തനിക്കെതിരെ പി ജയരാജന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തിരിച്ചടിനല്‍കുവാന്‍ ഇ പി ജയരാജന്‍. പി ജയരാജനെതിരെ മുമ്പ് ഉയര്‍ന്ന സാമ്പത്തിക ആരോപണങ്ങള്‍ പാര്‍ട്ടി വേദികളില്‍ ഉന്നയിക്കുവാനാണ് ഇ പി ജയരാജന്റെ നീക്കം. അതേസമയം 30 ചേരുവാനിരുന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്ന് ഇ പി ജയരാജന്‍ വിട്ട് നില്‍ക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് പങ്കെടുക്കുവാന്‍ തീരുമാനിച്ചു. എല്‍ ഡി എഫ് കണ്‍വീനര്‍ സ്ഥാനം രാജിവെക്കില്ല.
അതേസമയം പി ജയരാജനെ സി പി എമ്മില്‍ ഒറ്റപ്പെടുത്തുവനാണ് ഇ പി വിഭാഗം ശ്രമിക്കുന്നത്. പി ജയരാജന് ക്വട്ടേഷന്‍ സംഘങ്ങളുമായി അടുത്ത ബന്ധമാണ് ഉള്ളതെന്ന് ഇവര്‍ പറയുന്നു. വടകര ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ പിരിച്ചെടുത്ത മുഴുവന്‍ തുകയും പാര്‍ട്ടിയിലേക്ക് അടച്ചില്ലെന്നും ഇ പിയെ അനുകൂലിക്കുന്നവര്‍ പറയുന്നു.
അതേസമയം സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ഇ പിയുടെ ഈ നീക്കത്തില്‍ കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം. ഇ പി ജയരാജന്‍ അവധിയില്‍ ആയതിനാല്‍ എല്‍ ഡി എഫ് യോഗം വിളിക്കുവാന്‍ സാധിക്കുന്നില്ല. താന്‍ സെക്രട്ടറിയായതിന് ശേഷമാണ് ഇ പിയുടെ നിസഹകരണമെന്നാണ് എം വി ഗോവിന്ദന്‍ പറയുന്നത്. ഇ പി ജയരാജനെ പിന്തുണയ്ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും ഇക്കാര്യത്തില്‍ ഇ പി ജയരാജനോട് യോജിപ്പില്ലെന്നാണ് വിവരം. ഇത് കൂടുതല്‍ ഇ പി പാര്‍ട്ടിയില്‍ ഒറ്റപ്പെടുവാന്‍ കാരണമാകും.