മലയാളികള്‍ക്ക് ഏറെ പ്രീയപ്പെട്ട വിഭവമാണ് ചക്ക. കേരളത്തിന്റെ പ്രിയപ്പെട്ട ചക്ക രാജ്യന്തര തലത്തില്‍ വലിയ വരുമാനം നേടി തരുന്ന അവസരങ്ങളുടെ ഖനിയാണ്. ഇത് പ്രയോചനപ്പെടുത്തുവനാണ് കേരളത്തില്‍ നിന്നുള്ള ഒരു കൂട്ടം സംരംഭകരുടെ ലക്ഷ്യം. ചക്കക്കൂട്ടം ഇന്റര്‍നാഷണല്‍ എന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനി പുതിയ കാലത്ത് വരാനിരിക്കുന്ന അവസരങ്ങള്‍ മുന്നില്‍ കണ്ട് വലിയ നിക്ഷേപത്തിന് തയ്യാറെടുക്കുകയാണ്.
10 കോടിയുടെ നിക്ഷേപ അവസരമാണ് കമ്പനി തുറന്ന് വയ്ക്കുന്നത്. ഒരു വാട്‌സാപ് ഗ്രൂപ്പിലാണ് ചക്കക്കൂട്ടം ആരംഭിക്കുന്നത്. ഇവര്‍ കമ്പനി രൂപികരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ട് ഒരു വര്‍ഷം മാത്രമാണ് പിന്നിടുന്നത്. കേരള സര്‍ക്കാരിന്റെ അടക്കം വലിയ പിന്തുണയാണ് സ്ഥാപനത്തിന് ലഭിക്കുന്നത്. ചക്കക്കൂട്ടം വളര്‍ച്ചയുടെ പാതയിലാണെന്ന് സി ഇ ഒ മനു ചന്ദ്രന്‍ പറയുന്നു.
കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും അവസരങ്ങള്‍ തുറന്നിടുകയാണ് ചക്കക്കൂട്ടം. ചക്കയില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കിയെടുക്കുകയാണ് ഇവരുടെ ലക്ഷ്യം. കേരളത്തില്‍ ഒരു വില പോലൂം ലഭിക്കാതെ ചക്കകള്‍ വീണ് നശിക്കുന്ന സാഹചര്യം ഉണ്ടാകില്ലെന്നാണ് ചക്കക്കുട്ടത്തിന്റെ ലക്ഷ്യം. ചക്കയില്‍ നിന്നും മൂല്യവര്‍ധിത ഉല്‍പ്പന്നള്‍ നിര്‍മ്മിക്കുവാന്‍ ചക്കക്കൂട്ടം പ്രോത്സാഹനം നല്‍കുന്നു.