ന്യൂഡല്‍ഹി. അമേരിക്കയുമായി ചേര്‍ന്ന് ഇന്ത്യ താവാങ്ങിലെ യാംഗ്‌സിയില്‍ നടത്തിയ സംയുക്ത സൈനിക അഭ്യാസമാണ് ചൈനീസ് സൈന്യത്തെ പ്രകോപിപ്പിക്കുവാന്‍ കാരണം. എന്നാല്‍ ഇന്ത്യ സൈനിക അഭ്യാസങ്ങളില്‍ നിന്നും പിന്മാറുവാന്‍ തയാറല്ലെന്നു ചൈനയ്ക്ക് വ്യക്തമായ മറുപടി നല്‍കുന്ന രീതിയിലാണ് കിഴക്കന്‍ മേഖലയില്‍ തന്നെ മറ്റൊരി അഭ്യാസത്തിന് വ്യോമസേന മുന്നോട്ട് വന്നത്. കിഴക്കന്‍ കമാന്‍ഡിന്റെ നേതൃത്വത്തില്‍ ഇന്നലെയാരംഭിച്ച ദ്വിദ്വിന അഭ്യാസത്തില്‍ മറ്റ് സൈനികവിഭാഗങ്ങള്‍ പങ്കെടുക്കുന്നില്ല.
അതേസമയം, അഭ്യാസം മുമ്പ് തീരുമാനിച്ചതാണെന്നും അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷവുമായി ഇതിന് ബന്ധമില്ലെന്നും വ്യോമസേന വ്യക്തമാക്കുന്നു. എന്നാല്‍ ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷം ശക്തമാകുന്ന ഈ അവസരത്തില്‍ വ്യോമാഭ്യാസം വളരെ ശ്രദ്ധലഭിക്കുന്ന ഒന്നാണ്. കാരണം ചൈന അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുവാന്‍ ശ്രമിക്കുമ്പോള്‍ ചൈനയെ ആകാശത്തും ഇന്ത്യ പ്രതിരോധിക്കും എന്ന വ്യക്തമായ സന്ദേശമാണ് നല്‍കുന്നത്. അരുണാചല്‍ പ്രദേശില്‍ യുദ്ധവിമാനം ഇറങ്ങുവാന്‍ കഴിയുന്ന വ്യോമതാവളങ്ങള്‍ ഉണ്ടെങ്കിലും അവിടെ യുദ്ധവിമാനങ്ങള്‍ക്ക് ലാന്‍ഡ് ചെയ്യുവാന്‍ സാധിക്കില്ല.
അതിനാല്‍ അസമിലെ തേസ്പുര്‍, ജോര്‍ഹട്ട്, ഛാബുവ, ബംഗാളിലെ ഹാഷിമാര എന്നി വ്യോമതാവളങ്ങളാണ് പ്രധാന അഭ്യാസകേന്ദ്രങ്ങള്‍. ഇന്ത്യ വ്യോമാഭ്യാസം ആരംഭിച്ചതോടെ ചൈനീസ് വ്യോമസേന നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ടിബറ്റിലെ ചൈനയുടെ പ്രധാന വിമാനത്താവളമായ ഷിഗാറ്റ്‌സെയില്‍ നിന്നാണ് നിരീക്ഷണം. യുദ്ധവിമാനങ്ങള്‍ കൂടൊ ശത്രിവിമാനങ്ങള് നേരത്തെ കണ്ടെത്തി മുന്നറിയിപ്പ് നല്‍കുന്ന ഏര്‍ലി വാണിങ് വിമാനങ്ങളും ഷിഗാറ്റ്‌സെയില്‍ എത്തിയെന്നാണ് വിവരം.