പി ജയരാജന്‍ സി പി എമ്മില്‍ ഇ പി ജയരാജനെതിരെ നടത്തിയ ആരോപണം ഏറ്റെടുത്ത് ബി ജെ പിയും കോണ്‍ഗ്രസും. ഇ പിജയരാജന്‍ അനധികൃതമായി സ്വത്ത് സംമ്പാദിച്ചുവെന്നാണ് പി ജയരാജന്റെ ആരോപണം. ഇ പി ജയരാജന്റെ മകനും ഭാര്യയ്ക്കും നേരിട്ട് നിക്ഷേപമുള്ളതാണ് കണ്ണൂര്‍ മൊറാഴിയില്‍ പ്രവര്‍ത്തിക്കുന്ന വൈദേകം റിസോര്‍ട്ടില്‍. സി പി എമ്മിന് തുടര്‍ഭരണം ലഭിച്ചതോടെ കേരളത്തില്‍ സി പി എമ്മുകാര്‍ അഴിമതി നടത്തുകയാണെന്നാണ് പ്രതിപക്ഷം പറയുന്നത്.
അതേസമയം സി പി എമ്മില്‍ ഇപ്പോള്‍ നടക്കുന്ന തമ്മിലടിയില്‍ മുഖ്യമന്ത്രിയെ തന്നെ ഉന്നമിട്ടുള്ള നീക്കമാണ് പ്രതിപക്ഷം നടത്തുന്നത്. വിവാഗത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുമെന്ന് കേന്ദ്ര മന്ത്രി വി മുരളിധരന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഒരു പടി കൂടി കടന്ന് മുഖ്യമന്ത്രിയെ നേരിട്ട് വിമര്‍ശിക്കുവനാണ് കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുന്നത്.
തുടര്‍ ഭരണത്തിന്റെ ജീര്‍ണതയാണ് ഇപ്പോള്‍ കേരളം കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അതേസമയം ആരോപണങ്ങളില്‍ പ്രതികരിക്കുവാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറായിട്ടില്ല. ഇനി അങ്ങോട്ട് ഭരണം അത്ര എളുപ്പമായിരിക്കില്ല പിണറായി വിജയനെന്ന് പറയാതെ പറയുകയാണ് പ്രതിപക്ഷം. ഇത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും നിരവധി വിവാദങ്ങള്‍ ഇനിയും ഉണ്ടാകുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.
ബി ജെ പിയും കോണ്‍ഗ്രസും ഇ പിയിലൂടെ ഉന്നമിടുന്നത് മുഖ്യമന്ത്രിയെ തന്നെയാണ്. അതേസമയം അമ്പരപ്പിക്കുന്ന മൗനമാണ് സി പി എം നേതാക്കള്‍ക്കും മുഖ്യമന്ത്രിക്കും എന്ന് പ്രതിപക്ഷം പറയുന്നു. ഇ പി ജയരാജന്‍ മുന്‍മ്പ് മന്ത്രിയായിരുന്ന സമയത്താണ് റിസോര്‍ട്ട് ഉദ്ഘാടനം നടത്തിയത്. ഇതിലും പ്രതിപക്ഷം അഴിമതി ആരോപിക്കുന്നുണ്ട്.
കേരളത്തില്‍ വരും ദിവസങ്ങളില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക പി ജയരാജന്‍ സി പി എം കേന്ദ്ര കമ്മറ്റി അംഗമായ ഇ പി ജയരാജനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ വഴി ഒരുക്കുമെന്നതില്‍ സംശയമില്ല. അതേസമയം ഇ പി ജയരാജന്റെ പ്രവര്‍ത്തനത്തില്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് അതൃപ്തി ഉണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.