കേരളത്തിന് ആവശ്യമായ പാലും പച്ചക്കറികളും എല്ലാം കേരളത്തിന് വെളിയില്‍ നിന്നാണ് എത്തുന്നത്. ഇതില്‍ കലരുന്ന വിഷത്തിന്റെ വിവരങ്ങള്‍ നമ്മള്‍ വാര്‍ത്തകളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും ദിവസവും അറിയുന്നതാണ്. എന്നാല്‍ മലയാളിക്ക് ഈ വിഷം മേടിച്ച് കഴിക്കുകയല്ലാതെ മറ്റൊരു വഴിയും ഇന്നില്ല. എന്നാല്‍ ഇതിന് ഒരു പരിഹാരുമായി എത്തുകയാണ് പാലക്കാട് നിന്നുള്ള ഒരു കര്‍ഷക കൂട്ടായ്മ. ഈ കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ പാല്‍, പച്ചക്കറി, മുട്ട, മീന്‍ മുതല്‍ കേരളത്തില്‍ കൃഷി ചെയ്യാവുന്ന എല്ലാ കാര്‍ഷിക ഉല്‍പന്നങ്ങളും ട്രൈ വണ്‍സ് എന്ന പേരില്‍ വിപണിയില്‍ എത്തിക്കുകയാണ്.
ഐടി കമ്പനികളിലെ ജോലി ഉപേക്ഷിച്ചും എന്‍ജിനിയറിങ് കഴിഞ്ഞ ഒരു കൂട്ടം യുവാക്കളാണ് സ്ഥാപനത്തെ മുന്നോട്ട് നയിക്കുന്നത്. ഇവര്‍ മൂന്ന് പേരും കാര്‍ഷിക കുടുംബത്തില്‍ നിന്ന് ഉള്ളവരാണ്. കര്‍ഷിക പ്രതിഭാ പുരസ്‌കാരം മൂന്ന് വട്ടം നേടിയ സ്വരൂപ് കുന്നമ്പുള്ളിയാണ് സ്ഥാപനത്തിന്റെ എം ഡി. എം ടെക് പൂര്‍ത്തിയാക്കിയ ശേഷമാണ് സ്വരൂപ് കൃഷിയിലേക്ക് കടക്കുന്നത്. സ്ഥാപനത്തിന്റെ സി ഇ ഒ പി എസ് അക്ഷയ്, ഡയറക്ടര്‍ ടോണി ടൈറ്റസ് എന്നിവരും എന്‍ജിനിയറിങ് കഴിഞ്ഞവരാണ്.
പദ്മനാഭന്‍ ഭാസ്‌കരനാണ് സ്ഥാപനത്തിന്റെ ചെയര്‍മാന്‍ ഇദ്ദേഹം ഐ ടി കമ്പനികളില്‍ ജോലി ചെയ്ത ശേഷമാണ് കൃഷിയിലേക്ക് എത്തുന്നത്. ട്രൈ വണ്‍സിന്റെ ഉല്‍പന്നങ്ങളും വിത്യസ്തമാണ്. പ്ലാസ്റ്റിക് കവറില്‍ ലഭിക്കുന്ന പാല്‍ കണ്ട് മടുത്ത മലയാളിയുടെ മുന്നിലേക്ക് കാലങ്ങള്‍ക്ക് മുമ്പ് നഷ്ടപ്പെട്ടുപോയ കുപ്പിപ്പാല്‍ എന്ന ആശയം മുന്നോട്ട് വയ്ക്കുകയാണ് ഈ കൂട്ടായ്മ. പാലിന്റെ ഒരു ഗുണവും നഷ്ടപ്പെട്ട് പോകാതെ ഉപഭോക്താവിലേക്ക് പാല്‍ എത്തിക്കുകയാണ് ഇവര്‍ ചെയ്യുന്നത്.
സ്വാഭാവികത ഒട്ടും നഷ്ടപ്പെടാതെ പാസ്ചറൈസ് ചെയ്ത പാല്‍ നാല് ഡിഗ്രിവരെ തണുപ്പിച്ച് കേടുവരാതെ നിലനിര്‍ത്തുകയാണ് ചെയ്യുന്നത്. കര്‍ഷകരില്‍ നിന്നും നേരിട്ടാണ് പാല്‍ ശേഖരിക്കുന്നത്. പാല്‍ ശേഖരിച്ച് 24 മണിക്കൂറുള്‍ക്ക് അകം പാല്‍ ഉപഭോക്താവിലേക്ക് എത്തും. പാലക്കാട് ചിറ്റൂരില്‍ നിന്നാണ് പാല്‍ കൂടുതലും ശേഖരിക്കുന്നത്. ചിറ്റൂര്‍ പശുവളര്‍ത്തലില്‍ പരമ്പരാഗത രീതി പിന്തുടരുന്നവരാണ്. എല്ലാ വീട്ടിലും പശുക്കളും ഉണ്ട്. ചിറ്റൂരിലെ കര്‍ഷകരില്‍ നിന്നും നേരിട്ട് ശേഖരിക്കുന്ന പാലാണ് ഇവര്‍ വിപണിയില്‍ എത്തിക്കുന്നത്. പാലക്കാടും എറണാകുളം ജില്ലയിലുമാണ് പാല്‍ വിതരണം. പാല്‍ വിജയം കണ്ടതോടെ മറ്റ് ഉല്‍പന്നങ്ങളും വിപണിയില്‍ എത്തിക്കുവാനുള്ള തയ്യാറെടുപ്പിലാണ് ട്രൈ വണ്‍സ്.