തിരുവനന്തപുരം. 27മത് ഐഎഫ്എഫ്‌കെയിലെ ജനപ്രിയ ചിത്രമായിലിജോ ജോസ് പെല്ലിശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം തിരഞ്ഞെടുത്തു. മമ്മൂട്ടി നായകനായ സിനിമയെ ഏറെ കയ്യടികളോടെയാണു പ്രേക്ഷകര്‍ വരവേറ്റത്. മികച്ച മലയാള സിനിമയ്ക്കുള്ള നെറ്റ്പാക് പുരസ്‌കാരം അറിയിപ്പിനാണ്.
ചിത്രത്തിന്റെ സംവിധായകന്‍ മഹേഷ് നാരായണന്‍ പുരസ്‌കാരം ഏറ്റുവാങ്ങി. മലയാള സിനിമയ്ക്കുള്ള ഫിപ്രസി പുരസ്‌കാരം പിഎസ് ഇന്ദുവിന് ലഭിച്ചു. ബൊളീവിയന്‍ ചിത്രം യൂറ്റാമയ്ക്ക സുവര്‍ണ ചകോരം.ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ഹംഗേറിയന്‍ സംവിധായകന്‍ ബേല താറിന് നല്‍കി. 20 ലക്ഷം രൂപയാണ് സുവര്‍ണചകോര പുരസ്‌കാര തുക.
തയ്ഫ് മികച്ച സംവിധായകനുള്ള രജതചകോരവും അലം സംവിധാനം ചെയ്ത ഫിറാസ് ഘോരി ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള രജതചകോരവും ലഭിച്ചു. മഹേനാരാണന്‍ സംവിധാനം ചെയ്ത അറിയിപ്പാണ് മലയാളത്തിലെ മികച്ച ചിത്രം. ലൈഫ് ടൈം അച്ചീവ്‌മെന്റെ പുരസ്‌കാരം ഹംഗേറിയന്‍ സംവിധായകന്‍ ബേല താറിന് ലഭിച്ചു. പുരസ്‌കാരങ്ങള്‍ സംസ്‌കാരിക വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ വിതരണം ചെയ്തു.