സാമ്പത്തിക മാന്ദ്യം എന്ന് പലപ്പോഴും കേള്‍ക്കാറുളള വാക്കണ്. എന്നാണ് മാന്ദ്യം എന്താണെന്നും എങ്ങനെ സമ്പവിക്കുന്നുവെന്നും ഭൂരിഭാഗം പേര്‍ക്കും പലപ്പോഴും മനസ്സിലായിട്ടുണ്ടാവില്ല. ലോകത്ത് രണ്ടോ മൂന്നോ രാജ്യങ്ങളെ മാറ്റി നിര്‍ത്തിയാല്‍ എല്ലാ രാജ്യങ്ങളും വളര്‍ച്ചയുടെ പാതിയിലാണ്. എന്നാല്‍ ഈ രാജ്യങ്ങളുടെ വളര്‍ച്ച കൃത്യമായി പറഞ്ഞാല്‍ ഏറ്റക്കുറച്ചിലുകള്‍ കൂടി ഉള്ളതാണ്. ഏറിയും കുറഞ്ഞുമുള്ള വളര്‍ച്ചയാണ് എല്ലാ രാജ്യങ്ങളിലും സംഭവിക്കുന്നത്.
എന്നാല്‍ പലാ രാജ്യങ്ങളിലും ഇത് ഇങ്ങനെ തന്നെ സംഭവിക്കണമെന്നില്ല. ചിലപ്പോള്‍ വളര്‍ച്ചയില്‍ മാന്ദ്യം കുറേക്കാലം കണ്ടില്ലെന്നും വരാം. ചിലപ്പോള്‍ മാന്ദ്യം കുറേക്കാലം രാജ്യത്തിന്റെ സാമ്പത്ത് വ്യവസ്ഥയെ ബാധിച്ചതായിട്ടും കാണുവാന്‍ സാധിക്കും. അതായത് വളരുന്ന ഒരു സാമ്പത്ത് വ്യവസ്ഥയുടെ ഭാഗം തന്നെയാണ് സാമ്പത്തിക തകര്‍ച്ചയും പിന്നീട് അതിന്‍ മൂലം ഉണ്ടാകുന്ന സാമ്പത്തിക മാന്ദ്യവും.
കൃത്യമായി രണ്ട് സാമ്പത്തിക പാഥങ്ങളില്‍ ഒരു രാജ്യത്തിന്റെ ജി ഡി പി വളര്‍ച്ച നിരക്ക് നെഗറ്റീവ് ആകുന്നുണ്ടെങ്കില്‍ അതിനെയാണ് സാമ്പത്തിക മാന്ദ്യം എന്ന് വിളിക്കുന്നത്. ഉദാഹരണമായി ജ ഡി പി 10 ശതമാനം വളര്‍ച്ച നിരക്ക് കൈവരിച്ച ഒരു രാജ്യം അതിന്റെ രണ്ടാം പാഥത്തില്‍ 8 ശതമാനം ജി ഡി പി വളര്‍ച്ച ശതമാനം കൈവരിച്ചാല്‍ അതിനെ സാമ്പത്തിക മാന്ദ്യമായി കണക്കാക്കില്ല. പകരം അതിനെ ഇക്കോണോമിക്കല്‍ സോളോഡൗണ്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. അതേസമയം ജി ഡി പി വളര്‍ച്ചാ നിരക്ക് രണ്ട് പാഥം നെഗറ്റീവ് ആയാല്‍ അതിനെയാണ് നാം സാമ്പത്തിക മാന്ദ്യം എന്ന് വിശേഷിപ്പിക്കുക.
മാന്ദ്യം വരുമ്പോള്‍ രാജ്യത്തെ ഉത്പാദനം കുറയുന്നു. ഇത് മൂലം തൊഴിലില്ലായ്മയും പണപ്പെരുപ്പവും ഉയരും. തൊഴിലില്ലായ്മ വര്‍ദ്ധിക്കുന്നതും ആളുകള്‍ ചിലവാക്കുന്ന പണത്തില്‍ കുറവ് വരുന്നതും സാമ്പത്തിക മാന്ദ്യത്തെ കഠിനമാക്കുന്നു. ഇത്തരത്തില്‍ സാമ്പത്ത വ്യവസ്ഥ മൊത്തത്തില്‍ താഴെക്ക് പോകുന്നതാണ് സാമ്പത്തിക മാന്ദ്യം എന്ന് വിളിക്കുന്നത്. അതേസമയം പണപ്പൊരുപ്പവും സാമ്പത്തിക മാന്ദ്യവും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് കാണാം. സാമ്പത്തിക മാന്ദ്യത്തിന്റെ സമയത്ത് തൊഴിലില്ലായ്മ വര്‍ദ്ധിക്കുകയും ഉത്പാദനം കുറയുകയും ചെയ്യുന്നു.
എന്നാല്‍ സാമ്പത്തിക മാന്ദ്യം സംഭവിക്കുമ്പോള്‍ പണപ്പൊരുപ്പം കൂടുകയോ കുറയുകയോ ചെയ്യാം എന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്നാല്‍ അതാത് സര്‍ക്കരുകളുടെ പ്രവര്‍ത്തനത്തിന്റെ ഫലമായിട്ടാണ് സാമ്പത്തിക മാന്ദ്യം എത്രകാലം നിലനില്‍ക്കുമെന്നും എന്ന് കരകയറുമെന്നും മനസ്സിലാക്കുക. സാമ്പത്തിക മാന്ദ്യം വരുന്നത് മുന്നില്‍ കണ്ട് അതിനെ മറികടക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരുകള്‍ ചെയ്താല്‍ ഇതിനെ ഫലപ്രധമായി മറികടക്കാം. ഉദഹരണമായി പറഞ്ഞാല്‍ 2019 -20 വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയില്‍ ജി ഡി പി വളര്‍ച്ചാ നിരക്കില്‍ ഒരു കുറവ് വന്നിരുന്നു. എന്നാല്‍ ഇത് മുന്‍ മുന്‍കൂട്ടി കണ്ട് സര്‍ക്കാര്‍ കോര്‍പ്പറേറ്റ് ടാക്‌സില്‍ ഇളവ് നല്‍കി ഇത് മൂലം വലിയ സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും രാജ്യം മറികടന്നു.
യുദ്ധവും, ദുരന്തങ്ങളും, വലിയ സ്ഥാപനങ്ങളുടെ തകര്‍ച്ചയും എല്ലാം സാമ്പത്തിക മാന്ദ്യത്തിന് കാരണമാകന്നതാണ്. 2008 ല്‍ ലോകത്തെ പിടിച്ച് കുലുക്കിയ സാമ്പത്തിക മാന്ദ്യത്തിന് കാരണം അമേരിക്കയിലെ ലേ മാന്‍ ബ്രദേഴ്‌സ് പോലുള്ള സ്ഥാപനങ്ങളുടെ തകര്‍ച്ചയായിരുന്നു. ചിലപ്പോള്‍ ചില രാജ്യങ്ങള്‍ മോശമായ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും സാമ്പത്തിക മാന്ദ്യത്തിന് കാരണമാകുന്നുണ്ട്. ഇതിന് ഒരു ഉദാഹരണമാണ് ശ്രീലങ്കയില്‍ സംഭവിച്ചത്.