വലിയ വിജയം നേടിയ കന്നഡചിത്രം കാന്താരയുടെ രണ്ടാം ഭാഗം ഉടന്‍ ഉണ്ടാകുമെന്ന് നിര്‍മാതാക്കള്‍. ഋഷഭ് ഷെട്ടി നായകനായി എത്തിയ ചിത്രം തമിഴ്, മലയാളം, തെലുങ്ക് എന്നി ഭാഷകളിലേക്ക് മൊഴിമാറ്റിയിരുന്നു. വലിയ ആവേശമാണ് തീയേറ്ററില്‍ നിന്നും ലഭിച്ചത്. അതിനാല്‍ ചിത്രത്തിന്റെ മുന്‍ഭാഗമോ പിന്‍ഭാഗമോ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ്.
തീര്‍ച്ചയായും കാന്താര 2 വരുക തന്നെ ചെയ്യും. ഉടന്‍ ഈ വിഷയത്തില്‍ തീരുമാനം എടുക്കുമെന്നും നിര്‍മാതാക്കളായ ഹൊംബാലെ ഫിലിംസിന്റെ ഉടമ വിജയ് കിരഗണ്ടൂര്‍ പറയുന്നു. സെപ്റ്റംബര്‍ 30 നാണ് ചിത്രം റിലീസ് ചെയ്തത്. വലിയ വിജയം കന്നഡയില്‍ നേടിയതോടെ മറ്റ് ഭാഷകളിലേക്ക് ചിത്രം മൊഴിമാറ്റുകയായിരുന്നു. 16 കോടി മുടക്കി നിര്‍മ്മിച്ച ചിത്രം ഇതുവരെ 410 കോടിയാണ് നേടിയത്.
അടുത്ത അഞ്ച് വര്ത്തിനുള്ളില് രാജ്യത്തെ വിനോദ വ്യവസായത്തില്‍ 3000 കോടിയുടെ നിക്ഷേപം നടത്തുവനാണ് ഹൊംബാലെ ഫിലിംസിന്റെ ലക്ഷ്യം. സൂപ്പര്‍ ഹിറ്റ് ചിത്രം കെ ജി എഫിന്റെ നിര്‍മാതാക്കളാണ് ഹൊംബാലെ ഫിലിംസ്.