‍ഡോര്‍, ലക്‌നൗ, പാട്‌ന, ഷിംല എന്നി നഗരങ്ങളിലും നടക്കും. അച്ചടിച്ച നോട്ടിന് പകരം മൊബൈല്‍ ആപ്പില്‍ കൊണ്ട് നടക്കുവാന്‍ കഴിയുന്ന ഡിജിറ്റല്‍ കറന്‍സിയാണ് ഇ രൂപ.
രാജ്യം ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കിയെന്ന് കരുതി നോട്ടുകള്‍ നിര്‍ത്തലാക്കണം എന്നില്ല. അച്ചടിച്ച നോട്ടുകള്‍ കൈമാറ്റം ചെയ്യുന്നത് പോലെ ഡിജിറ്റല്‍ കറന്‍സിയും കൈമാറ്റം ചെയ്യുവാന്‍ സാധിക്കും. ബാങ്ക് അക്കൗണ്ട് ഇല്ലാത്ത ഒരു വ്യക്തിക്ക് അച്ചടിച്ച കറന്‍സി ഉയോഗിച്ച് കടയില്‍ നിന്നും സാധനം വാങ്ങാമെന്നപോലെ ഡിജിറ്റല്‍ കറന്‍സി ഉപയോഗിച്ചും പണമിടപാട് നടത്താം. അക്കൗണ്ടില്‍ കിടക്കുന്ന പണത്തിന്റെ ഡിജിറ്റല്‍ രൂപമെന്നതിനേക്കാള് സ്വന്തമായി മൂല്യമുള്ളതാണ് ഇ റുപ്പി.
എങ്ങനെ ഉപയോഗിക്കാം
- നിലവില്‍ പ്രാബല്യത്തിലുള്ള കറന്‍സിയുടെ അതേ മൂല്യത്തില്‍ ഡിജിറ്റല്‍ ടോക്കണ്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കും.
- പ്രിന്റഡ് കറന്‍സി ലഭിക്കുന്നത് പോലെ ബാങ്കുകള്‍ വഴിയാണ് ഇതും ജനത്തിലേക്ക് എത്തുന്നത്.
- ഉപയോക്താവിന്റെ ഫോണിലെ പ്രത്യേക ഇ റുപ്പി ഡിജിറ്റല്‍ വോലറ്റിലായിരിക്കം ടോക്കണ് സൂക്ഷിക്കുക.
- വ്യക്തികള്‍ തമ്മിലും പണമിടപാട് നടത്താം.
- അച്ചടിച്ച കറന്‍സിക്ക് പലിശയില്ലാത്തത് പോലെ ഇതിനും പലിശ ലഭിക്കുല്ല.