നടനും നിര്‍മ്മാതാവുമായ പൃഥിരാജ്, ആന്റണി പെരുമ്പാവൂര്‍, ലിസ്റ്റിന് സ്റ്റീഫന്‍, ആന്റോ ജോസഫ് എന്നിവരുടെ വീടുകള്‍ അരിച്ചു പെറുക്കി ഇന്‍ക്സംടാക്സ്. മലയാള സിനിമാ നിര്‍മ്മാതാക്കളുടെ വീടുകളിലും ഓഫീസുകളിലും വന്‍ സാമ്പത്തിക തിരിമറികള്‍ നടക്കുന്നു എന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആദായ നികുതി വിഭാഗം റെയ്ഡ് നടത്താന്‍ എത്തിയത്, ആദായ നികുതി വകുപ്പിന്റെ കേരള, തമിഴ്നാട് ടീമുകളാണ് പരിശോധനന നടത്തിയത്. ആന്റണി പെരുമ്പാവൂരിന്റെ പെരുമ്പാവൂര്‍ പട്ടാലിലെ വീട്ടിലാണ് പരിശോധന നടത്തിയത്. രാവിലെ എട്ടിന് തുടങ്ങിയ പരിശോധന രാത്രിവൈകിയാണ് അവസാനിച്ചത്. പരിശോധന നടക്കുമ്പോള്‍ ആന്റണി പെരുമ്പാവൂര്‍ വീട്ടിലുണ്ടായിരുന്നതായാണ് വിവരം.
ആറ് ടാക്സി കാറുകളിലായാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. റെയ്ഡ് വിവരം ലോക്കല്‍ പോലീസിനെ അറിയിച്ചിരുന്നില്ല. പരിശോധന സംബന്ധിച്ച് മാദ്ധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കാനും ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. ഗേറ്റ് അടച്ചുപൂട്ടി പുറത്ത് നിന്നുളവര്‍ക്ക് പ്രവേശനം വിലക്കിയായിരുന്നു റെയ്ഡ്. ലിസ്റ്റിന് സ്റ്റീഫന്‍, ആന്റോ ജോസഫ്, പൃഥ്വിരാജ് എന്നിവരുടെ വീടുകളില്‍ റെയ്ഡ് തുടരുകയാണ്. വിവിധ സംഘങ്ങളായി തിരിഞ്ഞ് വ്യാഴാഴ്ച രാവിലെ 7.45 ന് ഒരേ സമയം ആരംഭിച്ച റെയ്ഡ് രാത്രി എട്ടോടെയാണ് അവസാനിച്ചത്. ആന്റണി പെരുമ്പാവൂരിന്റെ പട്ടാലിലെ വീട്ടിലും ബാക്കിയുള്ളവരുടെ കൊച്ചിയിലെ വീടുകളിലും ആയിരുന്നു റെയ്ഡ് നടത്തിയത്. വ്യാഴാഴ്ച രാവിലെ എട്ടിന് തുടങ്ങിയ പരിശോധന രാത്രിയാണ് അവസാനിച്ചത്. പരിശോധന സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിടാന്‍ അധികൃതര്‍ തയാറായിട്ടില്ല. വിവിധ ഡിജിറ്റല്‍ രേഖകളും, പണമിടപാട് രേഖകളും മറ്റും സംഘം പരിശോധിക്കുകയും ശേഖരിക്കുകയും ചെയ്തു.
അതേസമയം, സിനിമാ നടീ നടന്മാരും നിര്‍മ്മാതാക്കാളും കണക്കില്‍ പെടുത്താതെ സമ്പാദിയ്ക്കുന്ന പണവും പിടിച്ചെടുക്കുക എന്നതാണ് ഇന്ക്സംടാക്സ്ന്റെ ലക്ഷ്യം. നടീനടന്മാര് ഒരു തുകയ്ക്ക് കരാര്‍ എഴുതുകയും ആ പണം അംഗീകൃത പണമായി വാങ്ങുകയും അത്രയുമോ അതിനേക്കാളേറെയോ ബാങ്ക് വഴി അല്ലാതെ നേരിട്ട് കറന്‍സി ആയി വാങ്ങുകയും ചെയ്യുന്നുണ്ടത്രെ. ഇങ്ങനെ വാങ്ങുന്ന പണമാണ് ഇവരുടെ കള്ളപ്പണം. ഇവരൊക്കെ അധികം വാങ്ങുന്ന പണം ഇന്ത്യയില്‍ തന്നെ വാങ്ങാതെ വിദേശത്ത് വിദേശ കറന്‍സി ആയി സ്വീകരിയ്ക്കുന്നതായും അധികൃതര്‍ പറയുന്നുണ്ട്. അധോ ലോകവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ബോളിവുഡില്‍ ഇത് ഒരു സാധാരണ സംഭവമാണ്.
ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥക്ക് ഭീഷണിയാണ് കള്ളപ്പണം. ആദായ നികുതി നല്‍കാതെ കൈയില്‍ സൂക്ഷിയ്ക്കുന്ന പണമാണ് പ്രധാനമായും ഇത്. ഇന്ത്യക്കാര്‍ വിദേശ ബാങ്കുകളില്‍ പണം സൂക്ഷിയ്ക്കുന്നുണ്ടെങ്കില് അത് വിദേശത്ത് പണിയെടുത്ത് സമ്പാദിച്ചതായിരിയ്ക്കണം. അല്ലെങ്കില്‍ റിസര്‍വ് ബാങ്കിന്റെ അറിവോടെ വിദേശത്തേയ്ക്ക് കൊണ്ടുപോയതാവണം. ഈ വിഭാഗങ്ങളില്‍ വരുന്നില്ലെങ്കില്‍ അത് കള്ളപ്പണത്തിന്റെ പട്ടികയില്‍ വരും. സനിമകളില്‍ കാണുന്നതുപോലെ കള്ളപ്പണം നിധി അറകളിലും അലമാരകളിലും അല്ല സാധാരണ സൂക്ഷിയ്ക്കുന്നതല്ല. അനധികൃതമായ കച്ചവടങ്ങള്‍ നടത്താനാണ് പ്രധാനമായും കള്ളപ്പണം ഉപയോഗിയ്ക്കുന്നത്. ഇതിന് ബാങ്കുകള്‍ നല്കുന്നതിനേക്കാള് കൂടുതല്‍ പലിശ ലഭിയ്ക്കുകയും ചെയ്യും. ഇന്ത്യയിലെ റിസര്‍വ് ബാങ്ക് നിയന്ത്രണം ഇല്ലാത്ത പണം ഇടപാട് സ്ഥാപനങ്ങളിലെ പണം ഒരു പരിധിവരെ കള്ള പണം ആണെന്ന് പറയാം.