കോവിഡ് പ്രതിരോധത്തില്‍ പുതിയ ചുവടുവയ്പ്പ് നടത്തി രാജ്യം. മരുന്ന് നിര്‍മ്മാണ കമ്പനിയായ ഭാരത് ബയോടെക്കിന്റെ മൂക്കിലൂടെ നല്കുന്ന കോവിഡ് വാക്സിന് വെള്ളിയാഴ്ച മുതല്‍ രാജ്യത്തെ ആശുപത്രികളില്‍ ലഭ്യമാകും. ചൈനയില്‍ കോവിഡിന്റെ വകഭേദം വ്യാപിക്കുന്നതും ഇന്ത്യയില്‍ ഈ വകഭേദം റിപ്പോര്‍ട്ട് ചെയ്തതുമാണ് കരുതല്‍ ഡോസായി നേസല്‍ വാക്സിന് നല്‍കാമെന്ന് തിരൂമാനിച്ചതിന് കാരണം.
ഭാരത് ബയോടെക്ക് വികസിപ്പിച്ചെടുത്ത വാക്സിന് മുമ്പ് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. കോവീഷീല്‍ഡ്, കോവാക്സിന് എന്നിവ സ്വീകരിച്ചവര്‍ക്ക് ബൂസ്റ്റര്‍ ഡോസായി നേസല്‍ വാക്സിന് സ്വീകരിക്കാം. ഇന്ന് മുതല്‍ കോവിന്‍ ആപ്പില്‍ വിവരങ്ങള്‍ ലഭിക്കും. ആദ്യം രാജ്യത്തെ സ്വകാര്യ ആശുപത്രികളിലാകും നേസല്‍ വാക്സിന് ലഭിക്കുക.
കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ എല്ലാവരും ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. അതേസമയം രാജ്യത്തെ വിമാനത്താവങ്ങളില്‍ പരിശോധന ശക്തമാക്കും. ജാഗ്രത തുടരുവനാണ് പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയത്. നിലവില്‍ ചൈനയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെയോ ചികിത്സയില്‍ കഴിയുന്നവരുടെയോ കണക്ക് ലോകാരോഗ്യ സംഘടനയ്ക്ക് പോലും ലഭിച്ചിട്ടില്ല.