സ്വപ്നത്തില്‍ പോലും ഒരു വീട് നിര്‍മ്മിക്കുവാന്‍ സാധിക്കുമെന്ന് കണ്ണന് കരുതിയിരുന്നില്ല. തന്റെ ജീവിതത്തിലെ എല്ലാ സ്വപനങ്ങളെയും ഇല്ലാതിക്കി കൊണ്ടായിരുന്ന കണ്ണന് അപകടത്തില്‍ തന്റെ ഇടതുകാല് നഷ്ടമായത്. കെട്ടിട നിര്‍മാണ തൊഴിലാളിയായ കണ്ണന് തന്റെ സ്വപ്നങ്ങളിലേക്ക് നടന്ന് കയറുമ്പോഴായിരുന്നു പ്രതീക്ഷിക്കാതെ അപകടം സംഭവിച്ചത്. എന്നാല്‍ ഇന്ന് ചക്രക്കസേരയില്‍ ഇരുന്ന് ശബരിമലയിലേക്ക് യാത്ര ചെയ്യുകയാണ് കണ്ണന്.
സ്വപ്നത്തില്‍ പോലും തനിക്ക് സ്വന്തമാക്കുവാന്‍ സാധിക്കില്ലെന്ന് കരുതിയ വീട് നിര്‍മിച്ച് നല്കിയ സമീറ ടീച്ചര്‍ക്ക് വേണ്ടി അയ്യപ്പനോട് പ്രാര്ഥിക്കുവാന്. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് തമിഴ്നാട്ടില്‍ നിന്നും കണ്ണന് മലപ്പുറത്ത് എത്തിയത്. മലപ്പുറത്ത് എത്തിയ ശേഷം വിവിധ ജോലികള്‍ ചെയ്തു ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നതിനിടെയിലായിരുന്നു അപകടം. അപകടത്തിന് ശേഷം ഇടതുകാല് നഷ്ടപ്പെട്ടുകയും വലതുകാലിന്റെ സ്വീധീനം കുറഞ്ഞു.
ഇപ്പോള്‍ എടവണ്ണപ്പാറയില്‍ ലോട്ടറി ടിക്കറ്റ് വില്പനാണ് ജോലി. ഭാര്യയ്ക്കും നാല് മക്കള്‍ക്കും ഒപ്പം മുമ്പ് ഷെഡിലായിരുന്നു കണ്ണന് താമസിച്ചിരുന്നത്. കണ്ണന്റെ ദുരിതങ്ങള്‍ കണ്ട് കൊണ്ടോട്ടി സര്‍ക്കാര്‍ കോളേജിലെ അധ്യാപിക എം പി സമീറ വീട് നിര്‍മ്മിച്ച് നല്കുവാന് മുന്നോട്ട് വരുകയായിരുന്നു. തുടര്‍ന്ന് കോളേജിലെ എന്‍ എസ് എസ് വിദ്യാര്‍ഥികള്‍ അടക്കം ചേര്‍ന്ന് എട്ട് ലക്ഷം രൂപ ചെലവഴിച്ച് കണ്ണന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കി.
2016-ല്‍ വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി. വീല്‍ ചെയര്‍ ഉള്‍പ്പെടെ കണ്ണന് മേടിച്ചുനല്കുവാനും ടീച്ചറും വിദ്യാര്‍ഥികളും ഉണ്ടായിരുന്നു. തുടര്‍ന്ന് കണ്ണന് തന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയ ടീച്ചര്‍ക്ക് വേണ്ടി മലകയറണമെന്ന് കണ്ണന് മനസ്സില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പലകാരണങ്ങളാല്‍ ഇത് നീണ്ടുപോയി. കഴിഞ്ഞ ദിവസമാണ് കണ്ണന് യാത്ര ആരംഭിച്ചത്. ഈ മാസം അവസാനത്തോടെ സന്നിധാനത്ത് എത്തുവനാണ് തീരുമാനം. ട്രോളി ഉപയോഗിക്കാതെ 18-ാം പടി കയറണമെന്നാണ് ആഗ്രഹം. കണ്ണന്റെ .യാത്രയില്‍ ചെല്ലുന്ന സ്ഥലത്തെല്ലാം സഹായവുമായി നിരവധി പേരാണ് എത്തുന്നത്.