രാജ്യത്ത് വലിയ മാറ്റങ്ങള്‍ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യയില്‍ സാറ്റ്‌ലൈറ്റ് ഇന്റര്‍നെറ്റ് സംവിധാനം വ്യാപകമാക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സിനായുള്ള സ്‌പെക്ട്രം ലേലം ചെയ്യുവാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി വിവരം. ഇത്തരത്തില്‍ ആദ്യമായിട്ടാണ് ഒരു രാജ്യം സാറ്റ്‌ലൈറ്റ് സ്‌പെക്ട്രം ലേലം നടത്തുവാന്‍ പോകുന്നത്. ഈ മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്തുവാന്‍ സാധിക്കുന്ന രീതിയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.
സ്‌പെക്ട്രം ലേലത്തിനായി വിവധ മന്ത്രാലയങ്ങളുടെ അനുമതി ലഭിക്കുവനായി ഉടന്‍തന്നെ ആവശ്യമായ അനുമതികള്‍ നഭിക്കുമെന്ന് ട്രായ് ചെയര്‍മാന്‍ പി ഡി വഗേല പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ്, സ്‌പേസ്, ടെലികോം എന്നീ മന്ത്രിലയങ്ങളില്‍ നിന്ന് ഉടന്‍ അനുമതി ലഭിക്കും. സാറ്റ്‌കോമിലെ ബ്രോഡ്ബാന്‍ഡ് ഇന്ത്യ ഫോറം ഉച്ചകോടിയില്‍ സംസാരിച്ച വഗേല പറഞ്ഞു. ലേലത്തില്‍ വയ്‌ക്കേണ്ട സ്‌പെട്രത്തിനും സാറ്റ്‌ലൈറ്റ് അധിഷ്ഠിത ആശയവിനിമത്തിന്റെ അനുബന്ധ വശങ്ങള്‍ക്കുമായി ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പില്‍ നിന്നും ട്രായ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ലേലത്തിനായി ട്രായ് പുതിയതായി ഒരു മോഡല്‍ അവതരിപ്പിക്കുവാനും സാധ്യതയുണ്ട്. ഈ മേഖലയിലെ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാകും മോഡല്‍ എന്നാണ് വിവരം. ഇതാണ് വലിയ വെല്ലുവിളി എന്നും ട്രായ് കരുതുന്നു. സാറ്റ്‌ലൈറ്റ് ആശയവിനിമയത്തിനായി സ്റ്റാന്‍ഡേര്‍ഡ് പ്രോസസ്സ് അനുസരിച്ച് സ്‌പെക്ട്രം ലേലത്തില്‍ ഒരു കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ ട്രായ് ഇതുവരെ പുറത്തിറക്കിയിട്ടില്ല. ഇതിനായി വിദഗ്ധരുമായി ചര്‍ച്ച നടക്കുന്നതായിട്ടാണ് വിവരം.