ലോകകപ്പ് ആവേശം കെട്ടടങ്ങുമ്പോള്‍ എല്ലാവരുടെയും മനസ്സില്‍ വന്ന ഒരു ചോദ്യമാണ് ഇന്ത്യയുടെ പ്രിയപ്പെട്ട ദീപിക പദുകോണ്‍ എങ്ങനെയാണ് ഖത്തറില്‍ നടന്ന ഫിഫി ലോകകപ്പ് മത്സരത്തില്‍ ട്രോഫി അനാവരണം ചെയ്തതെന്ന്. ഇന്ത്യക്കാര്‍ക്ക് ഏറെ അഭിമാനകരമായ ഒരു നിമിഷം തന്നെയായിരുന്നു അത്. എന്നാല്‍ എങ്ങനെയാണ് ദീപിക പദുകോണ്‍ ഇവിടെ എത്തിയതെന്നാണ് എല്ലാവര്‍ക്കും സംശയം. ഖത്തറോ ഫിഫയോ ക്ഷണിച്ചിട്ടല്ല ദീപിക പതുക്കോണ്‍ ലോകകപ്പ് വേദിയില്‍ എത്തിയത്.
സാധാരണയായി പിന്തുടുന്ന രീതികള്‍ ഉണ്ട് ട്രോഫി അനാവരണം ചെയ്യുന്നതിന്. ഒന്നാമതായി മുമ്പ് ലോകകപ്പ് നേടിയ ഒരു ടീമിന്റെ ക്യാപ്റ്റന്‍ ആയിരിക്കണം. രണ്ടാമതായി ലോകകപ്പ് കൊണ്ടുവരുന്ന പെട്ടി സ്‌പോണ്‍സര്‍ ചെയ്ത കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡര്‍ അയിരിക്കും. 2010-ല്‍ ലോകകപ്പ് നേടിയത് സ്‌പെയിനായിരുന്നു. സ്‌പെയിനിനെ നയിച്ച കാസില്ലസ് ആണ് ദിപിക പദുകോണിനു ഒപ്പം എത്തിയ മറ്റൊരു വ്യക്തി.
ലൂയിസ് വ്യൂട്ടന്‍ എന്ന ലോകപ്രശസ്ത ബ്രാന്‍ഡാണ് പെട്ടി സ്‌പോണ്‍സര്‍ ചെയ്തത്. ഈ കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആണ് ദീപിക. അങ്ങനെയാണ് ദീപികയും ലോകകപ്പ് വേദിയില്‍ എത്തിയത്. എന്തായാലും ലോകത്തിന് മുന്നില്‍ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തി പിടിക്കുന്ന നിമിഷമായിരുന്നു ഇതെന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നു.