ന്യൂഡല്‍ഹി. ഒളിംപിക്‌സ് ഇന്ത്യയിലേക്ക് എത്തിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍. 2036ലെ ഒളിംപിക്‌സിന് ആതിഥ്യം വഹിക്കാന്‍ ഇന്ത്യ പരമാവധി ശ്രമിക്കുമെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കോര്‍. എല്ലാമേഖലയിലും ഇന്ത്യ ലോകശക്തയായിക്കഴിഞ്ഞു കായിക മേഖലയിലും ലോക ശക്തിയാകുന്നതില്‍ എന്താണ് പ്രശ്‌നമെന്നും അദ്ദേഹം ചോദിച്ചു. ഒളിംപിക്‌സിനായി ഇന്ത്യയില്‍ നിന്നും 10 നഗരങ്ങളെയാണ് പരിഗണിക്കുക. ഇതില്‍ ഒരു നഗരത്തെ ഐഒസി വേദിയായി തിരഞ്ഞെടുക്കും.
2036 ലെ ഒളിംപിക്‌സ് ലക്ഷ്യമിട്ട് ഇന്തൊനീഷ്യ, ദക്ഷിണ കൊറിയ, ഖത്തര്‍ എന്നി രാജ്യങ്ങളും രംഗത്തുണ്ട്. ജര്‍മനിയും ഇക്കാര്യത്തില്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ എതിര്‍പ്പ് ശക്തമായതോടെ പിന്മാറി. പാരീസ്, ലൊസാഞ്ചലസ്, ബ്രിസ്‌ബെയ്ന്‍ എന്നിവയാണ് അടുത്ത മുന്ന് ഒളിംപിക്‌സുകളുടെ വേദികള്‍. പാരീസ് ഒളിംപിക്‌സ് 2024ലും ലൊസാഞ്ചലസ് ഒളിംപിക്‌സ് 2028ലും ബ്രിസ്‌ബെയ്ന്‍ ഒളിംപിക്‌സ് 2032ലുമാണ് നടക്കുന്നത്.
അതേസമയം ഇന്ത്യയുടെ ഗുജറാത്ത് ഒളിംപിക്‌സ് വേദിയായി ഉയര്‍ത്തിക്കാട്ടുവനാണ് സാധ്യത.അങ്ങനെയെങ്കില്‍ അഹമ്മദാബാദിലെ മൊട്ടേര സ്‌പോര്‍ട്‌സ് കോംപ്ലക്‌സാകും പ്രധാന വേദി. അതേസമയം ഖത്തര്‍ ലോകകപ്പ് പോലെ വലിയ ഒരു ഉത്സവം ഇന്ത്യയിലും ഉടന്‍ നടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് പുതിയ വാര്‍ത്തകള്‍.