മലയാളികളുടെ പ്രിയപ്പെട്ട നായികമാരില്‍ രണ്ട് പേരാണ് ദിവ്യ ഉണ്ണിയും മഞ്ജു വാര്യരും. അരുവരും ഒന്നിച്ചും നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അതേസമയം ഒരു ഇടവേളയ്ക്ക് ശേഷം മുഞ്ജു വാര്യര്‍ സിനിമയില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. എന്നാല്‍ സിനിമയില്‍ ആ സമയത്ത് മഞ്ജുവും ദിലീപും തമ്മില്‍ മത്സരം ഉണ്ടായിരുന്നുവെന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഈ വിഷയത്തില്‍ ഇപ്പോള്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ദിവ്യാ ഉണ്ണി.
പുറത്ത് നിന്ന് നോക്കുമ്പോള്‍ തോന്നുന്നും ഇത്തരം മൈന്‍ഡ് സെറ്റ് ആണോ കലാകാരന്മാര്ക്ക് എന്ന്. എന്നാല്‍ ഇത് എനിക്കൊരിക്കലും തോന്നിയിട്ടില്ല. ഞാനൊക്കെ സിനിമയില്‍ അഭിനയിക്കുന്ന കാലത്ത് ക്യാപ്റ്റന്‍ സംവിധായകന് ആണ് അദ്ദേഹവും പ്രൊഡ്യൂസറും ഒരു ധാരണയിലെത്തിയാണ് അവരുടെ മനസ്സില്‍ തെളിയുന്ന മുഖങ്ങളെ വിളിക്കുന്നത്’ ‘നമ്മള് അവിടെ ചെന്നിട്ട് മത്സരം ഒന്നുമില്ല. ആ കഥാപാത്രത്തില്‍ അവരെന്താണോ മനസ്സില്‍ കാണുന്നത് അത് നമ്മള് കഴിവിനനുസരിച്ച് പുറത്തേക്ക് കൊണ്ട് വരാന്‍ ശ്രമിക്കുന്നുവെന്നെയുള്ളു.
ഗിവ് ആന്റ് ടേക്ക് ആണ് സിനിമയില്‍ എപ്പോഴും ഞാന്‍ കണ്ടിട്ടുള്ളൂ. അല്ലാതെ ഇങ്ങനെ ഒരു കഥാപാത്രം ലഭിക്കാന്‍ വേണ്ടിയുള്ള നീക്കങ്ങളുള്ളതായൊെന്നും തോന്നിയിട്ടില്ല ദിവ്യ പറഞ്ഞു. അതേസമയം അഭിനയത്തില്‍ തിളങ്ങിനില്‍ക്കുന്ന സമയത്ത് തന്നെയായിരുന്നു മഞ്ജുവിന്റെ വിവാഹം. ഇതോടെയാണ് ആദ്യം മഞ്ജുവിനായി തീരുമാനിച്ചിരുന്നു കഥാപാത്രങ്ങള്‍ പിന്നീട് ദിവ്യ ഉണ്ണിയിലേക്കും എത്തിയത്.