ഇന്ത്യക്കെതിരെ ചൈന അതിര്‍ത്തിയില്‍ തുടര്‍ച്ചയായി സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ചൈനീസ് ഉത്പന്നങ്ങള്‍ ഇന്ത്യക്കാര്‍ വാങ്ങുന്നത് കുറച്ചെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ 58 ശതമാനം ഇന്ത്യക്കാര്‍ക്കും ചൈനീസ് ഉത്പന്നങ്ങളോട് താല്പര്യം ഇല്ലെന്നാണ് വിവരം. അതേസമയം റിപ്പോര്‍ട്ടില്‍ 26 ശതമാനം പേര്‍ ചൈനയ്ക്ക് ബദലായി ഇന്ത്യന്‍ ഉത്പന്നങ്ങള്‍ വാങ്ങുവാന്‍ ആരംഭിച്ചു.
ഇതിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നുവെന്നാണ് വിവരം. സോഷ്യല്‍ കമ്മ്യൂണിറ്റി എന്‍ഗേജ്‌മെന്റ് പ്ലാറ്റ്‌ഫോമായ ലോക്കല്‍ സര്‍ക്കിള്‍സ് ശേഖരിച്ച ഡേറ്റയിലാണ് ഈ വിവരങ്ങള്‍. സര്‍വേയില്‍ പങ്കെടുത്ത 59 ശതമാനം ആളുകളും തങ്ങളുടെ ഫോണില്‍ ചൈനീസ് ആപ്പുകള്‍ ഒന്നും ഇല്ലെന്ന് പറയുന്നു. ഇന്ത്യയിലെ 319 ജില്ലകളിലാണ് സര്‍വേ നടത്തിയത്.
ഇന്ത്യന്‍ ഉത്പന്നങ്ങള്‍ മികച്ചതാണെന്ന് സര്‍വേയില്‍ ജനങ്ങള്‍ അഭിപ്രായപ്പെടുന്നു. എട്ട് ശതമാനം പേര്‍ വിദേശ ഉല്‍പന്നങ്ങള്‍ക്ക് മുന്ഡഗണന കൊടുക്കുന്നു. അതേസമയം ചൈനീസ് ഉല്‍പന്നങ്ങള്‍ കടകളില്‍ കാണാത്തതാണ് ചൈനീസ് ഉല്‍പന്നം വാങ്ങാതിരിക്കുവാന്‍ കാരണമെന്ന് എട്ട് ശതമാനം പേര്‍ പറയുന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരക്കമ്മി അര്‍ധിക്കുന്ന സാഹചര്യത്തിലാണ് സര്‍വേ റിപ്പോര്‍ട്ടും പുറത്ത് വന്നത്.