ഇനി കേരളത്തില്‍ ചക്കയുടെ വിളവെടുപ്പ് കാലമാണ്. കര്‍ഷകരെത്തേടി ചക്ക കച്ചവടക്കാരും എത്തി തുടങ്ങുന്ന കാലം. നിരവധി പുതിയ ഇനം ചക്കകളാണ് വിപണിയില്‍ തയ്യാറാകുന്നത്. എന്നാല്‍ ചക്ക വെട്ടി ആവശ്യത്തിന് മുറിച്ചെടുക്കുക എന്നത് വലിയ വെല്ലുവിളിയാണ്. കോടാലിയാണ് സാധാരണ ചക്ക മുറിക്കുവാന്‍ ഉപയോഗിക്കുന്നത്. എന്നാല്‍ കോടാലിയേക്കാള്‍ എളുപ്പത്തില്‍ ചക്ക മുറിക്കുവാന്‍ സാധിക്കുന്ന ഒരു ഉപകരണം നിര്‍മ്മിച്ചിരിക്കുകയാണ് കോട്ടയം പാലായ്ക്ക് സമീപം കുറുമണ്ണിലുള്ള ബിജു ശങ്കര്‍.
കാര്‍ഷിക ഉപകരണങ്ങളാണ് ബിജു നിര്‍മ്മിക്കുന്നത്. വാഹനങ്ങളിടെ പ്ലേറ്റ് എത്തിച്ച് ആവശ്യാനുസരണം മുറിച്ചെടുത്താണ് ബിജു ചക്ക മുറിക്കുന്നതിനുള്ള ഉപകരണം നിര്‍മിക്കുന്നത്. വലിയ പ്ലേറ്റ് കട്ടര്‍ ഉപയോഗിച്ച് കട്ട് ചെയ്തു ഉലയില്‍ വെച്ച് പഴപ്പിച്ചാണ് നിര്‍മ്മാണം. 20 ഇഞ്ച് നീളത്തില്‍ വായ്ത്തല ഉണ്ട് ചക്ക മുറിക്കുന്നതിനുള്ള കത്തിക്ക്. ചക്ക, കരിക്ക് എന്നിവ ഇത് ഉപയോഗിച്ച് മുറിക്കാം എന്ന് ബിജു പറയുന്നു.