തകര്‍ച്ചയില്‍ നിന്നും തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്ന കോണ്‍ഗ്രസിനെ രക്ഷിച്ചെടുക്കുവാന്‍ സാധിക്കുന്നതെല്ലാം ചെയ്യുകയാണ് നേതാക്കള്‍. രാഹുല്‍ ഗാന്ധി അടക്കം മുതിര്‍ന്ന നേതാക്കള്‍ ഹിന്ദുത്വ ആശയങ്ങള്‍ മുന്നോട്ട് വയ്ക്കുകയാണ്. കേരളത്തില്‍ എല്‍ ഡി എഫിന് തുടര്‍ഭരണം ലഭിച്ചതോടെ രാജ്യത്ത് കോണ്‍ഗ്രസിന് മികച്ച അടിത്തറ ഉണ്ടായിരുന്ന കേരളത്തിലും തകര്‍ച്ചയുടെ സൂചനകള്‍ കണ്ട് തുടങ്ങിയിരിക്കുന്നു.
ഇതില്‍ നിന്നും അടുത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് എ കെ ആന്റണി മുദൃഹിന്ദുത്വ ആശയങ്ങള്‍ മുന്നോട്് വച്ചത്. ന്യൂനപക്ഷ സമുദയങ്ങളെ ഒപ്പം നിര്‍ത്തിയാല്‍ മാത്രം ബി ജെ പിക്കെതിരെയുള്ള പോരാട്ടത്തില്‍ ജയിക്കുവാന്‍ സാധിക്കില്ലെന്നായിരുന്നു എ കെ ആന്റണി പറയുന്നത്. എല്ലാ വിഭാഗം ജനങ്ങളെയും ഒരു മിച്ചു നിര്‍ത്തുവാന്‍ കോണ്‍ഗ്രസിന് സാധിക്കണം. അമ്പലത്തില്‍ പോകുന്നവരെയും തിലകക്കുറി ചാര്‍ത്തുന്നവരെയും മാറ്റി നിര്‍ത്തുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
എന്നാല്‍ കോണ്‍ഗ്രസില്‍ എ കെ ആന്റണിയുടെ നിലപാടിനെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും ഉണ്ട്. കെ മുരളീധരന്‍ എം പി എ കെ ആന്റണിയെ അനുകൂലിച്ചപ്പോള്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എതിര്‍പ്പുമായി രംഗത്തെത്തി. കോണ്‍ഗ്രസ് സമുദായിക സംഘടനയല്ലെന്നായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്റെ നിലപാട്. എല്ലാവിഭാഗക്കാരെയും ഉള്‍ക്കൊള്ളുന്ന നിലപാടാണ് കോണ്‍ഗ്രസിന്റെ എന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറയുന്നു.
അതേസമയം യു ഡി എഫ് അംഗമായ മുസ്ലിം ലീഗ് ഇക്കര്യത്തില്‍ എന്ത് നിലപാട് സ്വീകരിക്കും എന്നതും വലിയ ചര്‍ച്ചയാണ്. ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ലീഗിന്റെ നിലപാട് എന്താകുമെന്ന് കോണ്‍ഗ്രസ് നേതാക്കളും ഭയപ്പെടുത്തതായിട്ടാണ് സൂചന.