ട്വിറ്ററിന്റെ ഇന്ത്യന്‍ എതിരാളിയായ ക്യൂ വിന്റെ അക്കൗണ്ട് ഇലോണ്‍ മസ്ക് പൂട്ടിച്ചു. ട്വിറ്റര്‍ പ്രതിസന്ധിയിലായിരുന്ന സമയത്ത് വന്‍ മുന്നേറ്റം നടത്തിയ ഇന്ത്യന്‍ മൈക്രോബ്രോഗിങ് വെബ്സൈറ്റായിരുന്നു ക്യൂ. എതിരാളികളുടെയുംമുന്നിര മാധ്യമപ്രവര്‍ത്തകരുടെയും അക്കൗണ്ടുകളും സസ്പെന്‍ഡ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് കൂവിന്റെ അക്കൗണ്ടും സസ്പെന്റ് ചെയ്തത്. ഇതിനെതിരെ സോഷ്യല്‍മീഡിയയില്‍ വലിയ പ്രചാരണമാണ് നടക്കുന്നത്.
സി എന്‍ എന്‍, ന്യൂയോര്‍ക്ക് ടൈംസ് എന്നീ സ്ഥാപനങ്ങളിലെ പ്രമുഖരുടെ അക്കൗണ്ടുകള്‍ മസ്ക് മരവിപ്പിച്ചതില്‍ യു എന്‍ മസ്കിനെ വിമര്‍ശിച്ചു. ബ്ലോക് ചെയ്തമാധ്യമ പ്രവര്‍ത്തകര്‍ മസ്കിനെക്കുറിച്ച് മുമ്പ് റിപ്പോര്‍ട്ട് ചെയ്തതാണ് പ്രധാന കാരണം. ലോകമെമ്പാടുമുള്ള മാധ്യമപ്രവര്‍ത്തകര്‍ സെന്‍സര്‍ഷിപ്പും ഭീഷണികളും നേരിടുന്ന മസയത്ത് മസ്കിന്റെ നീക്കം അപകടകരമായ മാതൃകയാണെന്ന് യു എന്‍ ചീഫ് ആന്റോണിയോ ഗുട്ടെറസിന്റെ വ്യക്താവ് പറഞ്ഞു.