മലയാളികളുടെ പ്രീയപ്പെട്ട നടനാണ് ജയറാം. ജയറാമിന്റെ പൊന്നിയിന്‍ സെല്വന് എന്ന ചിത്രത്തിലെ ട്രെയിലര്‍ ലോഞ്ചിനിടെ പ്രഭുവിനെ മിമിക്രിയിലൂടെ ജയറാം അവതരിപ്പിച്ചത് വലിയ ശ്രദ്ധനേടിയിരുന്നു. മണി പസിക്കിത് പണി എന്ന ഡയലോഗ് വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഇപ്പോഴിതാ അതേ ഡയലോഗ് ജയറാമിനോട് പറഞ്ഞ് വൈറലായിരിക്കുകയാണ് ഒരു ഹോട്ടല്‍ ജീവനക്കാരന്. ഈ ദൃശ്യങ്ങള്‍ പുറത്ത് വിട്ടത് കാളിദാസ് ജയറാമാണ്. ജയറാമും ഭാര്യ പാര്‍വതിയും മകളും ഭക്ഷണം കഴിക്കുവാന്‍ ഇരിക്കുമ്പോഴാണ് ജയറാമിനോട് മണി പസിക്കിത് മണി എന്ന് പറഞ്ഞ് ഹോട്ടല്‍ ജീവനക്കാരന് എത്തുന്നത്. ഹോട്ടല്‍ ജീവനക്കാരനെ നോക്കി ചിരിക്കുന്ന ജയറാമിനെയും പാര്‍വതിയെയും ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും.