What's Hot

    ടെസ്ല ഇന്ത്യയിലേക്ക്, റിക്രൂട്ട്‌മെന്റ് നടപടികള്‍ ആരംഭിച്ച് ടെസ്ല

    18/02/2025

    നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം പുതിയ റെയില്‍വേ സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാകുന്നു

    18/02/2025

    പാതിവില തട്ടിപ്പ്, 12 ഇടങ്ങളില്‍ ഇഡിയുടെ പരിശോധന

    18/02/2025
    Facebook Twitter Instagram
    Facebook Twitter Instagram YouTube
    Updaties | Inspiring Stories | Political News | Entertainment | Technology |   Health | Agriculture | Science | Business
    Tuesday, June 3 Subscribe
    • Home
    • Around Us
    • Entertainment

      കരച്ചിലടക്കാനാകാതെ കെട്ടിപിടിച്ച് സ്‌നേഹ, അന്വേഷണത്തോട് സഹകരിക്കും അല്ലു അര്‍ജുന്‍

      14/12/2024

      ബാല വീണ്ടും വിവാഹിതനായി, വധു കോകില

      23/10/2024

      സ്വാസിക, ബീന ആന്റണി, മനോജ് എന്നിവര്‍ക്കെതിരെ കേസ്, സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് പരാതി

      12/10/2024

      ഈ സിനിമകള്‍ ക്രൈസ്തവ വിശ്വാസത്തിനെതിര്, മൂന്ന് മലയാള സിനിമകള്‍ക്കെതിരെ ബിഷപ്പ

      25/05/2024

      ഖുറേഷി അബ്രാഹാം വീണ്ടും, മോഹന്‍ലാലിന് പിറന്നാള്‍ സമ്മാനവുമായി പൃഥിരാജ്

      21/05/2024
    • Tech
    • Health
    • Social Good
    • Business
    • Science
    • Agriculture

      ഇടുക്കി ഹൈറേഞ്ചില്‍ അവക്കാഡോ കൃഷി വ്യാപിക്കുന്നു, കര്‍ഷകര്‍ക്ക് ഉയര്‍ന്ന വരുമാനം

      08/05/2024

      മനുഷ്യന് മാത്രമല്ല, ചെടികള്‍ക്കും മണ്ണിനും സൂര്യാഘാതമേല്‍ക്കും

      07/05/2024

      കാന്തല്ലൂരിലെ മലനിരകളില്‍ ആപ്പിള്‍ പീച്ച് വിളവെടുത്ത് തങ്കച്ചന്‍

      19/10/2023

      കുലയല്ല ഇലയാണ് കാര്യം, ഒരു ലക്ഷം വാഴയില വിറ്റ ചാക്കോ

      22/08/2023

      ജോസഫിന്റെ ഏദൻ തോട്ടത്തിൽ 108 തരം ഡ്രാഗൺ ഫ്രൂട്ട്സ്, നേടുന്നത് ലക്ഷങ്ങളുടെ വരുമാനം

      15/07/2023
    • History
    Updaties | Inspiring Stories | Political News | Entertainment | Technology |   Health | Agriculture | Science | Business
    Home » മുള കൊണ്ടുള്ള പൂക്കള്‍ നിര്‍മിച്ച് വീട്ടമ്മ
    Social Good

    മുള കൊണ്ടുള്ള പൂക്കള്‍ നിര്‍മിച്ച് വീട്ടമ്മ

    മുള ചെറുതായി മുറിച്ച് പുഴുങ്ങി ഉണക്കി കളര്‍ ചെയ്തെടുത്താണ് പൂക്കള്‍ നിര്‍മിക്കുന്നത്
    UpdatesBy Updates01/12/2022Updated:07/12/2022No Comments2 Mins Read
    Facebook WhatsApp Twitter Email Pinterest LinkedIn Tumblr Telegram
    Share
    Facebook WhatsApp Twitter LinkedIn Pinterest Email Telegram

    കൊച്ചി: മുള കൊണ്ടുള്ള പൂക്കള്‍ നിര്‍മിച്ച് ബാംബൂ ഫെസ്റ്റില്‍ ശ്രദ്ധയാകര്‍ഷിച്ച് വീട്ടമ്മ. വയനാട് സ്വദേശിനിയായ ബേബി ലതയാണ് കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ബാംബൂ ഫെസ്റ്റില്‍ മുളകൊണ്ടുള്ള പൂക്കള്‍ നിര്‍മിക്കുന്നത്. ചുവപ്പും മഞ്ഞയും നിറത്തിലുള്ള പൂക്കളുടേയും മുളകൊണ്ടുള്ള ഫ്ളവര്‍വേസിന്റേയും തത്സമയ നിര്‍മാണവും പ്രദര്‍ശനവുമാണ് ഫെസ്റ്റിന്റെ ഭാഗമായി ബേബി ലത ചെയ്യുന്നത്. വ്യവസായ വാണിജ്യ വകുപ്പിനു വേണ്ടി കേരള സംസ്ഥാന ബാംബൂ മിഷന്‍ ആണ് 19ാമത് ബാംബൂ ഫെസ്റ്റ് നടത്തുന്നത്. വയനാട് തൃക്കേപ്പറ്റ സ്വദേശിയായ ഇവര്‍ കഴിഞ്ഞ പത്ത് വര്‍ഷമായി ബാംബൂ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നുണ്ട്.

    ആദ്യ വര്‍ഷങ്ങളില്‍ ഡ്രൈ ഫ്ളവര്‍ നിര്‍മിക്കുന്ന ഒരു യൂണിറ്റിനൊപ്പമായിരുന്നു മേളയില്‍ പങ്കെടുത്തിരുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി സ്വന്തം നിലയിലാണ് ബേബി ലത മേളയുടെ ഭാഗമാകുന്നത്. ഒരു പൂവിന് 30 രൂപയാണ് വില. 500 രൂപ മുതല്‍ മുകളിലേക്കാണ് ഫ്ളവര്‍വേസിനും പൂക്കള്‍ക്കുമായി വരുന്ന വില. മുള ചെറുതായി മുറിച്ച് പുഴുങ്ങി ഉണക്കി കളര്‍ ചെയ്തെടുത്താണ് പൂക്കള്‍ നിര്‍മിക്കുന്നത്. പൂക്കള്‍ ഉണ്ടാക്കിയതിന് ശേഷം കളറില്‍ മുക്കുന്ന രീതിയും ഉപയോഗിക്കാറുണ്ടെന്ന് ബേബി ലത പറയുന്നു. കൂടുതലും ഫുഡ് കളര്‍ ആണ് ഉപയോഗിക്കുന്നത്. വാട്ടര്‍ കളറിനേക്കാളും പൊടി രൂപത്തില്‍ കിട്ടുന്ന ചെറിയ കളര്‍ പായ്ക്കറ്റുകളാണ് കൂടുതലും ഉപയോഗിക്കുന്നത്.

    ഫെസ്റ്റിന്റെ ഉദ്ഘാടന വേദി അലങ്കരിച്ചത് ബേബി ലത നിര്‍മിച്ച പൂക്കള്‍ കൊണ്ടാണ്. കഴിഞ്ഞ വര്‍ഷം ബൊക്കെയായിരുന്നു നിര്‍മിച്ച് നല്‍കിയത്. പരമ്പരാഗതമായ രീതിയില്‍ ഒരു മെഷീനിന്റെയും സഹായമില്ലാതെയാണ് മുള കീറിയെടുത്ത് പൂക്കള്‍ നിര്‍മിക്കുന്നത്. നല്ല ക്ഷമയും സമയവും ഇതിന്റെ നിര്‍മാണത്തിന് ആവശ്യമാണെന്ന് ബേബി ലത പറയുന്നു. ഒരു ദിവസം 1500 രൂപയുടെ പൂക്കള്‍ ഉണ്ടാക്കാന്‍ കഴിയും. ജില്ലക്ക് പുറത്ത് നിന്നും മറ്റുമൊക്കെ ഓര്‍ഡര്‍ വരാറുണ്ട്. കല്യാണ മണ്ഡപവും ഉദ്ഘാടന വേദി അലങ്കരിക്കാനുമാണ് കൂടുതല്‍ ആളുകളും ഓര്‍ഡര്‍ നല്‍കാറ്. ഭര്‍ത്താവ് കിടപ്പിലായതിനാല്‍ ചികിത്സാച്ചെലവും മക്കളുടെ പഠന ചെലവും കുടുംബത്തിലെ ചെലവും എല്ലാം ഈ വീട്ടമ്മയാണ് കണ്ടെത്തുന്നത്.

    ലോറിയില്‍ തടി കയറ്റുന്നതിനിടയിലുണ്ടായ അപകടത്തെത്തുടര്‍ന്ന് നട്ടെല്ലിനും സുഷ്മുനക്കും പരിക്ക് പറ്റി ഭര്‍ത്താവ് കഴിഞ്ഞ അഞ്ച് വര്‍ഷമായി കിടപ്പിലാണ്. പിജിക്ക് പഠിക്കുന്ന മകളും പ്ലസ്ടുവിന് പഠിക്കുന്ന മകനുമാണ് ഇവര്‍ക്കുള്ളത്. പൂക്കളുടെ ഓര്‍ഡര്‍ ഇല്ലാത്ത സമയങ്ങളില്‍ മുള കൊണ്ടുള്ള മാലയും വളയും നിര്‍മിക്കും. നവംബര്‍ 27 മുതല്‍ ഡിസംബര്‍ 4 വരെയാണ് ഫെസ്റ്റ്. മുള മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഗവേഷണ സ്ഥാപനങ്ങളും ഫെസ്റ്റില്‍ പങ്കെടുക്കുന്നുണ്ട്. രാവിലെ 11 മുതല്‍ രാത്രി 9 മണി വരെയുമാണ് മേളയുടെ പ്രവേശന സമയം. പ്രവേശനം സൗജന്യമാണ്.

    180 സ്റ്റാളുകളിലായി കേരളത്തില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും 300 ഓളം കരകൗശല പ്രവര്‍ത്തകരും മുള അനുബന്ധ സ്ഥാപനങ്ങളും ബാംബൂ ഫെസ്റ്റില്‍ പങ്കെടുക്കുന്നുണ്ട്. സംസ്ഥാന ബാംബൂ മിഷന്‍ മുഖേന സംഘടിപ്പിക്കുന്ന ഡിസൈന്‍ വര്‍ക്ക് ഷോപ്പിലും, പരിശീലന പരിപാടികളിലും രൂപകല്‍പ്പന ചെയ്ത പുതുമയുള്ളതും വ്യത്യസ്ഥവുമായ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി പ്രത്യേക ബാംബൂ ഗ്യാലറി ഫെസ്റ്റിലുണ്ട്. എല്ലാ ദിവസവും വൈകുന്നേരം മുള വാദ്യോപകരണങ്ങള്‍ ഉപയോഗിച്ചുള്ള കലാ-സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും. മുളയരി, മുളകൂമ്പ് എന്നിവയില്‍ നിര്‍മ്മിച്ച വിവിധ ഭക്ഷ്യ ഉല്പന്നങ്ങളുടെ സ്റ്റാളുകളും മുള നഴ്‌സറികളും കുടുംബശ്രീയുടെ ഫുഡ് കോര്‍ട്ടും മേളയില്‍ ഉണ്ട്.

    bamboo Latest News
    Share. Facebook WhatsApp Twitter Email Pinterest LinkedIn Tumblr Telegram
    Previous Articleയൂണിയന്‍ എഎംസി യൂണിയന്‍ മള്‍ട്ടി കാപ് ഫണ്ട് പുറത്തിറക്കുന്നതായി പ്രഖ്യാപിച്ചു
    Next Article ഫെഡറല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ
    Updates
    • Website

    RELATED STORIES

    ടെസ്ല ഇന്ത്യയിലേക്ക്, റിക്രൂട്ട്‌മെന്റ് നടപടികള്‍ ആരംഭിച്ച് ടെസ്ല

    18/02/2025 Automobile

    നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം പുതിയ റെയില്‍വേ സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാകുന്നു

    18/02/2025 Around Us

    പാതിവില തട്ടിപ്പ്, 12 ഇടങ്ങളില്‍ ഇഡിയുടെ പരിശോധന

    18/02/2025 Around Us

    കരച്ചിലടക്കാനാകാതെ കെട്ടിപിടിച്ച് സ്‌നേഹ, അന്വേഷണത്തോട് സഹകരിക്കും അല്ലു അര്‍ജുന്‍

    14/12/2024 Entertainment

    Comments are closed.

    Demo
    Our Picks
    • Facebook
    • Twitter
    • Pinterest
    • Instagram
    • YouTube
    • Vimeo
    Don't Miss
    Automobile

    ടെസ്ല ഇന്ത്യയിലേക്ക്, റിക്രൂട്ട്‌മെന്റ് നടപടികള്‍ ആരംഭിച്ച് ടെസ്ല

    By Updates18/02/20250

    ന്യൂഡല്‍ഹി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് പിന്നാലെ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ ടെസ്ല. പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ലിങ്കിഡ്ഇന്‍…

    നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം പുതിയ റെയില്‍വേ സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാകുന്നു

    18/02/2025

    പാതിവില തട്ടിപ്പ്, 12 ഇടങ്ങളില്‍ ഇഡിയുടെ പരിശോധന

    18/02/2025

    കരച്ചിലടക്കാനാകാതെ കെട്ടിപിടിച്ച് സ്‌നേഹ, അന്വേഷണത്തോട് സഹകരിക്കും അല്ലു അര്‍ജുന്‍

    14/12/2024
    About Us
    About Us

    Your source for the lifestyle news. This site is crafted specifically to exhibit the use of the updates as a lifestyle site. Visit our main page for more details.

    We're accepting new partnerships right now.

    Email Us: info@updates.com
    Contact: +91 85929 50909

    Our Picks

    ഇന്ത്യ കാണാൻ എത്തി യുവതി രത്തൻ ടാറ്റയുടെ വളർത്തമ്മയായി, ഇപ്പോൾ ആസ്തി ഒന്നര ലക്ഷം കോടി

    13/05/2024

    എയര്‍ ഇന്ത്യയിലെ സമരം എന്തിന്, സമരം ചെയ്യുന്നത് മുതിര്‍ന്ന ജീവനക്കാര്‍

    10/05/2024

    21 കിലോമീറ്റർ നീളം, ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽ പാലം

    20/09/2023
    Latest Reviews
    8.9

    പ്രതിസന്ധിയിലും അതിവേഗം വളര്‍ന്ന് ഇന്ത്യ

    02/12/2022
    7.2

    ചൈനയില്‍ നിന്നും മുങ്ങിയ ജാക് മാ ജപ്പാനിലെന്ന് വിവരം

    30/11/2022
    8.5

    ക്വാണ്ടംകമ്പ്യൂട്ടിങിന് വഴി തുറക്കുന്ന മുന്നേറ്റം നടത്തിയ 3 ശാസ്ത്രജ്ഞര്‍ക്ക് ഈ വര്‍ഷത്തെ ഭൗതികശാസ്ത്ര നൊബേല്‍

    22/11/2022
    Facebook Twitter Instagram YouTube WhatsApp
    • Home
    • About
    • Disclaimer
    • Privacy Policy
    • Terms and Conditions
    • Contact Us
    © 2025 Updates - All Rights Reserved | Powered By arbaneo

    Type above and press Enter to search. Press Esc to cancel.